Breaking News

Latest News

അങ്കണവാടി ജീവനക്കാര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹര്‍; കുടിശ്ശിക മൂന്ന് മാസത്തിനകം നല്‍കണം: സുപ്രീം കോടതി

അങ്കണവാടി ജീവനക്കാരും സഹായികളും ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്ന് സുപ്രീം കോടതി. 1972-ലെ ഗ്രാറ്റുവിറ്റി വിതരണ നിയമ പ്രകാരം അങ്കണവാടി ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഉണ്ടെന്നാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി. സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി അങ്കണവാടികളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്നാണ് സുപ്രീം കോടതി വിധിയില്‍ …

Read More »

രേഷ്മയ്ക്കെതിരെയുളള സൈബര്‍ ആക്രമണം; ജീവനൊടുക്കേണ്ടി വരുമെന്ന് കുടുംബം….

സൈബര്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനൊടുക്കേണ്ടിവരുമെന്ന് പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീടു വിട്ടുനല്‍കിയെന്ന കേസില്‍ അറസ്റ്റിലായ രേഷ്മയുടെ കുടുംബം. മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ട്. സൈബര്‍ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും തങ്ങള്‍ക്കു മുന്‍പില്‍ വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. അയല്‍ക്കാരന്‍ കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രിയെ തങ്ങള്‍ക്കു വിശ്വാസമുണ്ട്. അതുകൊണ്ടാണു വിശദമായ പരാതി മുഖ്യമന്ത്രിക്കു നല്‍കിയത്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണു വിശ്വാസം. തങ്ങള്‍ക്കു …

Read More »

ബോക്സില്‍ ചാർജറില്ലാതെ ഐഫോൺ വിൽക്കേണ്ട, ആപ്പിളിനെതിരെ കോടതി വിധി

ചാർജറില്ലാതെ ഐ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് വിധിച്ച് ബ്രസീലിയൻ ജഡ്ജി. ഐ ഫോണിനൊപ്പം ചാർജർ നൽകാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്നാണ് വിധിയിൽ ജഡ്ജി വിശേഷിപ്പിച്ചത്. പരാതി നൽകിയ ഉപഭോക്താവിന് 1080 ‍ഡോളർ നഷ്ടപരിഹാരം നൽകാനും ബ്രസീലിയൻ കോടതി ആപ്പിളിനോട് വിധിയിൽ നിർദ്ദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മധ്യ ബ്രസിലിലെ ഗോയാസിൽ നിന്നുള്ള റീജിയണൽ ജഡ്ജി വാൻഡർലീ കെയേഴ്‌സ് പിൻഹീറോ ആണ് വിധി പറഞ്ഞത്. ഐഫോണിന്റെ സാധാരണ പ്രവർത്തനത്തിന് അഡാപ്റ്റർ …

Read More »

വാല്‍വ് തകരാറിലായാല്‍ കുക്കര്‍ ബോംബ് ആകും; നിസാരമെന്ന് തോന്നുന്നവ പോലും അപകടത്തിലേക്ക് നയിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ…

ഇടുക്കി കട്ടപ്പനയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടി തെറിച്ച്‌ യുവാവ് മരിച്ച വാര്‍ത്തകള്‍ പുറത്ത് വന്നോടെ അടുക്കളയില്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കാന്‍ പോലും പലരും ഭയക്കുകയാണ്. ഇത്രയും അപകടകരമായ ഒന്നാണോ തങ്ങള്‍ ദിവസവും കൈകാര്യം ചെയ്യുന്നത് എന്നാണ് പലരും ചിന്തിച്ച്‌ പോകുന്നത്. പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍ (39) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഗര്‍ഭിണിയായ ഭാര്യയെ സഹായിക്കാന്‍ അടുക്കളയില്‍ കയറിയതായിരുന്നു ഷിബു. രാവിലെ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ …

Read More »

സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലോഡ്ജിൽ എത്തിക്കും; ശേഷം കവർച്ച, 18 കേസുകളിലെ പ്രതി ഒടുവിൽ വലയിലായി…

സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് വിവിധ ലോഡ്ജുകളിൽ എത്തിച്ച ശേഷം പണവും സ്വർണവും അപഹരിച്ചു മുങ്ങുന്ന പ്രതി ഒടുവിൽ പിടിയിൽ. സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കവർച്ചാ കേസുകളിലെ പ്രതിയായ മലപ്പുറം വേങ്ങര സ്വദേശി അബ്ദുൾ ഹമീദ് ആണ് പിടിയിലായത്. മംഗലാപുരത്ത് ഒളിവിൽ കഴിയവെയാണ് ഇയാളെ പൊലീസ് പൊക്കിയത്. കൽപ്പറ്റ പൊലീസാണ് അബ്ദുൾ ഹമീദിനെ മംഗലാപുരത്തെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിൽ ഒരു സ്ത്രീയിൽ നിന്നും 12 പവൻ സ്വർണ്ണം …

Read More »

അവിവാഹിതര്‍ ഹോട്ടലുകളില്‍ മുറിയെടുക്കുന്നതും, അനുവദനീയമായ അളവില്‍ മദ്യം കൈവശം വെക്കുന്നതും നിയമവിരുദ്ധമല്ല: ഹൈക്കോടതി

