ഒറ്റപ്പാലത്ത് വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. വീട്ടമ്മയുടെ സഹോദരിയുടെ മകൾ ഷീജ, പതിമൂന്നുകാരനായ മകൻ എന്നിവരാണ് പിടിയിലായത്. ഒറ്റപ്പാലത്തെ ലോഡ്ജിൽ നിന്നാണ് ഇവർ പിടിയിലായത്. ഷീജയുടെ മകന് യാസിറിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകീട്ടാണ് വീട്ടമ്മ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. റെയിൽവേ സ്റ്റേഷൻ റോഡിൽ ഖദീജയ്ക്കൊപ്പമായിരുന്നു ഷീജയും പ്രായപൂർത്തിയാകാത്ത മകനും താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു മകൻ യാസിർ മുംബൈയിൽ നിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ …
Read More »കേരളത്തില്‍ പോയി മടങ്ങുന്ന നീലഗിരിക്കാര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം….
നീലഗിരിയില്‍നിന്ന് കേരളത്തില്‍ പോയി മടങ്ങുന്ന തദ്ദേശീയരായവര്‍ക്കും വെള്ളിയാഴ്ച മുതല്‍ ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമാണെന്ന് ജില്ല ഭരണകൂടം. കേരളത്തില്‍ കോവിഡ് വ്യാപനത്തോതും നിപ വൈറസ് ബാധ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നിബന്ധനയെന്ന് ജില്ല കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ അറിയിച്ചു. കേരളത്തില്‍ പോയിവരുന്ന നീലഗിരിക്കാര്‍ക്ക് ആധാറും പ്രതിരോധ കുത്തിവെപ്പ് എടുത്ത സര്‍ട്ടിഫിക്കറ്റും കാണിച്ചാല്‍ മതിയായിരുന്നു. നിപ വൈറസ് ബാധയും ഉണ്ടായതോടെയാണ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനും തദ്ദേശീയര്‍ക്കും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും വേണമെന്ന് നിര്‍ബന്ധമാക്കിയത്. …
Read More »പുലര്‍ച്ചെ കടലിലേക്കു പോകാനിറങ്ങിയ മത്സ്യത്തൊഴിലാളി വഴിയരികില്‍ മരിച്ചു കിടക്കുന്നു…
തുമ്ബ ആറാട്ടുവഴി ജങ്ഷനടുത്ത് അജ്ഞാത വാഹനമിടിച്ച് ചിറ്റാറ്റുമുക്ക് കനാല്‍ പുറമ്ബോക്കില്‍ അന്തോണിപ്പിള്ള (70) മരിച്ചു. മത്സ്യതൊഴിലാളിയായ ഇദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ കടലിലേക്കു പോകാന്‍ വീട്ടില്‍നിന്നിറങ്ങിയതാണ്. വാഹനമിടിച്ചു മരണപ്പെട്ടുകിടന്നത് രാവിലെ നടക്കാനിറങ്ങിയവരാണ് കണ്ടത്. പൊലിസെത്തി മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഫാത്തിമപുരം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേരി ശാന്തിയാണ് അന്താണിപ്പിള്ളയുടെ ഭാര്യ. പരേതയായ ജോയ്‌സി മകളാണ്.
Read More »നിപ, കോവിഡ്: അതിര്‍ത്തിയില്‍ കര്‍ശന പരിശോധനയുമായി കര്‍ണാടക സർക്കാർ…
കേരളത്തില്‍ നിപ രോഗം സ്ഥിരീകരിക്കുകയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെ വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുകളുമായി യാത്ര ചെയ്യുന്നവരെ മുമ്ബ് പിടികൂടുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയുമായി കര്‍ണാടക. ബാവലി, കുട്ട ചെക്ക്പോസ്റ്റുകളില്‍ ഇതിനായി പ്രത്യേക പൊലീസിനെ നിയോഗിച്ചതായി എച്ച്.ഡി കോട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ആനന്ദ് പറഞ്ഞു. വിവിധ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കര്‍ണാടക പൊലീസ് സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനയില്‍ വ്യാജമാണെന്ന് കണ്ടെത്തുന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കെതിരെ …
Read More »പുറ്റടിയില്‍ ഏലക്കലേലം നിലച്ചു; കര്‍ഷക സംഘടനകള്‍ ആശങ്കയില്‍….
