Breaking News

Latest News

ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി; ഒപ്പം വിക്രാന്തിൽ ഗാർഡ് ഓഫ് ഓണറും

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. അദ്ദേഹത്തിന് വിക്രാന്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. ഇതാദ്യമായാണ് ഒരു വിദേശ പ്രധാനമന്ത്രിക്ക് വിക്രാന്തിൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത്. “ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിൽ ആദരിക്കപ്പെട്ടു. ഇന്ത്യയോടുള്ള ഓസ്ട്രേലിയൻ ഗവൺമെന്‍റിന്‍റെ പ്രതിബദ്ധതയാണ് എന്‍റെ സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. പ്രതിരോധ തലത്തിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണ്,” അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയ ഇന്ത്യയുടെ …

Read More »

ഡൽഹി മദ്യനയ അഴിമതിക്കേസ്; സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സിസോദിയയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇഡിയുടെ അറസ്റ്റ്. ഡൽഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത സിസോദിയ തിഹാർ ജയിലിൽ കഴിയവെയാണ് ഇഡി അറസ്റ്റ് ചെയ്തത്. സിസോദിയയെ വെള്ളിയാഴ്ച തന്നെ ഇഡി കോടതിയിൽ ഹാജരാക്കിയേക്കും. കേസുമായി ബന്ധപ്പെട്ട് സിസോദിയയെ തിഹാർ ജയിലിൽ വച്ച് ഇഡി ചോദ്യം ചെയ്തിരുന്നു. …

Read More »

ഡൽഹി മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ; അതിഷിയും സൗരഭ് ഭരദ്വാജും അധികാരത്തിലേറി

ന്യൂഡൽഹി: ഡൽഹി മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. അതിഷി വിദ്യാഭ്യാസ മന്ത്രിയായും സൗരഭ് ഭരദ്വാജ് ആരോഗ്യമന്ത്രിയായുമാണ് അധികാരത്തിലേറിയത്. അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയിൻ എന്നിവർ രാജിവച്ചതിനെ തുടർന്നാണ് പുതിയ മന്ത്രിമാർ ചുമതലയേറ്റത്. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിദൂർ എന്നിവരും സന്നിഹിതരായിരുന്നു. …

Read More »

ഇഡി വേട്ടയാടുന്നു; ഹൈക്കോടതിയിൽ ജാമ്യം തേടി ശിവശങ്കർ

കൊച്ചി: ലൈഫ് മിഷൻ കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ഉൾപ്പെടുത്തി ഇ.ഡി വേട്ടയാടുകയാണെന്ന് ശിവശങ്കർ ഹർജിയിൽ പറഞ്ഞു. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

Read More »

ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; നടി നഗ്മയ്ക്ക് നഷ്ട്ടമായത് 1 ലക്ഷം രൂപ

മുംബൈ: നടിയും കോൺഗ്രസ് നേതാവുമായ നഗ്മ സൈബർ തട്ടിപ്പിന് ഇരയായി. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ (കെവൈസി) അപ്ഡേറ്റ് ചെയ്യുന്നതിന് ഫോണിൽ ലഭിച്ച എസ്എംഎസിലെ ലിങ്കിൽ ക്ലിക്കുചെയ്തപ്പോഴാണ് പണം നഷ്ടമായത്. ലിങ്കിൽ ക്ലിക്കുചെയ്ത ശേഷമാണ് തട്ടിപ്പുകാർക്ക് തന്‍റെ മൊബൈൽ ഫോണിലേക്ക് റിമോട്ട് ആക്സസ് ലഭിച്ചതെന്ന് നഗ്മ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത തട്ടിപ്പുകാർ ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. …

Read More »

കൊല്ലത്ത് എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിൽ

കൊല്ലം: കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയിലായി. കിളിമാനൂർ എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ അഖിൽ, സുഹൃത്തുക്കളായ അൽ സാബിത്ത്, ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ആറുമാസമായി അഞ്ചലിലെ ലോഡ്ജിൽ ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

Read More »

ആക്രമിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്; അഡ്വ.ഷുക്കൂറിന്‍റെ വീടിന് പൊലീസ് സംരക്ഷണം

കാസര്‍കോട്: ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അഡ്വ.ഷുക്കൂറിന്‍റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. മുസ്ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺമക്കൾക്ക് മുഴുവൻ സ്വത്തവകാശവും ലഭിക്കണമെന്ന നിലപാടിന്‍റെ ഭാഗമായി ഇന്നലെ ഭാര്യ ഷീനയെ ഇദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ചിലർ വധഭീഷണി മുഴക്കിയത്. നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂർ സർവകലാശാലയിലെ നിയമ വിഭാഗം മേധാവി ഷീനയും വീണ്ടും വിവാഹിതരായത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബുധനാഴ്ച രാവിലെ 10.15ന് …

Read More »

നേരിയ ആശ്വാസം; സംസ്ഥാനത്ത് 3 ദിവസം വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ (മാർച്ച് 11, 12, 13 തീയതികളിൽ) സംസ്ഥാനത്ത് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും എറണാകുളത്ത് ശനിയാഴ്ചയും, ഇടുക്കിയിൽ ശനി, തിങ്കൾ ദിവസങ്ങളിലും മഴ ലഭിക്കും. വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 0.2 മുതൽ 0.9 മീറ്റർ …

Read More »

പ്രതിപക്ഷ നേതാക്കളുടെ കത്ത്; 9 സംസ്ഥാനങ്ങളിൽ പ്രസ് മീറ്റിനൊരുങ്ങി ബിജെപി

ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച പശ്ചാത്തലത്തിൽ ഒമ്പത് സംസ്ഥാനങ്ങളിൽ വാർത്താസമ്മേളനം നടത്താനൊരുങ്ങി ബിജെപി. ഡൽഹി, പഞ്ചാബ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നിവയുൾപ്പെടെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രതിപക്ഷ നേതാക്കളുടെ സ്വന്തം സംസ്ഥാനങ്ങളിലാണ് പത്രസമ്മേളനങ്ങൾ നടത്തുന്നത്. മനോജ് തിവാരി (ഡൽഹി), സുവേന്ദു അധികാരി (ബംഗാൾ), സഞ്ജയ് ജയ്സ്വാൾ (ബീഹാർ), ബ്രിജേഷ് പഥക് (ഉത്തർപ്രദേശ്), സഞ്ജയ് ബന്ദി (തെലങ്കാന) …

Read More »

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി മേയറുടെ വീട്ടിലേക്ക് മാ‍ർച്ച് നടത്തി യുഡിഎഫ്

കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇനിയും അണയ്ക്കാനാകാത്ത സാഹചര്യത്തിൽ നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് . കൊച്ചി മേയറുടെ വീട്ടിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി. ‘മേയറെ തേടി’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് യു.ഡി.എഫ് കൗൺസിലർമാർ അടക്കമുള്ളവർ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞു. എട്ടാം ദിവസവും ബ്രഹ്മപുരത്തെ തീ അണയ്ക്കാനായിട്ടില്ല. അതേസമയം, കൊച്ചിയിൽ മാലിന്യ നിർമാർജനം നിലച്ചിട്ട് ഒരാഴ്ചയായി. ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകാൻ കഴിയാത്തതിനാൽ നഗരത്തിലെ റോഡരികിൽ മാലിന്യമെല്ലാം …

Read More »