Breaking News

Latest News

വാട്സ് ആപ്പ് വഴി കുരുക്ക്; ഡോക്ടർക്ക് ഭീഷണി, ഹണി ട്രാപ്പിന് ശ്രമിച്ച രണ്ട് യുവതികൾ കുടുങ്ങി

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി (Honey Trap) പണം തട്ടാൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ( 27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാട്‌സ് ആപ്പിലൂടെ അയച്ച സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഡോക്ടറിൽ നിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നു പ്രതികൾ നടത്തിയത്. കേസ് നൽകാതിരിക്കണമെങ്കിൽ മൂന്നു ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെടുകായിരുന്നു പ്രതികൾ. ഇതിന് വേണ്ടി പലതവണ …

Read More »

നേരെ മുന്‍പില്‍ ഇറക്കം, ഡ്രൈവര്‍ ഇല്ലാതെ ബസ് തനിയെ മുന്നോട്ടു നീങ്ങി; പരിഭ്രാന്തരായി കുട്ടികള്‍ നിലവിളിച്ചു; ബ്രേക്ക് ചവിട്ടി നിര്‍ത്തി അഞ്ചാം ക്ലാസുകാരന്‍; ആദിത്യന്റെ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം….

സ്‌കൂള്‍ ബസിലെ വിദ്യാര്‍ഥികളെ അപകടത്തില്‍ നിന്നു രക്ഷിച്ച്‌ നാട്ടിലെ താരമായിരിക്കുകയാണ് അഞ്ചാം ക്ലാസുകാരന്‍. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദിത്യന്‍ രാജേഷിന്റെ ധീരതയാണ് ഇപ്പോള്‍ കൈയടി നേടുന്നത്. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്ബതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യന്‍. ഡ്രൈവര്‍ ഇല്ലാതെ ബസ് തനിയെ മുന്നോട്ടു നീങ്ങിയപ്പോള്‍ ആദിത്യന്‍ ഡ്രൈവറുടെ സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. ഈ സമയം ബസില്‍ നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. സ്‌കൂളിന്റെ മുന്നിലുള്ള …

Read More »

പുതിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെ കച്ചാ ബദാം ഗായകൻ ഭൂപൻ ഭട്യാക്കർക്ക് പരിക്കേറ്റു

അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലായ കച്ചാ ബദാം (Kachcha Badam) എന്ന ഗാനം ആലപിച്ച ഗായകൻ ഭൂപൻ ഭട്യാക്കർക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. പുതിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുതുതായി വാങ്ങിയ സെക്കൻഡ് ഹാൻഡ് കാർ ഓടിക്കുന്നതിനിടെയാണ് ഭുപൻ അപകടത്തിൽപ്പെട്ടത്. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ സൂരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം ഇപ്പോൾ. എന്നാൽ, ഭൂപന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. ഭുപൻ അടുത്തിടെ ഒരു സെക്കൻഡ് …

Read More »

വയോധികയുടെ മരണം; സ്വര്‍ണാഭരണം കവര്‍ന്ന ശേഷം നടന്ന കൊല, പേരക്കുട്ടി അറസ്റ്റില്‍

ഒറ്റക്ക്​ താമസിക്കുന്ന 78 കാരിയുടെ യുടെ മരണം കൊലപാതകമെന്ന്​ പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട്​ ഏഴോടെ കടലാശ്ശേരിയില്‍ കൗസല്യയാണ്​ മരിച്ചത്​. സംഭവത്തില്‍ പേരക്കുട്ടി ഗോകുലിനെ (32) പൊലീസ്​ അറസ്റ്റ്​ ചെയ്തു​. കൗസല്യയെ വീട്ടില്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. മരണം ഹൃദയാഘതം മൂലമെന്ന്​ ആദ്യം കരുതിയെങ്കിലും കൈയിലെ വളയും കഴുത്തിലെ മാലയും കാണാതായത് സംശയത്തിനിടയായി. തുടര്‍ന്ന്​ ബന്ധുക്കളടക്കമുള്ളവരെ പൊലീസ്​ നിരീക്ഷിച്ചുവരുകയായിരുന്നു. അമ്മൂമ്മയെ കഴുത്ത്​ ഞെരിച്ച്‌ കൊലപ്പെടുത്തി വള മോഷ്ടിച്ചത് ഗോകുലാണെന്ന്​ …

Read More »

