Breaking News

Latest News

125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനം അവതരിപ്പിച്ച് എയർടെൽ; 13 എണ്ണം കേരളത്തിൽ

ന്യൂഡല്‍ഹി: 125 നഗരങ്ങളിൽ കൂടി അൾട്രാ ഫാസ്റ്റ് 5 ജി സേവനങ്ങൾ അവതരിപ്പിച്ച് രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. ഇതോടെ എയർടെൽ 5 ജി പ്ലസ് സേവനം നൽകുന്ന രാജ്യത്തെ നഗരങ്ങളുടെ എണ്ണം 265 ആയി ഉയർന്നു. പ്രധാനമായും ഉപഭോക്താക്കൾക്കായി മൂന്ന് ആകർഷകമായ സവിശേഷതകളുമായാണ് എയർടെൽ 5 ജി പ്ലസ് വരുന്നത്. വികസിതമായ ആവാസവ്യവസ്ഥയിൽ ലോകത്ത് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട സാങ്കേതിക വിദ്യകളിലൊന്നിലാണ് എയർടെൽ 5 …

Read More »

ഇസ്രയേലിലെ ടെല്‍ അവീവില്‍ വെടിവെപ്പ്; 3 പേര്‍ക്ക് വെടിയേറ്റു

ടെല്‍ അവീവ്: വ്യാഴാഴ്ച രാത്രി ടെൽ അവീവിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്ക് വെടിയേറ്റു. വെസ്റ്റ് ബാങ്കിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ വെടിവെപ്പിനെ ‘ഭീകരാക്രമണം’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. പലസ്തീൻ പൗരനാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു. 23കാരനാണ് വെടിയുതിർത്തത്. വെസ്റ്റ്ബാങ്കിൽ നിന്നാണ് ഇയാളെ ലഭിച്ചതെന്ന് ഹമാസ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പോലീസ് ഇയാളെ വെടിവെച്ച് വീഴ്‌ത്തിയതിനാൽ വലിയ രീതിയിലുള്ള …

Read More »

സ്വപ്നയെ നിയമപരമായി നേരിടാൻ സിപിഎമ്മിന് നട്ടെല്ലുണ്ടോയെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സ്വപ്നയെ നിയമപരമായി നേരിടാൻ സി.പി.എമ്മിന് നട്ടെല്ലുണ്ടോയെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ. പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ തൊലിയുരിഞ്ഞ അവസ്ഥയിൽ ആണെന്നും സുധാകരൻ ആരോപിച്ചു. ഇനിയും പരിഹാസ്യനാകേണ്ടതുണ്ടോ? കൊന്ന് പാരമ്പര്യമുള്ളവർ ഭരിക്കുന്നതിനാലാണ് സ്വപ്നയെ ഇല്ലാതാക്കുമെന്ന ഭീഷണിയെന്നും, സി.പി.എം ഭരണത്തിന് കീഴിൽ കേരളം അധോലോകമായി മാറിയെന്നും സുധാകരൻ പറഞ്ഞു. മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ വിവാദ ആരോപണങ്ങൾ ഉന്നയിക്കാൻ 10 കോടി നൽകാൻ തയ്യാറായെങ്കിൽ ഇന്ന് 30 കോടി …

Read More »

ഷീന ഷുക്കൂറിന്റ ഗവേഷണ പ്രബന്ധം കോപ്പിയടിയെന്ന് ആരോപണം; പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ

തിരുവനന്തപുരം: എം.ജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറും കണ്ണൂർ സർവകലാശാലയിലെ നിയമ പഠന വിഭാഗം മേധാവിയുമായ ഡോ.ഷീന ഷുക്കൂറിന്‍റെ ഗവേഷണ പ്രബന്ധം കോപ്പിയടിയെന്ന് പരാതി. പ്രബന്ധം കോപ്പിയടിയാണെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ചാൻസലർക്ക് പരാതി നൽകിയത്. ഷീനയെ കണ്ണൂർ സർവകലാശാലയിലെ നിയമ പഠന വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കെ ശ്രീധര വാര്യരുടെ ‘മരുമക്കത്തായം’ എന്ന പുസ്തകത്തിലെ ഭാഗങ്ങൾ കോപ്പിയടിച്ചെന്നാണ് പരാതി. കേരളത്തിലെയും …

Read More »

