മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിലീസ് തീയതി പ്രഖ്യാപിച്ചിരുന്ന സിനിമ ലോക്ക്ഡൗണും കൊറോണയുമൊക്കെ കാരണം രണ്ട് വര്‍ഷം കഴിഞ്ഞാണ് തീയേറ്ററിലെത്തിയത്. ഏറെ ആശങ്കകള്‍ക്കൊടുവിലായിരുന്നു സിനിമയുടെ റിലീസ്. നേരത്തെ ചിത്രം ഒടിടിയിലെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ മന്ത്രി സജി ചെറിയാനടക്കം ഇടപെട്ടാണ് മരക്കാറിനെ തീയേറ്ററില്‍ തന്നെ എത്തിച്ചത്. വന്‍ സ്വീകരകണമായിരുന്നു ആരാധകര്‍ മരക്കാറിന് നല്‍കിയത്. പുലര്‍ച്ചെ പന്ത്രണ്ട് മണിക്ക് തന്നെ ഫാന്‍സ് ഷോകള്‍ തുടങ്ങിയിരുന്നു. ഫാന്‍സ് ഷോകളുടെ …
Read More »ഗുരുവായൂരപ്പൻ്റെ ഥാർ അമലിന് തന്നെ, ലേലമുറപ്പിച്ച് ഭരണസമിതി…
മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂരിലേക്ക് കാണിക്കയായി സമർപ്പിച്ച ഥാറിൻ്റെ ലേലം ഉറപ്പിച്ച് ഗുരുവായൂർ ക്ഷേത്രഭരണസമിതി. അഞ്ച് ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും പങ്കെടുത്ത ക്ഷേത്രഭരണസമിതിയുടെ യോഗമാണ് ലേലം സാധുവാക്കി വാഹനം വിട്ടു കൊടുക്കാൻ തീരുമാനിച്ചത്. ഗുരുവായൂരിലെ മറ്റു ലേലനടപടികളിൽ എന്ന പോലെ ഥാർ ലേലം ചെയ്ത വിവരം ഇനി ഭരണസമിതി ദേവസ്വം കമ്മീഷണറെ ഔദ്യോഗികമായി അറിയിക്കും കമ്മീഷണർ ലേലം അംഗീകരിക്കുന്നതോടെ മുഴുവൻ പണവും അടച്ച് ഥാർ അമൽ മുഹമ്മദലിക്ക് സ്വന്തമാക്കാം. സമൂഹമാധ്യമങ്ങളിൽ താരമായി …
Read More »ബൈക്കിലെത്തിയ സംഘം രണ്ടുപേരെ വെട്ടി; 16 വാഹനങ്ങള്‍ തകര്‍ത്തു
ബാലരാമപുരം റസല്‍പുരത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘം രണ്ടുപേരെ വെട്ടിപ്പരിക്കേല്പിച്ചു. ഭീകാരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ 16 വാഹനങ്ങള്‍ തകര്‍ത്തു. തിങ്കളാഴ്ച ഉച്ചക്ക് മൂന്നോടെ എരുത്താവൂര്‍ ഭാഗത്തുനിന്ന് ബൈക്കിലെത്തിയ സംഘമാണ് വാഹങ്ങള്‍ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പൊളിക്കുകയും ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തത്. കാര്‍ യാത്രക്കാരനായ ജയചന്ദ്രനും ബൈക്ക് യാത്രക്കാരിയായ ഷിബ കുമാരിക്കുമാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിയായ നരുവാമൂട് സ്വദേശി മിഥുനെ ബാലരാമപുരം പൊലീസ് പിടികൂടി. ബാലരാമപുരം എരുത്താവൂര്‍, റസല്‍പുരം തുടങ്ങിയ ഭാഗങ്ങളില്‍ അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് …
Read More »‘മനുഷ്യ മാംസം തലച്ചോറിന് നല്ലത്’; എഴുപതുകാരനെ കൊന്ന് തിന്ന യുവാവ് അറസ്റ്റിൽ…
എഴുപത് വയസ്സുള്ള വൃദ്ധനെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച സംഭവത്തിൽ മുപ്പത്തിയൊമ്പതുകാരനെതിരെ കേസ്. യുഎസ് സംസ്ഥാനമായ ഐഡഹോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലച്ചോറിന് മനുഷ്യമാംസം നല്ലതാണെന്ന് വാദിച്ചാണ് ഇയാൾ ക്രൂരമായ പ്രവർത്തി ചെയ്തതെന്ന് പൊലീസ് പറയുന്നു. ജെയിംസ് ഡേവിഡ് റസ്സൽ എന്നയാൾക്കെതിരെയാണ് നരഭോജനത്തിന് കേസെടുത്തത്. ഐഡഹോയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ നരഭോജന കേസാണിതെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ ആറിനാണ് ഡേവിഡ് ഫ്ലാഗറ്റ് (70) എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ റസ്സൽ അറസ്റ്റിലാകുന്നത്. റസ്സലിന്റെ വീടിന് …
Read More »അമ്മ യോഗം മൊബൈലിൽ പകർത്തി; ഷമ്മി തിലകനെതിരെ നടപടിക്ക് സാധ്യത…..
മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ അമ്മയുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിൽ നടൻ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് നടപടി കൈക്കൊള്ളാനാണ് തീരുമാനം. ഷമ്മിക്കെതിരേ നടപടിയെടുക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ നടന്നത്. യോഗത്തിനെത്തിയ ഷമ്മി തിലകൻ ചർച്ചകൾ മൊബൈലിൽ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തിൽ പങ്കെടുത്ത താരങ്ങളിൽ ഒരാൾ സംഘടനാ നേതാക്കളുടെ …
Read More »ഇന്ത്യന്‍ ക്രിക്കറ്റില്‍ വേര്‍ത്തിരിവുണ്ടെന്ന് അശ്വിന്‍, അവഗണനയില്‍ മനംനൊന്ത് ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കാന്‍ വരെ തീരുമാനിച്ചിരുന്നു…
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്തു നിന്ന് കാണുന്നത് പോലെയല്ലെന്നും കളിക്കാര്‍ക്കിടയില്‍ വേര്‍തിരിവുകളുണ്ടെന്നും താന്‍ നിരവധി തവണ അതിന് ഇരയായിട്ടുണ്ടെന്നും ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ പരിക്കിനെ അവഗണിച്ച് മികച്ച പ്രകടനം കാഴ്ചവച്ച തന്നെ പിന്തുണയ്ക്കാന്‍ ടീമിനുള്ളില്‍ നിന്നും ആരും മുന്നോട്ട് വന്നില്ലെന്ന് ഒരു പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ ആരോപിച്ചു. ടീമിലുള്ള ചിലര്‍ക്ക് അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരുന്നെന്നും പലപ്പോഴും ആ …
Read More »പത്തനംതിട്ട ആനിക്കാട്ട് ചായക്കടയില്‍ സ്‌ഫോടനം; ആറുപേര്‍ക്ക് പരുക്ക്; കൈപ്പത്തി അറ്റുപോയ നിലയില്‍…
പത്തനംതിട്ട ആനിക്കാട്ട് ചായക്കടയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തില്‍ ഒരാളുടെ കൈപ്പത്തി അറ്റുപോയതായാണ് വിവരം. ചായക്കട നടത്തുന്നതിനൊപ്പം കടയുടമ കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്നയാളാണ്. ഇയാളുടെ വീടിനോട് ചേര്‍ന്നാണ് ചായക്കട നടത്തുന്നത്. ഇവിടെ സൂക്ഷിച്ച സ്‌ഫോടക വസ്തു പൊട്ടത്തെറിച്ചാണ് …
Read More »പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ഒരമ്മ; പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റാത്ത കുഞ്ഞിനെ തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം ഒരു രാത്രി മുഴുവന്‍ സംരക്ഷിച്ച് നായ..
പ്രസവിച്ചയുടന്‍ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനു രക്ഷയായത് പ്രസവിച്ചു കിടന്ന നായ. പൊക്കിള്‍ കൊടി പോലും വേര്‍പെടുത്താത്ത കുഞ്ഞിനെ നായ തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം കാത്തുസൂക്ഷിക്കുക ആയിരുന്നു. ഛത്തീസ്‌ഗഡിലെ മുങ്കേലി ജില്ലയിലാണു സംഭവം. രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണു സംഭവം അറിയുന്നത്. നാട്ടുകാര്‍ കാണുമ്ബോള്‍ കുഞ്ഞ് നായക്കുട്ടികള്‍ക്കൊപ്പം സുരക്ഷിതമായി കഴിയുക ആയിരുന്നു. പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണു കുഞ്ഞിനെ കണ്ടതെന്നു നാട്ടുകാര്‍ പറയുന്നു. നായയാണു കുഞ്ഞിനെ രാത്രിയില്‍ സംരക്ഷിച്ചതെന്നും …
Read More »ബിവറേജസില്‍ കടന്നുകയറിയ യുവാവ് എറിഞ്ഞുടച്ചത് മുപ്പതിലേറെ മദ്യകുപ്പികള്‍
തൃശൂര്‍: ബവ്കോ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ യുവാവിന്റെ പരാക്രമം.മദ്യക്കുപ്പികള്‍ നിലത്തടിച്ചു തകര്‍ത്തും കുപ്പിച്ചില്ലുകാട്ടി വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയുമായിരുന്നു യുവാവിന്റെ വിളയാട്ടം. സംഭവത്തെ തുടര്‍ന്ന് പുതൂര്‍ക്കര സ്വദേശി അക്ഷയ് (24) വെസ്റ്റ് പൊലീസിന്റെ പിടിയിലായി. മുപ്പതിലേറെ വിദേശമദ്യ – ബീയര്‍ കുപ്പികള്‍ ഇയാള്‍ എറിഞ്ഞുടച്ചു. 20,000 രൂപയുടെ നഷ്ടമുണ്ടായെന്നാണു ബവ്കോ അധികൃതരുടെ കണക്ക്. ബീയര്‍ കുപ്പികളുടെ മൂടി തുറന്നു സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ നിന്നു യുവാവ് മദ്യപിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
Read More »പ്രമുഖ ജുവലറിയില്‍ കവര്‍ച്ച; 15കിലോ സ്വര്‍ണം കണ്ടെടുത്തത് ശ്മശാനത്തില്‍ നിന്ന്…
ചെന്നൈ: വെല്ലൂരിലെ പ്രമുഖ ജുവലറിയില്‍ നിന്ന് കവര്‍ന്ന 15 കിലോ സ്വര്‍ണം ശ്മശാനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ 15 നാണ് കവര്‍ച്ച നടന്നത്. കേസില്‍ കഴിഞ്ഞ ദിവസം ഒരാള്‍ അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. വെല്ലൂര്‍ ടൗണില്‍ നിന്ന് 40 കിലോമീറ്ററോളം അകലെയുള്ള ഒടുക്കല്ലൂരിലുള്ള ശ്മശാനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. കേസില്‍ വെല്ലൂര്‍ കുച്ചിപ്പാളയം സ്വദേശിയായ ടിക്ക രാമനെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് …
Read More »