Breaking News

Latest News

കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് രോ​ഗം; മരണം 22,000 കടന്നു; 28,617 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 190 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,001 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 27,579 പേര്‍ രോഗമുക്തി …

Read More »

കോൺഗ്രസിന്റെ പോരായ്മകളിൽ പരിഹാര നടപടികൾ ആരംഭിച്ചെന്ന് കെ സുധാകരൻ…

കോൺഗ്രസിന്റെ പോരായ്മകളിൽ പരിഹാര നടപടികൾ ആരംഭിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടി പ്രവർത്തനത്തിലും സമീപനത്തിലും മാറ്റം വരുത്തും. അധികാരത്തിലുള്ളതിനേക്കാൾ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസ്. ഡിസിസി പ്രസിഡന്റുമാര്‍ക്കായി കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല നെയ്യാര്‍ഡാം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുക്കൾ കോൺഗ്രസിൽ വിള്ളൽ വീഴ്ത്തി ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. അത്തരം കെണിയിൽ കോൺഗ്രസ് പ്രവർത്തകർ വീഴരുതെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. രണ്ടു ശത്രുക്കളെ ഒരേസമയം നേരിടാന്‍ …

Read More »

സ്കൂൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും…

സ്കൂളുകൾ തുറന്നതിനു പിന്നാലെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 30ലധികം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും. വിഷയം നാളെ കളക്ടർമാർ ഉൾപ്പെടുന്ന യോഗത്തിൽ സ്റ്റേറ്റ് ചീഫ് സെക്രട്ടറി ചർച്ച ചെയ്യും. സെപ്തംബർ ഒന്ന് മുതലാണ് തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് നിലവിൽ തുറന്നിട്ടുള്ളത്. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാന സർക്കാർ വിദ്യാർത്ഥികളും അധ്യാപകരും കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. ഇത്രയൊക്കെ മുൻകരുതലുകൾ എടുത്തിട്ടും സ്കൂൾ തുറന്ന് …

Read More »

പ്രവേശനപരീക്ഷ മാറ്റി, പ്രത്യേക പരീക്ഷ, അഭിമുഖം: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ…

കാലിക്കറ്റ് സര്‍വ്വകലാശശാലാ പിഎ സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ 13ന് രാവിലെ 10.30ന് നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍. എന്‍ട്രന്‍സ് പരീക്ഷ മാറ്റി- കാലിക്കറ്റ് സര്‍വ്വകലാശാലാ പഠനവകുപ്പുകള്‍, അഫിലിയേറ്റഡ് കോളജുകള്‍, സ്വാശ്രയ സെന്ററുകള്‍ എന്നിവിടങ്ങളിലേക്ക് യുജി, പിജി പ്രവേശനത്തിന് സെപ്തംബര്‍ ഒമ്പത്, പത്ത്, 13, 14 തിയതികളില്‍ നടത്താനിരുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. പരീക്ഷ- കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് …

Read More »

ഓല ഇലക്ട്രിക്ക് സ്കൂട്ടർ വിൽപന ആരംഭിച്ചു; വില നിങ്ങളെ കൂടുതൽ ആകർഷിക്കും…

ഏറെ ചർച്ചയായ ഓല ഇലക്ട്രിക് സ്കൂട്ടർ വില്പന ആരംഭിച്ചു. ഓല എസ്1, എസ്1 പ്രോ വേരിയൻ്റുകളാണ് വില്പന ആരംഭിച്ചു. യഥാക്രമം 99,999, 1,29,999 എന്നിങ്ങനെയാണ് മോഡലുകളുടെ വില. സ്റ്റോക്ക് അവസാനിക്കുന്നതു വരെ ഓല സ്കൂട്ടർ വില്പന തുടരും. വില്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഡിജിറ്റലിയാവും നടക്കുക. 10 നിറങ്ങളിൽ ഓല സ്കൂട്ടർ ലഭ്യമാവും. അതാത് സംസ്ഥാനങ്ങളിലെ സബ്സിഡികൾ ഓല സ്കൂട്ടറിനു ലഭിക്കും. ഡൽഹിയിൽ എസ്1ൻ്റെ വില 85,009 രൂപ ആയിരിക്കും. …

Read More »

