Breaking News

Latest News

നാല് കാമുകിമാര്‍ ഒരേ സമയം വീട്ടില്‍ കയറിവന്നു; യുവാവ് വിഷം കുടിച്ചു ആത്മഹത്യക്ക് ശ്രമിച്ചു…

ഒരേ സമയം നാല് കാമുകിമാരുണ്ടായിരുന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. രഹസ്യമായി തുടര്‍ന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും കാമുകിമാര്‍ തമ്മില്‍ അറിയുകയും ഇയാളെ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് സുബമോയ്കര്‍ എന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ ഒരു പ്രദേശിക മെഡിക്കല്‍ സ്റ്റോറിലായിരുന്നു സുബമോയ്കര്‍ എന്ന യുവാവ് ജോലി ചെയ്ത് വന്നിരുന്നത്. ഇവിടെ വച്ച് പരിചയപ്പെട്ടതാണ് ഇയാള്‍ യുവതികളെ, പിന്നീട് ഇവരുമായി അടുപ്പത്തിലായി. …

Read More »

മധുര പ്രതികാരം; ഇംഗ്ലണ്ടിനെ തകർത്ത് ന്യൂസിലാൻഡ് ഫൈനലിൽ..

കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ഇംഗ്ലണ്ടിനോട് കണക്കുതീർത്ത് ന്യൂസിലാൻഡ്. ലോകകപ്പ് ടി20യിലെ ആദ്യ സെമിയിൽ ഇംഗ്ലണ്ട് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 19 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് മറികടക്കുകയായിരുന്നു. 47 പന്തിൽ 68 റൺസ് നേടി ഡെറിൽ മിച്ചൽ ആണ് ന്യൂസിലാൻഡിന് വിജയം സമ്മാനിച്ചത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 166 റൺസാണ് നേടിയത്. അർദ്ധ സെഞ്ച്വറിയുമായി മൊയീൻ അലി തിളങ്ങി. …

Read More »

കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും…

കനത്ത മഴയില്‍ പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും. എരുമേലി കണമല എഴുത്വാപുഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. രണ്ട് വീടുകള്‍ തകര്‍ന്നു. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകര്‍ന്നു. പനന്തോട്ടം ജോസ്, തെന്നി പ്ലാക്കല്‍ ജോബിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേറ്റു. ഒരു പ്രായമായ സ്ത്രീ ഉള്‍പ്പെടെ 7 പേരെ രക്ഷപ്പെടുത്തി. ജോസിന്റെ വീട്ടിന്റെ കാര്‍പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു …

Read More »

തമിഴ് സിനിമാ ചരിത്രത്തില്‍ ആദ്യം, ജയ് ഭീമിന് പുതിയ റെക്കോഡ്…

തമിഴ് ചിത്രമായ ജയ് ഭീം പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടി മുന്നേറുകയാണ്. സൂര്യ, ലിജോ മോള്‍, മണികണ്ഠന്‍, രജിഷ വിജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കോളിവുഡിന് അഭിമാനമായി തീര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ കൗതുകകരമായ ഒരു റെക്കോഡ് ചിത്രത്തെ തേടി എത്തിയിരിക്കുന്നു. ഐഎംഡിബി റേറ്റിംഗില്‍ ഹോളിവുഡ് ക്ളാസിക് ചിത്രമായ ഷോഷാംഗ് റിഡംപ്‌ഷനെ കടത്തി വെട്ടയിരിക്കുയാണ് ജയ് ഭീം. 9.8 ആണ് ജയ് ഭീമിന് ഐഎംഡിബി റേറ്റിംഗ് നല്‍കിയിരിക്കുന്നത്. …

Read More »

ദത്തുവിവാദം: അനുപമ വീണ്ടും സമരത്തില്‍…

അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അമ്മ അനുപമ വീണ്ടും സമരത്തില്‍. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണം, ശിശുക്ഷേമ വകുപ്പ് ജനറല്‍ സെക്രട്ടറിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷയെയും നീക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശിശുക്ഷേമ സമിതി മുന്നില്‍ ഇന്ന് രാവിലെ മുതല്‍ അനിശ്ചിതകാലത്തേക്കാണ് സമരം. ജനറല്‍ സെക്രട്ടറിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷയെയും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ആദ്യം പറഞ്ഞപോലെയല്ല സമരം നീങ്ങുന്നതെന്ന് …

