സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്‍റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് തുടക്കമായി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍, പിങ്ക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്‍കിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചതോടെയാണ് പദ്ധതി നിലവില്‍ വന്നത്. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 10 കാറുകള്‍, ബുള്ളറ്റ് ഉള്‍പ്പെടെ 40 ഇരുചക്രവാഹനങ്ങള്‍, 20 സൈക്കിളുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്. …
Read More »വി.എച്ച്.പി സംസ്ഥാന അധ്യക്ഷനായി സംവിധായകന്‍ വിജി തമ്പിയെ തെരഞ്ഞെടുത്തു..
പ്രശസ്ത സംവിധായകന്‍ വിജി തമ്പിയെ വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന സമ്മേളനത്തിലാണ് വിജി തമ്പിയെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിമിന്ദ് എസ് പരാന്തേയാണ് വിജി തമ്പിയുടെ പേര് പ്രഖ്യാപിച്ചത്. ദേശീയ അധ്യക്ഷനയി ഓര്‍ത്തോപീഡിക് സര്‍ജനും പത്‌മശ്രീ ജേതാവുമായ രബീന്ദ്ര നരേന്‍ സിങ് തെരഞ്ഞെടുക്കപ്പെട്ടു. ബിഹാര്‍ സ്വദേശിയായ സിങ് ഇതുവരെ പരിഷത്ത് വൈസ് പ്രസിഡന്‍റായിരുന്നു. സംസ്ഥാന അധ്യക്ഷനായിരുന്ന ബി …
Read More »നഗരമധ്യത്തില്‍ അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച് മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍ (വീഡിയോ)
നഗരത്തില്‍ നറുറോഡില്‍വെച്ച് അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച് ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ 16ഓളം പേര്‍ പ്രതികളാണ്. അഭിഭാഷകന്‍ അക്രമ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആള്‍ക്കൂട്ടം അഭിഭാഷകനെ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അഭിഭാഷകനെ ചിലര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവരെയും അക്രമികള്‍ മര്‍ദിക്കുകയായിരുന്നു. അക്രമത്തില്‍ എം.എച്ച്.ബി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭൂമി തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. …
Read More »രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആര്‍…
രാജ്യത്ത് നിലവിലുള്ള വാക്‌സിനുകളെല്ലാം ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ഐസിഎംആര്‍ പഠനം. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട് പങ്കുവച്ചത്. ‘രാജ്യത്തെ ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടുതലായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ഡെല്‍റ്റ വകഭേദം വന്ന കേസുകളാണ്. കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ മൂന്നാംതരംഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നും ഡോ. എന്‍ കെ …
Read More »തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ്; 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ ഒരു അക്കൗണ്ടിലേക്ക്
തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ് നടന്നുവെന്ന് സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്ടിങ് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് നടപടി. 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ ഒരു അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് അധികൃതരോട് സഹകരണ ജോയിന്‍റ് രജിസ്ട്രാര്‍ വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം കിട്ടുന്ന മുറക്ക് തുടര്‍നടപടിയെടുക്കും. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. …
Read More »ആഡംബര കാറിന് നികുതിയിളവ്: ഹർജി തള്ളിയത് ചോദ്യം ചെയ്ത് വിജയ് വീണ്ടും ഹൈക്കോടതിയിൽ
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടിയുള്ള കേസിൽ നടൻ വിജയ് വീണ്ടും മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കാറിന് നികുതിയിളവ് തേടി നേരത്തെ വിജയ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട്ത ള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് വിജയ് അപ്പീലുമായി കോടതിയെ സമീപിച്ചത്. പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് വീണ്ടും ഹൈക്കോടതിയെ …
Read More »മാറ്റിവെച്ച വയർമാൻ പ്രായോഗിക പരീക്ഷയുടെ പുതുക്കിയ തീയതി നിശ്ചയിച്ചു…
കൊവിഡ് സാഹചര്യത്തിൽ മാറ്റിവച്ചിരുന്ന സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റ് വകുപ്പ് വയർമാൻ പ്രായോഗിക പരീക്ഷയുടെ തീയതികൾ പുതുക്കി നിശ്ചയിച്ചു. 2021 ഏപ്രിൽ 19 മുതൽ 28 വരെ ഗവ എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ വർക്ക് ഷോപ്പിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ജൂലൈ 26 മുതൽ 31 വരെ ഇതേ കോളേജിൽ നടത്തുന്നതാണ്. ഹാൾ ടിക്കറ്റ് നമ്പർ 20080133 മുതൽ 165 വരെ 26 ആം തിയ്യതിയും, 166 – 202 …
Read More »എ.ടി.എം സേവനങ്ങള്‍ക്ക് ചിലവേറും; ഓരോ ഇടപാടിനും 21 രൂപ വരെ നഷ്ടമാകാം…
എ.ടി.എം സേവനങ്ങള്‍ക്ക് ഇനി ചിലവേറും. എ.ടി.എം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെയാണിത്. ഇതോടെ സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപവരെ ഉപഭോക്താക്കളില്‍നിന്ന് ഈടാ ക്കാം. എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കല്‍, ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ് നിരക്ക് ഈടാക്കുക. 2022 ജനുവരി ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരികയെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനത്തില്‍ പറയുന്നു. നിലവില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് എ.ടി.എമ്മില്‍നിന്ന് പരമാവധി …
Read More »പെഗാസസ് ഫോൺ ചോർത്തൽ പട്ടികയിൽ രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും; അടിസ്ഥാന രഹിതമെന്ന് സർക്കാർ
പെഗാസസ് ഫോൺ ചോർത്തലിൽ ഉൾപെട്ടവരിൽ സുപ്രീംകോടതി ജഡ്ജിമാരും മാധ്യപ്രവർത്തകരും. 17 ഓളം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ ചോർത്തിയതായി പുറത്തു വന്നത്. എന്നാൽ, ആരോപണം കേന്ദ്ര സർക്കാർ നിഷേധിച്ചിട്ടുണ്ട്. വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കും. സർക്കാർ ഏജൻസികൾ അനധികൃത ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും പുറത്തു വന്ന റിപ്പോർട്ട് വസ്തുതകൾ ഇല്ലാത്തത് മാത്രമല്ല, മുൻകൂട്ടി തീരുമാനിച്ച നിഗമനങ്ങളിൽ …
Read More »വിമർശനങ്ങൾ കേട്ട് ഒളിച്ചോടില്ല; മാലിക്ക് പിൻവലിക്കാൻ ആലോചിച്ചിട്ടില്ലെന്നും മഹേഷ് നാരായണൻ
വിമർശനങ്ങൾ കേട്ട് ഒളിച്ചോടില്ല; മാലിക്ക് പിൻവലിക്കാൻ ആലോചിച്ചിട്ടില്ലെന്നും മഹേഷ് നാരായണൻ
Read More »