പ്രായപൂര്‍ത്തിയായെങ്കില്‍ അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഹോട്ടലില്‍ റൂം നല്‍കുന്നത് നിയമവിരുദ്ധമല്ലെന്നും അങ്ങനെ താമസിക്കുമ്ബോള്‍ നടത്തുന്ന പോലീസ് റെയിഡ് നിയമവിരുദ്ധമാണെന്നും ചെന്നൈ ഹൈക്കോടതിയുടെ വിധി. പരസ്പര ഇഷ്ട പ്രകാരം സമ്മതത്തോടുകൂടെ പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും രാജ്യത്തെ ഏതു ഹോട്ടലിലോ, ലോഡ്ജുകളിലോ, റിസോര്‍ട്ടിന്റെ ഒരുമിച്ചു താമസയ്ക്കുന്നതിനോ ഈ രാജ്യത്തെ ഒരു നിയമവും തടസമല്ല എന്നും, കൈവശം വയ്ക്കാന്‍ അനുമതിയുള്ള മദ്യം റൂമില്‍ നിന്നും കഴിക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. മദ്യം വില്പന നടത്തിയിട്ടില്ല …

Read More »

പത്മശ്രീ കിട്ടാത്തതില്‍ ദുഖമില്ല, അതിലും വലുത് കാലം തന്നിട്ടുണ്ട്: ശ്രീകുമാരന്‍ തമ്ബി

പത്മശ്രീ പുരസ്‌കാരം കിട്ടാത്തതില്‍ ദു:ഖമില്ലെന്നും അതിലും വലുത് കാലം തന്നിട്ടുണ്ടെന്നും ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്ബി. കലയും ശാസ്ത്രവും രണ്ടല്ല. പാട്ടിലും കവിതയിലും സംഗീതത്തിലും കണക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൃദയരാഗം ഫാമിലി മ്യൂസിക് ക്ലബിന്റെ മ്യൂസിക്കല്‍ ഈവനിംഗിലാണ് ഗാനരചിതയാവും സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്ബി മനസ് തുറന്നത്. സംഗീതത്തേക്കാള്‍ വലുതായി ഒന്നുമില്ല. ‌ കലയും ശാസ്ത്രവും രണ്ടല്ല. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണത്. സംഗീതത്തിലുള്‍പ്പെടെ കണക്കുകളുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഡിജിപി …

Read More »

തത്കാലം ഞങ്ങള്‍ നിശബ്ദത പാലിക്കുന്നു; ഇനി ഇങ്ങനെ ഉണ്ടായാല്‍ ശക്തമായ തിരിച്ചടി ഉണ്ടായിരിക്കും; പാകിസ്താന് മുന്നറിയിപ്പുമായി താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കെതിരെ ശക്തമായ താക്കീതുമായി താലിബാന്‍. അയല്‍രാജ്യങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഒരു രീതിയിലും വച്ചുപൊറുപ്പിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു. അഫ്ഗാനിലെ കുനാര്‍, ഖോസ്ത് മേഖലകളില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ 12ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തങ്ങള്‍ പലരില്‍ നിന്നും പല തരത്തിലുമുള്ള വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും, ഇനി ശക്തമായ തിരിച്ചടി നല്‍കുമെന്നുമാണ് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘ ഞങ്ങള്‍ ലോകത്തില്‍ നിന്നും …

Read More »

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്‌നഫോട്ടോഷൂട്ട്, ഫോട്ടോഗ്രാഫി അധ്യാപകന്‍ കുടുങ്ങി.

വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച സ്വകാര്യ സ്റ്റുഡിയോക്കുള്ളില്‍ വെച്ച് തന്റെ വിദ്യാര്‍ത്ഥിനിയായ 16 -കാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ 43-കാരനായ ഫോട്ടോഗ്രാഫി അധ്യാപകന്‍ അറസ്റ്റിലായി. വാതിലടച്ച ശേഷം പെണ്‍കുട്ടിയെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തിയ ഇയാള്‍ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയും നിര്‍ബന്ധിച്ച് ചെയ്യിച്ച് ഫോട്ടോ എടുപ്പിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. പൂര്‍ണ്ണ നഗ്‌നയായി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെങ്കിലും താന്‍ സമ്മതിച്ചില്ലെന്നും കുട്ടി പറഞ്ഞു. നീന്തല്‍ വസ്ത്രങ്ങളണിഞ്ഞുള്ള ഫോട്ടോകളും ഇയാള്‍ പകര്‍ത്തിയതായി …

Read More »

കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം; നിലമ്പൂർ സ്വദേശി അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം നടന്നുവെന്ന് പരാതി. സംഭവത്തിൽ നിലമ്പൂർ സ്വദേശി ബിജുവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി തൃശൂർ-കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസിൽ വച്ചാണ് സംഭവമുണ്ടായത്. ഇയാൾ മദ്യലഹരിയിലായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. കോഴിക്കോട് നിന്ന് ബസിൽ കയറിയ യുവാവ് ബസ് മുന്നോട്ടെടുത്തപ്പോൾ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉടൻ കുട്ടിയുടെ അമ്മ …

Read More »