Read More »

മിനിമം ചാര്‍ജ് അഞ്ച് കിലോമീറ്ററില്‍ മാറ്റം വരുത്തരുതെന്ന് ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ്…

ബസ് ചാര്‍ജ്ജ് നിശ്ചയിക്കുമ്ബോള്‍ മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരം നിലവിലുള്ള അഞ്ചു കിലോ മീറ്റര്‍ എന്നതില്‍ കുറവ് വരുത്താന്‍ പാടില്ലെന്ന് ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള സ്റ്റേജുകള്‍ 2.5 കിലോമീറ്റര്‍ എന്ന നിലവിലുള്ള രീതി തുടരാവുന്നതാണ്. പല സ്റ്റേജുകളും 2.5 കിലോമീറ്ററില്‍ താഴെയാണ് കാണുന്നത്. മിനിമം ചാര്‍ജിന് ശേഷമുള്ള എല്ലാ ഫെയര്‍ സ്റ്റേജും 2.5 കിലോമീറ്റര്‍ എന്ന നിലയില്‍ പുനര്‍നിര്‍ണയം നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് …

Read More »

ശക്തമായ മഴ: കേരളത്തില്‍ ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ആന്ധ്ര, തമിഴ്നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം…

സംസ്ഥാനത്ത് ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്ര തമിഴ്നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദം നാളെ പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്നാട് തീരം തൊടും. പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ആന്ധ്രയുടെ തീരമേഖലയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുന്‍കരുതല്‍ …

Read More »

ഞാന്‍ നീതിക്കായുള്ള യുദ്ധത്തില്‍ ; നിങ്ങളുടെ പിന്തുണ വേണമെന്ന് ദിലീപ് …

നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് നടന്‍ ദിലീപ്. ഈ പോരാട്ടത്തില്‍ നാട്ടുകാരുടെ പിന്തുണ വേണമെന്നും ദിലീപ് പറഞ്ഞു. ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് പ്രത്യക്ഷത്തില്‍ പറയാതെയായിരുന്നു ദിലീപിന്‍റെ പരാമര്‍ശം. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലിലായിരുന്നു. കേസിന്‍റെ വിചാരണ തുടരുകയാണ്. ‘ഞാനിപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നമെന്താണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. …

Read More »

വിനോദത്തിനൊപ്പം വരുമാനവും; ഇന്‍സ്റ്റഗ്രാമിലൂടെയും ഇനി സമ്ബാദിക്കാം; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ വരുന്നു…

പ്രശസ്ത സമൂഹമാധ്യമ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാം അതിന്റെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം സമ്ബാദിക്കാനുള്ള വഴിയൊരുക്കുന്നു. യൂട്യൂബിലെ പോലെ ഒരു സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പരീക്ഷിക്കാന്‍ പോകുന്നത്. ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റഗ്രാം ആപ്പ് ലിസ്റ്റിങ് വഴിയാണ് കമ്ബനി ഈ പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഐഒഎസ് ആപ്പ് സ്‌റ്റോറിലെ ഇന്‍സ്റ്റാഗ്രാം ആപ്പ് ലിസ്റ്റിങ്ങില്‍ ‘ഇന്‍ആപ്പ് പര്‍ച്ചേസുകള്‍’ എന്ന വിഭാഗത്തിലാണ് ‘ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനുകള്‍’ എന്ന പുതിയ വിഭാഗം ഉള്‍പ്പെടുത്തിയിട്ടുള്ളത്. അമേരിക്ക പോലെയുള്ള …

Read More »

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഒരാഴ്ചക്കിടെ 520 രൂപ വര്‍ധിച്ചു….

സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 160 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 36,160 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വര്‍ണവില. തുടര്‍ന്ന് …

Read More »