Breaking News

Latest News

നീലച്ചിത്ര നിര്‍മാണ കേസ്; രാജ്​ കുന്ദ്രയുടെ ഓഫീസില്‍ റെയ്‌ഡ്‌ ; അകത്തുകയറിയ ഉദ്യോ​ഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…

നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ്​ കുന്ദ്രയുടെ ഓഫീസില്‍ രഹസ്യ അറ കണ്ടെത്തിയതായി റിപ്പോര്‍ട്ട് . മുംബൈ അന്ധേരിയിലെ വിയാന്‍ ഇന്‍ഡസ്ട്രീസ്, ജെ.എല്‍ സ്ട്രീം എന്നിവയുടെ ഓഫീസില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്‌ഡിലാണ് രഹസ്യ അറ കണ്ടെത്തിയത്. അറയില്‍ നിന്ന് രഹസ്യ ഫയലുകളും രേഖകളും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫയലുകളും രേഖകളും പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു . ഓഫീസിലെ ലോക്കറില്‍ സൂക്ഷിച്ച ബാങ്ക് വഴിയുള്ള സാമ്ബത്തിക ഇടപാടുകളുമായും ക്രിപ്റ്റോ കറന്‍സിയുമായും ബന്ധപ്പെട്ട …

Read More »

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ്; പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്…

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. കേസിലെ 6 പ്രതികളായ റെജി അനില്‍ കുമാര്‍, കിരണ്‍, ബിജു, കരീം, ബിജോയ് എ കെ, ടി.ആര്‍ സുനില്‍ കുമാര്‍, സി കെ ജില്‍സ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘത്തിന്റെ പരിശോധന നടത്തിയത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. പ്രതികള്‍ സംസ്ഥാനത്തിന്റെ പലയിടത്തും നിക്ഷേപം നടത്തിയതായി സൂചനകള്‍ ലഭിച്ചു. …

Read More »

അവശനിലയില്‍ വീട്ടിലെ അലമാരയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു

അവശനിലയില്‍ വീട്ടിലെ അലമാരയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. തൃക്കടവൂര്‍‌ സ്വദേശിനിയായ 58 കാരിയാണ് മരിച്ചത്. അവശനിലയിലാണ് വീട്ടമ്മയെ വീട്ടിലെ തന്നെയുള്ള അലമാരയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. വീട്ടമ്മ അര്‍ബുദബാധിതയായിരുന്നു. മാനസിക വെല്ലുവിളി കൂടി നേരിട്ടിരുന്ന ഇവര്‍ നീരാവില്‍ ജംഗ്ക്ഷന് സമീപമുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

Read More »

ഓക്​സിമീറ്ററടക്കം അഞ്ച്​ മെഡിക്കല്‍ ഉപകരണങ്ങളുടെ വില കുറച്ചു…

കോവിഡ്​ സാഹചര്യത്തില്‍ ഉപയോഗം വ്യാപകമായ പള്‍സ് ഓക്സിമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ തുടങ്ങിയ അഞ്ച് മെഡിക്കല്‍ ഉപകരണങ്ങളുടെ വില കേ​ന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഓക്‌സിമീറ്റര്‍, ഗ്ലൂക്കോമീറ്റര്‍, ബി.പി മോണിറ്റര്‍, നെബുലൈസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവയുടെ വിലയാണ്​ കുറച്ചത്​. 70 ശതമാനമായി വില കുറയുമെന്ന്​ രാസവള മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇതുസംബന്ധിച്ച്‌​ ജൂലൈ 13 ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ്​ അതോറിറ്റി (എന്‍‌.പി.‌പി.‌എ)യുടെ ഉത്തരവ്​ കമ്ബനികള്‍ക്ക്​ കൈമാറിയിരുന്നു. തുടര്‍ന്ന്​ ഇത്തരം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന …

Read More »

കാലവര്‍ഷം കനക്കും ; സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം…

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെ തുടർന്ന് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇന്ന് 14 ജില്ലകളിലും യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.തിങ്കളാഴ്ച്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്ക്. ശക്തമായ കാറ്റോട് കൂടിയ …

Read More »

കൊല്ലം ജില്ലയില്‍ സിക്ക വൈറസ് രോ​ഗം സ്ഥിരീകരിച്ചു: പ്രതിരോധം ഊര്‍ജ്ജിതമാക്കിയതായി ഡി.എം.ഒ…

