Breaking News

Latest News

കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു

ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയ്ക്കെതിരെ സ്കൂൾ അധികൃതരുടെ നടപടി. രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തു. ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ. കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണിതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. രേഷ്മയ്ക്ക് ബിജെപി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം കുറച്ച് മുൻപ് വിശദീകരിച്ചിരുന്നു. രേഷ്മയും കുടുംബവും സിപിഐഎം ക്യാമ്പിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് …

Read More »

മ്യൂസിയത്തിലെ ടോയ്‌ലെറ്റുകളിൽ മേയർ ആര്യയുടെ മിന്നൽ പരിശോധന…

മേയർ ആര്യ രാജേന്ദ്രൻ മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം മ്യൂസിയത്തിലെത്തി മിന്നൽ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തി. ഇന്നലെയായിരുന്നു മേയറുടെ സന്ദർശനം. മ്യൂസിയത്തിലെ സുലഭ് ടോയ്‌ലെറ്റുകളിലെത്തുന്ന പെൺകുട്ടികളോട് ജീവനക്കാർ മോശമായി പെരുമാറുകയും ബാക്കി പണം നൽകാതിരിക്കുകയും ചെയ്യുന്നുവെന്ന് പലരും പരാതി പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സുലഭിന്റെ നിയന്ത്രണത്തിലുള്ള ചില ടോയ്‌ലെറ്റുകളിലെത്തുന്നവരിൽ നിന്നും ഇത്തരം പരാതികൾ തുടർച്ചയായി ഉണ്ടാവുകയാണെന്നും ഇതു ചൂണ്ടിക്കാട്ടി സുലഭ് മാനേജ്മെന്റിന് കത്തയയ്ക്കുമെന്നും മേയർ പറഞ്ഞു. ഉച്ചയ്‌ക്ക് ഒന്നരയോടെ മ്യൂസിയം സ്റ്റേഷന്റെ ഗേറ്റിനരികിലുളള …

Read More »

അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയിലിന് വില കുറഞ്ഞു

അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും ക്രൂഡോയില്‍ വില കുറഞ്ഞു. ആവശ്യകതയില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ക്രൂഡോയില്‍ വിലയെ സ്വാധീനിക്കുന്നത്. ഷാങ്ഹായിയില്‍ പ്രഖ്യാപിച്ച ലോക്ഡൗണും യു.എസ് പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതിനെ തുടര്‍ന്ന് ആഗോള സാമ്ബത്തിക വളര്‍ച്ചയിലുണ്ടാവുന്ന ഇടിവും ക്രൂഡോയില്‍ ആവശ്യകതയില്‍ കുറവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് വില ഇടിഞ്ഞത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 3.03 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ബാരലിന് 103.6 ഡോളറാണ് ബ്രെന്റ് ക്രൂഡിന്റെ വില. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് …

Read More »

സ്കൂള്‍ കുട്ടികള്‍ക്കും മറ്റും ലഹരി ഗുളികകള്‍; കൊല്ലത്ത് മെഡിക്കല്‍ സ്റ്റോര്‍ ഉടമ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍

മയക്ക് ഗുളികളുമായി രണ്ടു പേരെയും ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ ഇവര്‍ക്ക് മരുന്ന് വില്‍പ്പന നടത്തിയ തഴവാ അമ്ബലമുക്കിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി എസ്പി മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ബിനു(21), നിഥിന്‍ (20) എന്നിവരാണ് വാഹന പരിശോധനയ്ക്കിടയില്‍ ചവറ പോലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തഴവയില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ജയചന്ദ്രനെയും പോലീസ് പിടികൂടി. മാനസിക രോഗികള്‍ക്ക് മയക്കത്തിനായി നല്‍കുന്ന നൈട്ര സെപ്പാം …

Read More »

ഹിജാബിന് പിന്നാലെ ബൈബിളിനെ ചൊല്ലിയും കര്‍ണാടകയില്‍ വിവാദം; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍

സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുപോകുന്നതില്‍ എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളേക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സ്കൂള്‍ അധികൃതരുടെ നടപടി വിവാദത്തില്‍. ബംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്‌കൂളിലാണ് കുട്ടികള്‍ സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുവരുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളില്‍ നിന്ന് ഉറപ്പ് എഴുതിവാങ്ങിയത്. സ്കൂളിന്റെ നിര്‍ദേശം സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ജനജാഗ്രതി സമിതി അടക്കം ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ക്രൈസ്തവരല്ലാത്ത വിദ്യാര്‍ഥികളെ ബൈബിള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നതെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹന്‍ …

Read More »

