ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ 30 അംഗ സംഘത്തിന് രൂപം നൽകി. നാല് കുങ്കി ആനകളും 26 വനംവകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇടുക്കിയിലെത്തുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇതിനിടെ പന്നിയാർ എസ്റ്റേറ്റിലെ ലേബർ കാന്‍റീൻ അരിക്കൊമ്പൻ ആക്രമിച്ചു. കെട്ടിടം ഭാഗികമായി തകർന്നു. 30 അംഗ സംഘം ഈ മാസം 16ന് ശേഷമാണ് എത്തുക. അരിക്കൊമ്പനെ പിടിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് വനംവകുപ്പ് നടത്തുന്നത്. ശാസ്ത്രീയമായ …
Read More »കേരളത്തിന് ആശ്വാസം; ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടിൽ നട്ടം തിരിയുന്ന കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത കൂടുതൽ. എന്നാൽ ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. ഈ ദിവസങ്ങളിൽ താപനില വലിയ തോതിൽ ഉയരാനിടയില്ല. അതേസമയം ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ …
Read More »ജഡ്ജിയെ ഭസ്മാസുരനോട് താരതമ്യം ചെയ്തു; അഭിഭാഷകന് ശിക്ഷ വിധിച്ച് ഹൈക്കോടതി
ദിസ്പുർ: പുരാണത്തിലെ രാക്ഷസനായ ഭസ്മാസുരനോട് വനിതാ ജഡ്ജിയെ താരതമ്യപ്പെടുത്തി അപകീർത്തികരമായ പരാമർശം നടത്തിയ അഭിഭാഷകനെ ശിക്ഷിച്ച് ഗുവാഹത്തി ഹൈക്കോടതി. ജില്ലാ അഡീഷണൽ വനിതാ ജഡ്ജിക്കെതിരെ ആയിരുന്നു അഭിഭാഷകൻ ഉത്‍പാല്‍ ഗോസ്വാമിയുടെ പരാമർശം. ജസ്റ്റിസുമാരായ കല്യാൺ റായ് സുറാന, ദേവാശിഷ് ബറുവ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഗോസ്വാമിയെ ശിക്ഷിച്ചത്. നേരത്തെ വനിതാ ജഡ്ജിയുടെ കോടതിയിൽ അഭിഭാഷകൻ ഒരു പരാതി നൽകിയിരുന്നു. തന്‍റെ ഭാഗം കേൾക്കാത്തതിൽ അഭിഭാഷകൻ അസ്വസ്ഥനായിരുന്നു. തുടർന്ന് അഭിഭാഷകൻ ജഡ്ജിയുടെ …
Read More »നടൻ സതീഷ് കൗശിക്കിൻ്റെ മരണം കൊലപാതകം; വെളിപ്പെടുത്തലുമായി സ്ത്രീ
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ സതീഷ് കൗശിക് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു റിപ്പോർട്ട്. ഇപ്പോഴിതാ തൻ്റെ ഭർത്താവാണ് സതീഷ് കൗശികിനെ കൊലപ്പെടുത്തിയതെന്ന പരാതിയുമായി ഒരു സ്‍ത്രീ രംഗത്തെത്തിയിരിക്കുകയാണ്. സതീഷ് നൽകിയ 15 കോടി രൂപ തിരികെ ആവശ്യപ്പെട്ടതിനാണ് ഭർത്താവ് നടനെ കൊലപ്പെടുത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്. സതീഷിനെ ഗുളികകൾ നൽകി കൊലപ്പെടുത്തിയെന്നാണ് ഡൽഹി ആസ്ഥാനമായുള്ള ബിസിനസുകാരന്‍റെ ഭാര്യയുടെ വെളിപ്പെടുത്തൽ. ഇവർ ഡൽഹി പോലീസ് കമ്മീഷണർ ഓഫീസിൽ …
Read More »ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നു; ‘കക്കുകളി’ നാടകത്തിനെതിരെ തൃശൂര്‍ അതിരൂപത
തൃശൂർ: ‘കക്കുകളി’ എന്ന നാടകം ക്രൈസ്തവ വിരുദ്ധമാണെന്ന് ആരോപിച്ച് തൃശൂർ അതിരൂപതയിലെ പള്ളികളിൽ പ്രതിഷേധ കുറിപ്പ് വായിച്ചു. നാടകത്തിനെതിരെ ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പള്ളികളിൽ സർക്കുലർ വായിച്ചത്. തിങ്കളാഴ്ച 9.30-ന് പടിഞ്ഞാറേകോട്ടയിൽനിന്ന് കളക്ടറേറ്റിലേക്ക് വിശ്വാസികൾ മാർച്ച് നടത്തും. അതേസമയം, നാടകത്തെ വിമർശിക്കാൻ അവകാശമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. കന്യാസ്ത്രീ മഠത്തിലെത്തുന്ന ഒരു പെൺകുട്ടി നേരിടുന്ന ബുദ്ധിമുട്ടുകളെ ചുറ്റിപ്പറ്റിയാണ് നാടകം. എഴുത്തുകാരൻ ഫ്രാൻസിസ് നെറോണയുടെ …
Read More »കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം കൂടി അവധി; പരീക്ഷകളിൽ മാറ്റമില്ല