ജില്ലയില്‍ ആദ്യമായി സിക്ക രോഗം കണ്ടെത്തി. നെടുമ്ബന പഴങ്ങാലം സ്വദേശിനിയായ 30കാരിക്കാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന രോഗി ദിവസങ്ങളായി നെടുമ്ബനയില്‍ ഉണ്ടായിരുന്നു. രോഗം കണ്ടത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയെന്ന് ഡി. എം. ഒ ഡോ. ആര്‍. ശ്രീലത അറിയിച്ചു. ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവ നടത്തുന്ന പ്രദേശം ഒരു മാസക്കാലയളവ് പ്രത്യേകമായി നിരീക്ഷിക്കും.  രോഗിയുടെ വാസസ്ഥലവും പരിസരത്തെ 100 വീടുകളും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു ഔഷധം …

Read More »

വെയര്‍ഹൗസ്‌ തീപിടുത്തത്തില്‍ 14 പേര്‍ മരിച്ചു, 26 പേര്‍ക്ക് പരിക്കേറ്റു…

വടക്കുകിഴക്കന്‍ ചൈനയില്‍ ശനിയാഴ്ച ഉണ്ടായ ഒരു വെയര്‍ഹൗസ്‌ തീപിടുത്തത്തില്‍ പതിനാല് പേര്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലീന്റെ തലസ്ഥാനമായ ചാങ്‌ചുനില്‍ സ്ഥിതിചെയ്യുന്ന ലോജിസ്റ്റിക് വെയര്‍ഹൗസിന് ശനിയാഴ്ച ഉച്ചയ്ക്ക് തീപിടിച്ചു, രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നുണ്ടെന്ന് സിന്‍‌ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന് പുറത്ത് അഗ്നിശമന സേനാംഗങ്ങള്‍ ഗോവണി, ക്രെയിനുകള്‍ എന്നിവ ഉപയോഗിച്ച്‌ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്‌. …

Read More »

ടോക്കിയോ ഒളിമ്ബിക്സ് ടെന്നീസ് മത്സരം; സാനിയ സഖ്യം പുറത്തായി…

ഒളിമ്ബിക്സില്‍ നടന്ന ടെന്നീസ് മത്സരത്തില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. ആദ്യ റൌണ്ടില്‍ തന്നെ ഇന്ത്യയുടെ ടെന്നീസ് ഡബിള്‍സ് സഖ്യം പുറത്തായി. വനിതകളുടെ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സാനിയ മിര്‍സ – അങ്കിത റെയ്ന സഖ്യമാണ് ആദ്യ റൗണ്ടില്‍ തന്നെ പരാജയത്തിന് വഴങ്ങിയത്. യുക്രെയ്നിന്‍റെ ല്യുദ്‌മില കിചെനോക് – നാദിയ കിചെനോക് സഹോദരിമാരാണ് സാനിയ-അങ്കിത സഖ്യത്തെ തോല്‍പ്പിച്ചത്. സ്കോര്‍ 6-0, 6-7, 8-10. ആദ്യ റൌണ്ടില്‍ തന്നെ ഏകപക്ഷീയമായ വിജയം …

Read More »

കനത്ത മഴ തുടരുന്നു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് 112 പേര്‍ക്ക്; 99 ഓളം പേരെ കാണാതായി, നിരവധി മിണ്ടാപ്രാണികളും ചത്തൊടുങ്ങി…

കഴിഞ്ഞ മൂന്ന് ദിവസമായി മഹാരാഷ്ട്രയിലെ പൂനെ, കൊങ്കണ്‍ ഡിവിഷനുകളില്‍ ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സൃഷ്ടിച്ച പേമാരിക്ക് സാക്ഷ്യം വഹിച്ചു. സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട മരിച്ചവരുടെ എണ്ണം 112 ആയി ഉയര്‍ന്നു.  ശനിയാഴ്ച വൈകുന്നേരം വരെ 99 പേരെ കാണാതായിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ സാമ്ബത്തിക സഹായം പ്രഖ്യാപിച്ചു. അതേസമയം, മഹാരാഷ്ട്രയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേന തങ്ങളുടെ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ …

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 8651 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 19140 പേര്‍…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1883 പേരാണ്. 4528 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 19140 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 138 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 559, 68, 426 തിരുവനന്തപുരം റൂറല്‍ – 4562, …

Read More »