സംസ്ഥാനത്തെ ഏഴ് സംരംഭങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം…

രാജ്യത്തെ മികച്ച സംരംഭകര്‍ക്കുളള കൗണ്‍സില്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (കോസിഡിസി) അവാര്‍ഡിന് കേരളത്തില്‍ നിന്നുളള ഏഴ് സംരംഭങ്ങള്‍ അര്‍ഹത നേടി. ജെൻ‍റോബോട്ടിക്‌സ് സീവേജ് ക്ലീനിംഗ് റോബോര്‍ട്‌സ്, എംവീസ് ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ്, അക്ഷയ പ്ലാസ്റ്റിക്‌സ്, വൈത്തിരി റിട്രീറ്റ് റിസോര്‍ട്ട്, ക്യാമിലോട് ഹോസ്പിറ്റാലിറ്റി, വിജയ് ട്രഡീഷണല്‍ ആയുര്‍വേദിക് തെറാപ്പി സെന്റര്‍ എന്നിവരാണ് നേട്ടം കൊയ്ത സംരംഭങ്ങള്‍. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെഎഫ്‌സി) ധനസഹായത്തോടെയാണ് ഏഴ് സംരംഭങ്ങളും …

Read More »

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ കൂടുതല്‍ വഴിത്തിരിവ്; ബലാത്സംഗം നടന്നിട്ടില്ലെന്ന് പോസ്റ്റ്മാര്‍ടെം റിപോര്‍ട്; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

രാജ്യതലസ്ഥാനത്തെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍. യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നും അറസ്റ്റിലായ ഒരു പ്രതി മാത്രമല്ല പിന്നിലുള്ളതെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. അതേസമയം ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പോസ്റ്റ്മാര്‍ടെം റിപോര്‍ട്ടിലുള്ളത്. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ചയായ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ പൊലീസ് രേഖകള്‍ പ്രകാരം: ഓഗസ്റ്റ് 26-ന് കാളിന്ദി കുജ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന നിസാമുദ്ദീന്‍ എന്നയാള്‍ തൻരെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റം ഏറ്റു …

Read More »

നടിയെ അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല; പള്ളിയോട സേവാസംഘം…

പള്ളിയോടത്തില്‍ ഷൂസിട്ട് കയറി ഫോട്ടോയെടുത്തത് നിയമലംഘനമെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിമിഷയെ അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് അറിവില്ലായ്മമൂലം സംഭവിച്ചതാണെന്നും, ആചാരങ്ങള്‍ ലംഘിക്കണമെന്ന് വിചാരിച്ചിട്ടില്ലെന്നും നിമിഷ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ വിശ്വാസികള്‍ക്കുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ കൂട്ടിച്ചേര്‍ത്തിരുന്നു.

Read More »

13കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആണ്‍സുഹൃത്തടക്കം 14 പേര്‍ പിടയില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 14 പേര്‍ പിടയിലായി. 13കാരിയായ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 13കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസങ്ങളിലായി പല സ്ഥലങ്ങളില്‍ വെച്ച്‌ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. ആഗസ്റ്റ് 31നാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വരെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കണ്ടെത്തുമ്ബോള്‍ ആണ്‍സുഹൃത്തും കൂടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ക്രൂരമായ സംഭവത്തെക്കുറിച്ച്‌ …

Read More »

മമ്മൂട്ടിക്ക് എഴുപത് കഴിഞ്ഞതായി വിശ്വസിക്കാനാവുന്നില്ല – ഋഷിരാജ് സിങ്ങ്…

കേരളത്തില്‍ ജനപ്രീതി നേടിയ പോലീസ് ഓഫീസറാണ് ഋഷിരാജ് സിങ്ങ്. ഇപ്പോള്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചിരിക്കുന്ന താരം, കേരളത്തില്‍ തന്നെ സ്ഥിര താമസമാക്കിയിരിക്കുകയാണ്. നടന്‍ മമ്മൂട്ടിക്ക് പ്രായമായിട്ടില്ലന്നും, കാഴ്ചപ്പാടുള്ള നടനാണ് മമ്മൂട്ടിയെന്നും ഋഷിരാജ് സിംഗ് പറയുന്നു. “മമ്മൂട്ടിക്ക് എഴുപത് വയസ്സ് തികയുകയാണ് എന്ന് പറഞ്ഞാല്‍ ഇനിയും വിശ്വസിക്കാന്‍ പ്രയാസമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും പ്രായത്തെ പുറകോട്ട് നടത്തുന്ന മനുഷ്യന്‍. അതാണ് മമ്മൂട്ടി. പ്രായം അന്‍പതിനപ്പുറം പറയാന്‍ കഴിയില്ല. തന്റെ ആരോഗ്യത്തെ പറ്റി …

Read More »