കൊച്ചി: ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായി വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13, 14, 15 (തിങ്കൾ, ചൊവ്വ, ബുധന്‍) തീയതികളിൽ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ, അങ്കണവാടികൾ, കിന്‍റര്‍ഗാർട്ടൺ, ഡേകെയർ സെന്‍ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. …
Read More »കോണ്‍ഗ്രസ് എന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിൽ: രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ബെംഗളൂരു: കർണാടകയിൽ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ ശവക്കുഴി തോണ്ടുന്നത് കോണ്‍ഗ്രസ് സ്വപ്നം കാണുമ്പോൾ, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയുടെ നിർമാണത്തിന്‍റെ തിരക്കിലായിരുന്നു താനെന്ന് പ്രധാനമന്ത്രി പറഞ്ഞു.’മോദി തേരി ഖബര്‍ ദുദേഗി(മോദി, നിങ്ങളുടെ ശവക്കുഴി കുഴിക്കും) എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തെ പരാമർശിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. 8,172 കോടി രൂപ ചെലവിൽ നിർമ്മിച്ച 118 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ രാജ്യത്തിന് സമർപ്പിച്ച …
Read More »സ്വവർഗ വിവാഹം; എതിർപ്പുമായി കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: സ്വവർഗ വിവാഹത്തിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സ്വവർഗ രതിയും ഒരേ ലിംഗത്തിൽപ്പെട്ടവർ പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഇന്ത്യൻ കുടുംബ സങ്കൽപ്പവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യത്ത് സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്താണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. പുരുഷനെ ഭർത്താവായും സ്ത്രീയെ ഭാര്യയായും കാണുന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിൽ, ഇവർക്ക് ജനിക്കുന്ന കുഞ്ഞിന് പുരുഷൻ പിതാവും …
Read More »യാത്രക്കാരിലുള്ള വിശ്വാസം ആണ് എല്ലാം; കണ്ടക്ടർ ഇല്ലാതെ ഓടി സ്വകാര്യ ബസ്
പാലോട് : അത്യാധുനിക സംവിധാനങ്ങൾ എല്ലാം തികഞ്ഞ ഒരു ബസ്. എന്നാൽ അതിൽ കണ്ടക്ടർ ഇല്ല. യാത്രക്കാരിൽ വിശ്വാസം അർപ്പിച്ച്, അവരുടെ അഭിനന്ദനം ഏറ്റുവാങ്ങി ബസ് ഓട്ടം തുടരുകയാണ്. പാലോട്-കല്ലറ റൂട്ടിൽ ഓടുന്ന അനന്തപുരി എന്ന ബസ് ആണ് ജനഹൃദയം കീഴടക്കി നിരത്തിലൂടെ പായുന്നത്. ‘യാത്രാ കൂലി ഈ ബോക്സിനുള്ളിൽ നിക്ഷേപിക്കുക’ എന്നെഴുതി സ്ഥാപിച്ചിട്ടുള്ള ഒരു ബോക്സ് ആണ് ബസിലെ ആകർഷണം. ചില്ലറ ഇല്ലെങ്കിൽ ഡ്രൈവറുടെ സീറ്റിന് അരികിലുള്ള ബക്കറ്റിലെ …
Read More »എയര്‍ ഇന്ത്യ വിമാനത്തില്‍ പുകവലി; ഇന്ത്യന്‍ വംശജനെതിരെ കേസ്
മുംബൈ: എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിനും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറിയതിനും ഇന്ത്യൻ വംശജനായ അമേരിക്കന്‍ പൗരനെതിരെ കേസെടുത്തു. മാർച്ച് 11നാണ് 37 കാരനായ രമാകാന്തിനെതിരെ ഷഹർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രമാകാന്ത് വിമാനത്തിന്‍റെ ശുചിമുറിയിൽ പ്രവേശിച്ചതിന് പിന്നാലെ ഫയർ അലാറം മുഴങ്ങി. ജീവനക്കാർ എത്തുമ്പോൾ രമാകാന്തിന്‍റെ കൈയിൽ ഒരു സിഗരറ്റ് ഉണ്ടായിരുന്നു. രമാകാന്തിന്‍റെ കയ്യിൽ നിന്ന് സിഗരറ്റ് പിടിച്ചു വാങ്ങിയതോടെയാണ് പ്രകോപിതനായ ഇയാൾ ജീവനക്കാർക്ക് …
Read More »