പ്രേംനസീറിന്റെ വീട് വിൽപനയ്ക്ക് വയ്ക്കുന്നു …

നിത്യഹരിത നായകൻ പ്രേംനസീറിന്റെ വീട് വിൽപനയ്ക്ക്. 1956 ൽ ചിറയിൻകീഴ് കൂന്തള്ളൂരിൽ നിർമിച്ച ‘ലൈല കോട്ടേജ്’ ആണ് വിൽക്കുന്നത്. നസീർ മകൾ ലൈലയുടെ പേരിൽ നിർമിച്ച ഈ സ്വപ്‌നഗ്രഹം അമേരിക്കയിലുള്ള അവകാശികളാണ് വിൽപനയ്ക്ക് വയ്ക്കുന്നത്. പ്രേംനസീറിന്റെ ഇളയമകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് 50 സെന്റിലുള്ള ഈ വീട്. ചിറയിൻകീഴിലെ ആദ്യ ഇരുനില വീട് കൂടിയാണ് ഇത്. എട്ട് കിടപ്പുമുറികളുള്ള ഈ വീടിന് കോടികൾ വിലവരും. ഈ വീട്ടിലാണ് പ്രേം …

Read More »

വിവാഹത്തിനെത്തിയ അതിഥികൾക്കായി ഭക്ഷണത്തിൽ കഞ്ചാവ് കലർത്തി ‘പ്രാങ്ക്’! പലർക്കും അസ്വസ്ഥത, ബോധംമറഞ്ഞുപോയി, ഒടുവിൽ സംഭവിച്ചത്…

വിവാഹം പല വിധത്തിൽ ആഘോഷിക്കുന്നവർ ഉണ്ട്. ചിലപ്പോൾ ആഘോഷം പലപ്പോഴും അതിരുവിടാറുമുണ്ട്. ഇപ്പോൾ കൈവിട്ട കളി കളിച്ച ആഘോഷത്തിൽ വധു അറസ്റ്റിലായത് ആണ് ഒടുവിലായി റിപ്പോർട്ട് ചെയ്യുന്നത്. ഫ്‌ലോറിഡ സ്വദേശിയായ വധു ഡാന്യ സ്വോവോഡയാണ് അറസ്റ്റിലായത്. ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയായിരുന്നു ആഘോഷം. ഇതിന് മേൽനോട്ടം വഹിച്ചതാകട്ടെ, ജോയ്‌സെലിൻ ബ്രയാന്റ് എന്ന വനിതയും. വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പലർക്കും സ്വബോധം നഷ്ടപ്പെടുന്നതായും ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതായും …

Read More »

ശ്രീകാര്യത്ത് ഷവർമയും ഷവായും കഴിച്ച പത്തോളം പേർക്ക് ഭക്ഷ്യവിഷബാധ; കട പൂട്ടിച്ചു! പഴകിയ ആഹാരങ്ങളും പിടിച്ചെടുത്തു

ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമയും ഷവായും കഴിച്ച പത്തോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശ്രീകാര്യത്തിനും ചാവടിമുക്കിനും ഇടയ്ക്കുള്ള തൈക്കാവ് പള്ളിക്ക് സമീപത്തെ ഹോട്ടലിൽനിന്നു വാങ്ങിയ പാഴ്‌സൽ ആഹാരം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കനത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട ചെമ്പഴന്തി ചേന്തി സ്വദേശികളായ സീന(45), അഞ്ജന(13), കുളത്തൂർ സ്വദേശികളായ അശ്വിൻ(21), വിവേക്(21), ശ്രീകാര്യം സ്വദേശികളായ അഖിൽ(18), അഖില(20), കഴക്കൂട്ടം സ്വദേശി അഖില(22) എന്നിവർ പാങ്ങപ്പാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവർക്ക് …

Read More »

സ്വര്‍ണവിലയില്‍ ഇന്ന് കുറവ്; ഇന്നത്തെ വില അറിയാം…

തുടര്‍ച്ചയായ രണ്ട് ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 39,200 രൂപയും ഗ്രാമിന് 4900 രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസമായി പവന് 39,440 രൂപയും ഗ്രാമിന് 4930 രൂപയുമായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില. ഏപ്രില്‍ 21 ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു. പവന് 39,880 രൂപയാണ് …

Read More »

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ ക്യാമ്ബെയിന്‍; മത്സ്യ സുരക്ഷ ഉറപ്പാക്കാന്‍ ‘ഓപ്പറേഷന്‍ മത്സ്യ’യും…

സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരില്‍ പുതിയൊരു ക്യാമ്ബെയിന്‍ ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി ‘ഓപ്പറേഷന്‍ മത്സ്യ’ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും റെയ്ഡുകള്‍ ശക്തമാക്കി പരിശോധനകള്‍ ഉറപ്പാക്കും. ക്യാമ്ബെയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് …

Read More »