പ്രകാശം നിറച്ചവൾ സബിയ; കുഞ്ഞിന് പേര് നൽകി സഹദും, സിയയും

കാത്തിരുന്ന് കിട്ടിയ കൺമണിക്ക് കാതിൽ പേര് ചൊല്ലി വിളിച്ച് ട്രാൻസ് ദമ്പതികളായ സിയയും, സഹദും. ചരിത്രം എഴുതി പിറന്നുവീണ കുഞ്ഞിന് വനിതാ ദിനത്തിൽ തന്നെ പേരിടാനായെന്നതും ശ്രദ്ധിക്കപ്പെട്ടു. പ്രകാശിക്കുന്നവൾ എന്നർത്ഥം വരുന്ന സബിയ എന്ന പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത്. ജീവിതത്തിന് പ്രകാശം നൽകി കടന്നുവന്ന കുട്ടിക്ക് ഇതിലും മികച്ചൊരു പേര് നൽകാനില്ലെന്ന് പറഞ്ഞ ദമ്പതികൾ കുട്ടി ജനിച്ച് 28 ആം ദിവസം തന്നെ വനിതാ ദിനമെത്തിയതിലും സന്തോഷമുണ്ടെന്ന് അറിയിച്ചു. ഇരുവർക്കും …

Read More »

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില; 2 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചിലയിടങ്ങളിൽ ചൂട് ശക്തമാകുമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ സൂര്യാഘാതത്തിനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും 40-45 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് ആശ്വാസകരമായ …

Read More »

കൊച്ചിയിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചുവെന്ന് ജില്ലാ കളക്ടർ

കൊച്ചി: കൊച്ചിയിലെ 70 ശതമാനം പ്രദേശത്തെ പുക നിയന്ത്രിച്ചതായി കളക്ടർ എൻ എസ് കെ ഉമേഷ്. 30 ശതമാനം പ്രദേശത്ത് നിന്ന് പുക നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് പമ്പ് ചെയ്യുന്നതെന്നും കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്ലാസ്റ്റിക്കിനൊപ്പം ഖരമാലിന്യങ്ങളുടെ സാന്നിധ്യം തടസമുണ്ടാക്കുന്നുവെന്ന് അഗ്നിശമന സേന അറിയിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക അണയ്ക്കാൻ രാവും പകലും നടത്തുന്ന അഗ്നിരക്ഷാസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ …

Read More »

റഷ്യൻ മിസൈൽ ആക്രമണം; ഉക്രൈനിലെ സാപൊറീഷ്യ ആണവ‌ നിലയത്തിൽ വൈദ്യുതി ബന്ധം നഷ്ടമായി

കീവ്: ഉക്രൈനിലെ സാപൊറീഷ്യ ആണവ നിലയത്തിൽ റഷ്യയുടെ മിസൈൽ ആക്രമണത്തെ തുടർന്ന് വൈദ്യുതി ബന്ധം നഷ്ട്ടമായി. 80 ഓളം റഷ്യൻ മിസൈലുകൾ ഉക്രെയ്നിന്‍റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായാണ് റിപ്പോർട്ടുകൾ. ഊർജോൽപ്പാദന നിലയങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ സിവിലിയൻ പ്രദേശങ്ങളിലും മിസൈലുകൾ പതിച്ചു. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഡീസൽ ജനറേറ്ററിൽ പ്രവർത്തിക്കുന്ന ആണവ നിലയത്തിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി അധികൃതർ …

Read More »

സ്വപ്‌ന സുരേഷിൻ്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയും ഗോവിന്ദനും മറുപടി പറയണം: വി ഡി സതീശൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടനിലക്കാരനായ വിജയ് പിള്ള ഗോവിന്ദന്‍റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള രേഖകൾ നൽകാൻ ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്വപ്ന ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ സംസ്ഥാന പൊലീസും അന്വേഷണം നടത്തണം. മുഖ്യമന്ത്രിക്കും ഭരണകക്ഷിയെ നയിക്കുന്ന പാർട്ടിയുടെ സംസ്ഥാന …

Read More »

കുഞ്ഞനിയൻ കളിപ്പാട്ടം വിഴുങ്ങി, രക്ഷകനായി 3 വയസുകാരൻ; വൈറലായി വീഡിയോ

കൊച്ചുകുഞ്ഞുങ്ങൾ കളിക്കുന്നതിനിടയിൽ നാണയങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിഴുങ്ങി അപകടത്തിലാവുന്ന വാർത്തകൾ പലപ്പോഴും നാം കേട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മുതിർന്നവർ പോലും എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചു പോകും. എന്നാൽ കഴിഞ്ഞ ദിവസം വൈറൽ ആയ വീഡിയോ ഇന്റർനെറ്റ് ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജന്റെ തൊണ്ടയിൽ കളിപ്പാട്ടം കുടുങ്ങിയപ്പോൾ 3 വയസുകാരനായ സഹോദരൻ രക്ഷകനാവുന്നതാണ് വീഡിയോയിൽ ഉള്ളത്. അവർ അമ്മയോടൊത്ത് ഹൂല ഹൂപ് കളിക്കുന്നതിനിടെയാണ് സംഭവം. കയ്യിൽ എന്തോ ചുരുട്ടി …

Read More »