ലോകത്തെ മികച്ച പേസര്‍മാരിലൊരാളായ ശ്രീലങ്കയുടെ ലസിത് മലിംഗ വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ഇതിഹാസ താരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു. തന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച മലിംഗ ഭാവിയില്‍ യുവ താരങ്ങളെ പരിശീലിപ്പിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി. വ്യത്യസ്തവും അപൂര്‍വവുമായ ബൗളിംഗ് ആക്ഷന്‍ കൊണ്ടാണ് മലിംഗ ക്രിക്കറ്റ് പ്രേമികളെ കൈയിലെടുത്തത്. കണിശവും കൃത്യവുമായ യോര്‍ക്കറുകള്‍ കൊണ്ട് അദ്ദേഹം കാണികളുടെ കൈയടി നേടി. ഏകദിനങ്ങളിലും ടി ട്വന്റിയിലുമാണ് …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 15,876 പേര്‍ക്ക് മാത്രം കോവിഡ്; മരണം 129 ; 25,654 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. തൃശൂര്‍ 1936 എറണാകുളം 1893 തിരുവനന്തപുരം 1627 പാലക്കാട് 1591 മലപ്പുറം 1523 കൊല്ലം 1373 …
Read More »സ്കൂളുകള്‍ അധികം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
സംസ്ഥാനത്തെ സ്കൂളുകള്‍ അധികം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗകര്യപ്രദമായ സന്ദര്‍ഭത്തില്‍ ക്ലാസ് മുറികള്‍ വഴിയുള്ള വിദ്യാഭ്യാസം നടത്താന്‍ നടപടി സ്വീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് പുതിയ സ്കൂളുകള്‍ കാണാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തമാകണം. അതിന് നമുക്ക് സാധിക്കും. നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കും. കോവിഡ് തീര്‍ത്ത പ്രതിസന്ധി വെല്ലുവിളിയായിട്ടുണ്ടെങ്കിലും ജനാധിപത്യ ബദലുകള്‍ ഉയര്‍ത്തുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 92 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും …
Read More »ആഴിമല തീരത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കടലില്‍ വീണ് യുവാവ് മരിച്ചു…
ആഴിമല തീരത്ത് പാറക്കൂട്ടത്തില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ യുവാവ് കടലില്‍ വീണ് മരിച്ചു. തിരുവല്ലം സ്വദേശി ജയക്കുട്ടന്‍ (35) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആഴിമല ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പൂവാറില്‍ ഒരു സുഹൃത്തിെന്‍റ വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ, ആഴിമലക്ഷേത്രം കാണാനെത്തിയ നാലംഗ സംഘത്തില്‍ ഒരാളാണ് മരിച്ച ജയക്കുട്ടന്‍. പാറക്കൂട്ടത്തില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതിയ ജയക്കുട്ടന്‍ കടലിലേക്ക് വീണു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും യുവാവ് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി. നിലവിളി കേട്ടെത്തിയ …
Read More »താലിബാനെ അധികാരത്തിലെത്തിച്ച പാകിസ്ഥാന്‍ ഗൂഢനീക്കം വെളിപ്പെടുത്തി യുഎസ്; ഹഖാനിയെയും സംരക്ഷിക്കുന്നുവെന്ന് ആന്‍റണി ബ്ലിങ്കന്‍…
അഫ്ഗാനിസ്ഥാനില്‍ താലിബാനെ അധികാരത്തിലെത്തിച്ച പാകിസ്ഥാന്‍റെ ഗൂഢനീക്കം വെളിപ്പെടുത്തി അമേരിക്ക. പാകിസ്ഥാന്‍ താലിബാനെ മാത്രമല്ല, ഹഖാനി ശൃംഖലയെയും സംരക്ഷിക്കുന്നുവെന്ന് അമേരിക്കന്‍ ആഭ്യന്തരസെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ വിശദീകരിച്ചു. താലിബാന്‍ കാബൂള്‍ പിടിച്ച ശേഷം ആദ്യമായി യുഎസ് കോണ്‍ഗ്രസ് മുന്‍പാകെ സത്യവാങ്മൂലം നല്‍കി സംസാരിക്കുകയായിരുന്നു ആന്‍റണി ബ്ലിങ്കന്‍. പാകിസ്ഥാന് അഫ്ഗാനിസ്ഥാനില്‍ ഒട്ടേറെ താല്‍പര്യങ്ങളുണ്ടെന്നും അതില്‍ ചിലത് യുഎസുമായി ഏറ്റുമുട്ടുന്നവയാണെന്നും ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. പാകിസ്ഥാന്‍ കുറെക്കൂടി വിശാലമായി വിദേശ സമൂഹത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ബ്ലിങ്കന്‍ …