പുറ്റടി സ്പൈസസ് പാര്‍ക്കിലെ ഏലക്കലേലം നിലച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച കര്‍ഷകസംഘടനകള്‍ പരിഹാരം കാണാന്‍ 12ന് കുമളിയില്‍ യോഗം ചേരും. പുറ്റടിയില്‍ ലേലം നിലക്കുകയും സ്വകാര്യ ഏജന്‍സികള്‍ തമിഴ്നാട് കേന്ദ്രീകരിച്ച് സ്വകാര്യ ലേലം ആരംഭിക്കുകയും ചെയ്തു. സ്പൈസസ് പാര്‍ക്കിലെ ഓണ്‍ലൈന്‍ ലേലം അട്ടിമറിക്കാന്‍ തമിഴ്നാട്ടിലെ ബോഡിനായ്കന്നൂര്‍ കേന്ദ്രീകരിച്ചു ഉത്തരേന്ത്യന്‍ ലോബി പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് പുറ്റടിയില്‍ ലേലം നിലച്ചത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന വ്യാപാരികള്‍ക്ക് പുറ്റടിയിലേക്ക് വരാനാവില്ലെന്ന് പറഞ്ഞാണ് …
Read More »വിസ്മയ കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും; കിരണ്‍കുമാറിനെതിരെ ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍…
വിസ്മയ കേസില്‍ മികച്ച അന്വേഷണം തന്നെയാണ് നടത്തിയത് എന്ന് വിസ്മയയുടെ പിതാവ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം നടത്തിയ ത്യാഗം അറിയാം. അതിനാലാണ് ഇത്ര വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞത്. അന്വേഷണം സംഘത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. മകള്‍ക്ക് നീതി ലഭിക്കും എന്ന വിശ്വാസം ഉണ്ടെന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം ശാസ്താംകോട്ടയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്ത് 90 ദിവസം തികയും മുമ്ബാണ് കുറ്റപത്രം …
Read More »ധോണിയെ ടീം ഇന്ത്യയുടെ ഉപദേഷ്ടാവാക്കിയതിനെതിരെ ബി.സി.സി.ഐക്ക് പരാതി…
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത് ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയം മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. പരിമിത ഓവര്‍ ലോകകപ്പില്‍ ടീമിന്റെ ഉപദേഷ്ടാവായുള്ള ധോണിയുടെ വരവ് ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, ധോണിയെ ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ ബിസിസിഐക്ക് ഇന്ന് പരാതി ലഭിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലോധ കമ്മിറ്റി പരിഷ്കാരത്തിലെ താല്‍പ്പര്യ നിബന്ധനകള്‍ മുന്‍നിര്‍ത്തിയാണ് പരാതി. മുന്‍ മധ്യപ്രദേശ് ക്രിക്കറ്റ് …
Read More »സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍…
സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം. ലോകത്ത് എവിടെയും ഇത്തരമൊരു വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാര്‍ശ ചെയ്യുന്നില്ല. എന്നാല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് അഭികാമ്യമമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടാം തരംഗം തന്നെയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 68 ശതമാനവും കേരളത്തില്‍ നിന്നാണ്. കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആഘോഷങ്ങള്‍ പരിമിതമായ രീതിയില്‍ മാത്രം നടത്തേണ്ടതാവശ്യമാണ്. …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം; 26,200 പേര്‍ക്ക് മാത്രം കോവിഡ്; 29,209 പേർക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 26,200 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 81 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,209 പേർ രോഗമുക്തി …
Read More »ന്യുയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനായ ഊബര്‍ ഡ്രൈവര്‍ വെടിയേറ്റു മരിച്ചു…
സിറ്റിയില്‍ ഇന്ത്യന്‍ വംശജനയ ഊബര്‍ ഡ്രൈവര്‍ കുല്‍ദീപ് സിംഗ് (21) വെടിയേറ്റു മരിച്ചു. ശനിയാഴ്ച ഹാര്‍ലത്തു വച്ച് രാത്രി പത്തു മണിയോടെ വെടിയേറ്റ സിംഗ് ചൊവ്വാഴ്ച മൗണ്ട് സൈനായ് മോര്‍ണിംഗ് സൈഡ് ഹോസ്പിറ്റലില്‍ മരിച്ചു. സിംഗിന്റെ കാറിന്റെ ബാക്ക്‌സീറ്റില്‍ ഇരുന്ന യാത്രക്കാരനും പുറത്തു നിന്ന് ഒരു പതിനഞ്ചുകാരനുമായി വക്കേറ്റം ഉണ്ടായതോാടെയാണ് തുടക്കം. കാര്‍ തുറന്ന് യാത്രക്കരന്‍ ആ പയ്യനെ വെടി വച്ചു. പയ്യന്‍ തിരിച്ചും വെടി വച്ചു. പയ്യന്റെ വെടി …
Read More »