കോവിഡ് വാക്സിന്‍ എടുത്ത ശേഷം ടെറ്റനസ്(ടി.ടി.)വാക്സിനെടുത്തയാള്‍ മരിച്ചെന്നുള്ള വാട്സ്‌ആപ് പ്രചാരണം വ്യാജമാണെന്ന് ഡോക്ടര്‍മാര്‍. കോവിഡ് വാക്സിന് ശേഷം ടി.ടി. എടുക്കുന്നതുകൊണ്ട് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം ഡോക്ടര്‍ ആര്‍. ശ്രീജിത്ത് വ്യക്തമാക്കുന്നു. മൃതമായ അണുക്കളെ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വാക്സിനുകള്‍ ഒരു തരത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നും കോവിഡ് വാക്സിനു ശേഷം ടി.ടി. എടുത്തതുകൊണ്ടാകില്ല മരണം സംഭവിച്ചതെന്നും അത് സ്വാഭാവിക മരണമാകാമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് വാക്സിന്‍ എടുത്താലും മൃഗങ്ങളുടെ …
Read More »ഒളിമ്ബിക്സ് ഹോക്കി: സ്പെയിനിനെ തകര്‍ത്ത് ഇന്ത്യ മുന്നോട്ട്…
ആസ്ട്രേലിയയോടേറ്റ 7-1 ന്റെ തോല്‍വിയുടെ ക്ഷീണം മാറ്റി ഇന്ത്യ. സ്പെയിനിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തുരത്തിയ ഇന്ത്യ പൂള്‍ എയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. രൂപീന്ദര്‍പാല്‍ സിങ്ങിന്‍റെ ഇരട്ടഗോളുകളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 14ാം മിനിറ്റില്‍ സിമ്രന്‍ജീത് സിങ്ങിന്‍റെ ഗോളില്‍ ഇന്ത്യ മുന്നില്‍ക്കയറി. തൊട്ടുപിന്നാലെ 15ാം മിനിറ്റില്‍ രൂപീന്ദര്‍ ഇന്ത്യന്‍ ലീഡുയര്‍ത്തി. രണ്ടും മൂന്നും ക്വാര്‍ട്ടറുകള്‍ ഗോളൊഴിഞ്ഞു നിന്നു. സ്പെയിന് മുന്നേറ്റങ്ങളെ ഒന്നിച്ച് പ്രതിരോധിച്ചും അവസരം കിട്ടുമ്പോള്‍ ആക്രമിച്ചുമാണ് ഇന്ത്യ മത്സരം …
Read More »ക്ഷേത്ര ദര്‍ശനത്തിനിടെ ഉന്തുംതള്ളും : കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്…
ഉജ്ജൈനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട മഹാകലേശ്വര്‍ ക്ഷേത്രം കഴിഞ്ഞ മാസത്തോടെയാണ് തുറന്നത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. രാവിലെ 6 നും രാത്രി 8 നും ഇടയില്‍ 3,500 സന്ദര്‍ശകര്‍ക്കാണ് ക്ഷേത്രത്തിലേക്ക് ഭരണകൂടം അനുമതി നല്‍കുക. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി ഉമാ …
Read More »“മസ്സായി പ്രൊഫസര്‍”; ‘മണി ഹെയ്സ്റ്റ്’ സീസണ്‍ 5 ട്രെയ്‍ലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു…
ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നായി മാറിയിരിക്കുകയാണ് സ്‍പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ ‘മണി ഹെയ്സ്റ്റ്’. ‘ലാ കാസ ഡേ പാപ്പല്‍’ എന്ന് സ്‍പാനിഷ് പേരുള്ള സിരീസ്. നാല് സീസണുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ സിരീസിന്‍റെ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണിന് കാത്തിരിക്കുകയാണ് ലോക ആരാധകര്‍. അഞ്ചാം സീസണിന്‍റെ റിലീസ് തീയതി മെയ് 24ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇതാ ട്രെയ്‍ലര്‍ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഓഗസ്റ്റ് 2ന് ട്രെയ്‍ലര്‍ …
Read More »മിസോറം-അസം അതിർത്തി സംഘർഷം; അസമിലെ ആറ് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു…
മിസോറാം അതിർത്തിയിൽ തിങ്കളാഴ്ച നടന്ന അക്രമത്തിനിടെ അസം പൊലീസിലെ ആറ് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ പരിക്കേറ്റ 50 പോലീസുകാരെ സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും (എസ്എംസിഎച്ച്) പ്രവേശിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് വെടിയുതിർത്തതായും സർക്കാർ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എട്ട് …
Read More »ടോക്കിയോ ഒളിമ്പിക്സ്; ചരിത്രത്തില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ…