ദുല്‍ഖറിന്റെ അമ്മ വേഷം ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നി; വെളിപ്പെടുത്തലുമായി അഞ്ജലി…

er Sദുല്‍ഖര്‍ സല്‍മാന്റെ അമ്മയായി അഭിനയിച്ചതിനെ കുറിച്ച്‌ പറയുകയാണ് നടി അഞ്ജലി. കമ്മട്ടിപ്പാടം എന്ന സിനിമയിലാണ് അഞ്ജലി ദുല്‍ഖറിന്റെ അമ്മയായി വേഷമിട്ടത്. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായി അഭിനയിച്ച ശേഷം ആ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നാണ് അഞ്ജലി ഒരു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കമ്മട്ടിപ്പാടത്തിലെ അമ്മ റോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു. ദുല്‍ഖറിന്റേയും മുത്തുമണി ചേച്ചിയുടേയും അമ്മ വേഷമായിരുന്നു. താന്‍ മേക്കപ്പ് ചെയ്ത് വന്നാലും മുത്തുമണി ചേച്ചിക്ക് തന്നെ കാണുമ്ബോള്‍ …

Read More »

ഉറക്കത്തിനിടയില്‍ ഹൃദയാഘാതമോ, മസ്‌തിഷ്‌ക്കാഘാതമോ ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ടത്

ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം. വെള്ളം എപ്പോഴൊക്കെയാണ് കുടിക്കേണ്ടത് എന്ന് നോക്കാം. രാവിലെ എഴുന്നേറ്റ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് അന്തരികാവയവങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സഹായിക്കും. ഉച്ച ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്ബ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് കഴിക്കുന്ന ഭക്ഷണം അനായാസം ദഹിക്കാന്‍ സഹായിക്കും. കുളിക്കുന്നതിന് മുമ്ബ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും. ഉറങ്ങാന്‍ പോകുന്നതിന് മുമ്ബ് ഒരു …

Read More »

ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍; കേരളത്തില്‍ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത…

ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടതായി കാലവസ്ഥ വകുപ്പ്. പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂന മര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ച്‌ അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദ ഫലമായി മാര്‍ച്ച്‌ അഞ്ച് മുതല്‍ ഏഴു വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ബുധന്‍, വ്യാഴം …

Read More »

യുക്രൈന്‍ തലസ്ഥാനം കിയവിലേക്ക് റഷ്യയുടെ വന്‍ സൈനിക വ്യൂഹം; സൈന്യം എത്തിയതെന്ന് കാണിക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്ത്

യുക്രൈന്‍ തലസ്ഥാനം കിയവിലേക്ക് റഷ്യയുടെ വന്‍ സൈനിക വ്യൂഹം. കൂടുതല്‍ റഷ്യന്‍ സൈന്യം എത്തിയതെന്ന് കാണിക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്തു വന്നു. 65 കിലേമീറ്റര്‍ നീളത്തിലാണ് വാഹന വ്യൂഹം കിയവിലേക്ക് നീങ്ങുന്നത്. വാഹനങ്ങള്‍, ടാങ്കുകള്‍, പീരങ്കികള്‍, സപ്പോര്‍ട്ട് വാഹനങ്ങള്‍ എന്നിവയുടെ വിപുലമായ വാഹനവ്യൂഹത്തെയാണ് കാണാന്‍ കഴിയുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തില്‍ ആറാം ദിവസവും യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്. ഖാര്‍കീവില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് …

Read More »

ഇന്ന് മഹാശിവരാത്രി; ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങി

മഹാ ശിവരാത്രി ആഘോഷത്തിനായി ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോകോളും പാലിച്ചാണ് ബലിതര്‍പ്പണ ചടങ്ങുകള്‍. ശിവരാത്രിയോട് അനുബന്ധിച്ച്‌ ഇന്ന് വൈകിട്ട് മുതല്‍ നാളെ ഉച്ചവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബലിതര്‍പ്പണത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ആണ് ആലുവയില്‍ ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഇത്തവണ രാത്രിയില്‍ ബലിയിടുന്നതിനും പുഴയില്‍ ഇറങ്ങുന്നതിനും തടസമില്ല. രാത്രി പത്തിന് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ഒരേസമയം 200 പേര്‍ക്ക് ബലിയിടാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ …

Read More »

‘രക്ഷപ്പെടാൻ മറ്റ് മാർഗ്ഗങ്ങളില്ല’ ; യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് ഇന്ത്യൻ പതാക ഉയർത്തി…

ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികൾ. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർത്ഥികളെ ശ്രദ്ധിക്കാത്തതിന് പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടയ്‌ക്കാണ് വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉയർത്തിയത്. തങ്ങളുടെ വാഹനത്തിൽ ദേശീയ പതാക പ്രദർശിപ്പിച്ചാൽ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാർ ഉറപ്പുനൽകിയതോടെയാണ് പാക് വിദ്യാർത്ഥികൾ ഇത് പിന്തുടരുന്നത്. യുക്രൈനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ രക്ഷപ്പെടാനായി ഇന്ത്യൻ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും …

Read More »