Read More »ആലുവയില്‍ ട്രെയിനിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം; മരിച്ചത് പട്ടേരിപ്പുറം സ്വദേശികള്‍…
രണ്ട് സ്ത്രീകളെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പട്ടേരിപ്പുറം സ്വദേശി ഫിലോമിനയും(60) മകള്‍ അഭയയും (32) ആണ് മരിച്ചത് ആലുവ പുളിഞ്ചോട് ഭാഗത്ത് ഇന്ന് ഉച്ചക്ക് 12മണിക്ക് ശേഷമാണ് അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിയാനാകാത്തവിധം മൃതദേഹങ്ങള്‍ ഛിന്നഭിന്നമായിരുന്നു. സമീപത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ചാണ് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം പൊലിസ് നടത്തിയത്. എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. വിവരമറിഞ്ഞെത്തിയ ആലുവ പൊലിസ് മൃതദേഹങ്ങള്‍ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More »കെഎസ്‌ആര്‍ടിസി പമ്ബുകളില്‍ നിന്നും ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം….
കെഎസ്‌ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി, പൊതുമേഖല എണ്ണക്കമ്ബനികളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കെഎസ്‌ആര്‍ടിസി യാത്രാ ഫ്യുസല്‍സിന്റെ സംസ്ഥാന തല ഉദ്ഘാടനം15 ന് നടക്കും. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 8 പമ്ബുകളാണ് ആരംഭിക്കുന്നത്. ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും. കെ.എസ്.ആര്‍.ടി.സി. കേന്ദ്ര പൊതുമേഖലാ എണ്ണ …
Read More »വാട്‌സാപ്പിന് പിന്നാലെ പുത്തന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം…
വാട്‌സാപ്പിന് പിന്നാലെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. എട്ട് പുതിയ ഫീച്ചറുകളാണ് കമ്ബനി ഉപയോക്താക്കള്‍ക്കായി നല്‍കാനൊരുങ്ങുന്നത്. ലോകത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാം യുവാക്കളെ ലക്ഷ്യം വച്ചാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അപ്‌ഡേഷന്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ സ്‌റ്റോറികള്‍ ലൈക്ക് ചെയ്യാം. നിലവില്‍ സ്‌റ്റോറികള്‍ക്ക് റിയാക്ഷനുകള്‍ നല്‍കാന്‍ സാധിക്കുമെങ്കിലും ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടായിരുന്നുല്ല. എന്നാല്‍ പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ഇത് സാധ്യമാകും. കൂടാതെ …
Read More »ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ ഇന്‍ഡിഗോ…
രാജ്യത്തെ ബജറ്റ് വിമാനക്കമ്ബനിയായ ഇന്‍ഡിഗോ ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നു. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കായി ഈ മാസം തന്നെ 38 പുതിയ വിമാന സര്‍വീസ് തുടങ്ങാനാണ് തീരുമാനം. റായ്പൂര്‍ – പുണെ റൂട്ടില്‍ പുതിയ സര്‍വീസ് തുടങ്ങും. ലഖ്‌നൗ – റാഞ്ചി, ബെംഗളൂരു – വിശാഖപട്ടണം, ചെന്നൈ – ഇന്‍ഡോര്‍, ലഖ്‌നൗ – റായ്പൂര്‍, മുംബൈ – ഗുവാഹത്തി, അഹമ്മദാബാദ് – ഇന്‍ഡോര്‍ എന്നീ റൂട്ടുകളിലെ …
Read More »ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി ; കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും; തീരുമാനം അൽപ്പസമയത്തിനുള്ളിൽ…
സർക്കാർ ഓഫീസുകള്‍ക്ക് ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവിറക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഇപ്പോൾ വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിവസമാക്കാൻ തീരുമാനിച്ചത്. വരുന്ന ശനിയാഴ്ച മുതൽ ഉത്തരവ് ബാധകമായിരിക്കും. മുഴുവൻ ഉദ്യോഗസ്ഥരും ശനിയാഴ്ചകളിൽ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. …
Read More »