ഒളിമ്പിക്സ് ചരിത്രത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ബര്‍മുഡ. 33 കാരിയായ ഫ്ലോറ ഡെഫി ആണ് ബര്‍മൂഡയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. വനിത ട്രിയതലോണില്‍ ആണ് സ്വര്‍ണം. 750 മീറ്റര്‍ നീന്തല്‍, 20 കിലോമീറ്റര്‍ സൈക്കിളിംഗ്, 5 കിലോമീറ്റര്‍ ഓട്ടം എന്നിവ അടങ്ങിയ ട്രിയതലോണില്‍ ഒളിമ്പിക്സിലെ ഏറ്റവും പാടുള്ള മത്സരങ്ങളില്‍ ഒന്നാണ്. ഇതില്‍ വമ്പൻ താരങ്ങളെ മറികടന്നാണ് ദ്വീപ് സ്വദേശി സ്വര്‍ണം സ്വന്തമാക്കിയത്. ഫ്ലോറയ്ക്ക് 2008 ഒളിമ്പിക്സിൽ റേസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല, സൈക്കിള്‍ …
Read More »ഇന്‍-ഫാ ചുഴലിക്കാറ്റും വെള്ളപൊക്കവും: മരണം 63 കഴിഞ്ഞു, വ്യാപക നാശനഷ്ടം…
ഇന്‍-ഫാ ചുഴലിക്കാറ്റിലും വെള്ളപൊക്കത്തിലും ചൈനയില്‍ 63 മരണം. വിവിധ സ്ഥലങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയില്‍ സെക്കന്‍ഡില്‍ 38 മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശി. ഹെനാന്‍ പ്രവിശ്യയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 63 പേര് മരിച്ചു. പ്രവിശ്യാ തലസ്ഥാനമായ ഷെങ്‌ഷൗവിലെ വെള്ളപ്പൊക്കത്തില്‍ ഒരു സബ്‌വേ മെട്രോ ട്രെയിനും തുരങ്കവും വെള്ളപ്പൊക്കത്തില്‍ മുങ്ങി. 12 പേരാണ് ഇവിടെ മരിച്ചത്. ചുഴലിക്കാറ്റ് സെജിയാങ്ങിന്റെ ജിയാക്സിംഗ് നഗരത്തിനും ജിയാങ്‌സു പ്രവിശ്യയിലെ ക്വിഡോംഗ് …
Read More »ജലനിരപ്പ് 2370.18 അടി; മൂന്നടി പിന്നിട്ടാല്‍ ഇടുക്കിയില്‍ ആദ്യ ജാഗ്രതാനിര്‍ദേശം….
കാലവര്‍ഷം കനത്തതോടെ ഇടുക്കി അണക്കെട്ട് നിറവിലേക്ക്. സംഭരണശേഷിയുടെ 64.18 ശതമാനമായി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 32.91 ശതമാനം കൂടുതല്‍. വെള്ളം 2378 അടി പിന്നിട്ടാല്‍ ഇത്തവണ തുറക്കേണ്ടിവരും. തിങ്കളാഴ്ചത്തെ ജലനിരപ്പ് 2370.18 അടിയാണ്. ഓരോ ദിവസവും ശരാശരി ഒന്നരയടി കൂടുന്നുണ്ട്. മഴ ശക്തിയായാല്‍ രണ്ടടി വീതം ഉയരും. വെള്ളം കുറച്ചുനിര്‍ത്താന്‍ ഒരാഴ്ചയായി പരമാവധി വൈദ്യുതോല്‍പാദനം നടത്തുകയാണ്. ജനറേറ്ററുകളുടെ ശേഷിക്കനുസരിച്ച് ഉല്‍പാദനം കൂട്ടുന്നതിനാല്‍ ഒഴുകിയെത്തുന്ന പകുതിയോളം പുറന്തള്ളപ്പെടുന്നു. കഴിഞ്ഞദിവസത്തെ ഉല്‍പാദനം 14.524 ദശലക്ഷം യൂണിറ്റാണ്. …
Read More »ആലപ്പുഴ വള്ളികുന്നത്ത് പത്തൊന്‍പതുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃ മാതാപിതാക്കള്‍ അറസ്റ്റില്‍…
ആലപ്പുഴ വള്ളികുന്നത്ത് പത്തൊന്‍പതുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃ മാതാപിതാക്കള്‍ അറസ്റ്റില്‍. സ്ത്രീധന പീഡനത്തിന് കേസെടുത്ത പൊലീസ് പെൺകുട്ടിയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവര്‍ നിരന്തരമായി നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അധിക സ്ത്രീധനം ചോദിച്ചുള്ള നിരന്തരമായ മാനസിക പീഡനത്തെ തുടര്‍ന്നാണ് പെൺകുട്ടി ഭര്‍തൃ വീട്ടല്‍വച്ച് ജീവനൊടുക്കിയത്. 51 പവന്‍ സ്വര്‍ണവും കാറും …
Read More »കുട്ടി ഹാക്കര്‍മാരുടെ തിരുട്ട് ഗ്രാമം, ചൗക്കി ബംഗാറില്‍ കടന്ന് കേരളാ പൊലീസിന്റെ ആക്ഷന്‍
കേരളാ പോലീസിന് മറ്റൊരു പൊൻതൂവൽ കൂടി വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി തട്ടിപ്പു നടത്തിയവരെ പിന്തുടര്‍ന്ന് കേരളാ പൊലീസ് എത്തിപ്പെട്ടത് യു.പിയിലെ തിരുട്ട് ഗ്രാമത്തില്‍. കുട്ടികളായ ഹാക്കര്‍മാര്‍ ഉള്‍പ്പടെ സൈബര്‍ തട്ടിപ്പ് നടത്തുന്ന ചൗക്കി ബംഗാറില്‍ കടന്ന് രണ്ട് പ്രതികളെ കയ്യോടെ പിടികൂടി പൊലീസ്. കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് സംഘം ഉത്തര്‍പ്രദേശില്‍ 11 ദിവസം തങ്ങി പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചശേഷമാണ് വ്യാജ ഫേസ്ബുക്ക് അകൗണ്ടുണ്ടാക്കി പണം തട്ടുന്ന …
Read More »