ലോക്ക്ഡൗണില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോഴിക്കോട് കലക്ടര്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ നാളെ കടകള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്ന് കലക്ടര്‍ അറിയിച്ചു. എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് കലക്ടര്‍ ചര്‍ച്ചയില്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നാല്‍ പൊലീസിനു നടപടിയെടുക്കേണ്ടി വരുമെന്നും കലക്ടര്‍ പറഞ്ഞു. …
Read More »ലക്ഷദ്വീപിൽ ലോക്ക് ഡൗണ്‍ കാലത്തെ പ്രവർത്തനത്തിന് അനുകൂല നിലപാടെടുത്ത് ഹൈക്കോടതി.
ലക്ഷദ്വീപ് ഭരണകൂടം ലോക്ക് ഡൗണ്‍ കാലത്ത് സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് ഹൈക്കോടതി. ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നടപടിയെടുത്തത്. ലക്ഷദ്വീപ് സ്വദേശിയായ നാസിഖ് ആണ് ഹര്‍ജി നല്‍കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം ദ്വീപില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്ബില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ അനുവദിക്കേണ്ട സാഹചര്യമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
Read More »കൊടകര കേസില്‍ നടക്കുന്ന അന്വേഷണം വിചിത്രമെന്ന് കെ സുരേന്ദ്രന്‍…
കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ നടക്കുന്നത് വിചിത്രമായ അന്വേഷണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂര്‍ പൊലീസ് ക്ലബില്‍ മൊഴി നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. തനിക്കറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് പങ്കുവച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലാണ്. ബിജെപിക്ക് പണവുമായി ബന്ധമില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. കോള്‍ ലിസ്റ്റിലെ ആളുകളെ കുറിച്ച് ചോദിച്ചു. പാര്‍ട്ടിയെ ഒരുതരത്തിലും ബന്ധിപ്പിക്കാനാകില്ലെന്നായിട്ടും രാഷ്ട്രീയ നാടകം കളിക്കുന്നുവെന്നും സുരേന്ദ്രന്‍. …
Read More »എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; റിക്കോര്‍ഡ് വിജയം; വിജയശതമാനം 99.47 ശതമാനം; 1,21 ലക്ഷം പേര്‍ക്ക് ഫസ്റ്റ് ക്ലാസ്; ഫലം അറിയാന്‍ സൈറ്റുകള്‍…
എസ്.എസ്.എല്‍.സി. പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി.(ഹിയറിങ് ഇംപയേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി. എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു.വിജയശതമാനം 99.47 ശതമാനം ആണ്. റിക്കോര്‍ഡ് വിജയമാണ് ഇത്. https://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in https://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം ലഭിക്കും. എസ്.എസ്.എല്‍.സി. (എച്ച്.ഐ.) റിസള്‍ട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) റിസള്‍ട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in …
Read More »കോഴിക്കോട് കളക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയം; നാളെ എല്ലാ കടകളും തുറക്കും…
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന വ്യാപാരികളുമായി കോഴിക്കോട് കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. തങ്ങള്‍ നേരത്തെ തീരുമാനിച്ച എല്ലാ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നാളെ സംസ്ഥാനത്ത്എ ല്ലാ ജില്ലകളിലെയും എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്ക്കു ശേഷം പ്രതികരിച്ചു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ ഏതെങ്കിലും രീതിയിലുള്ള ചര്‍ച്ചയ്ക്കും ഇളവിനും തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അവര്‍ അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപന …
Read More »ചൈനീസ് എഞ്ചിനീയര്‍മാര്‍ക്ക് നേരെ പാകിസ്താനില്‍ ഭീകരാക്രമണം ; സ്ഫോടനം ബസില്‍ ;10 മരണം.
പാകിസ്താനില്‍ ഭീകരാക്രമണം. മുപ്പതോളം ചൈനീസ് എഞ്ചനീയര്‍മാരും പാക് സൈനികരും യാത്ര ചെയ്ത ബസിനെ ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ ആക്രമണം . സ്‌ഫോടനത്തില്‍ ബസിലുണ്ടായിരുന്ന ആറ് ചൈനീസ് എഞ്ചിനീയര്‍മാരടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ദാസു ഡാമില്‍ ജോലി ചെയ്യുന്ന ചൈനീസ് എഞ്ചിനീയര്‍മാരുമായാണ് ബസ് സഞ്ചരിച്ചിരുന്നത്. 30 ഓളം എഞ്ചിനീയര്‍മാര്‍ ബസിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് സൂചന. അപ്പര്‍ കോഹിസ്ഥാനില്‍ വച്ചാണ് ഭീകരവാദികള്‍ …
Read More »പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനം 30,000 കോടി കടന്നെന്ന് ബാബ രാംദേവ്
ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനി പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി സ്ഥാപകനും ഓഹരി ഉടമയുമായ ബാബ രാംദേവ്. 2020-21 സാമ്പത്തിക വർഷത്തിലെ വരുമാനമാണ് വലിയ നാഴികക്കല്ല് പിന്നിട്ടത്. ഇൻഡോർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന രുചി സോയ കമ്പനിയെ ഏറ്റെടുത്തത് വരുമാനം വർധിക്കാൻ കാരണമായിട്ടുണ്ട്. പതഞ്ജലി ഗ്രൂപ്പിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനത്തിലെ 54 ശതമാനവും രുചി സോയയിൽ നിന്നാണ്, 16318 കോടി. 2019-20 കാലത്ത് 13118 കോടിയായിരുന്നു കമ്പനിയുടെ …
Read More »കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,792 പേർക്ക് കോവിഡ്; 624 മരണം…
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,792 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ 624 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മൊത്തത്തിലുള്ള കൊവിഡ് കേസുകള്‍ 3.1 കോടി കവിഞ്ഞു. മരണസംഖ്യ 4,11,408 ആയി. മരണസംഖ്യ ഇപ്പോള്‍ 4.11 ലക്ഷം കവിഞ്ഞു. കേരളത്തില്‍ 14,539 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, കഴിഞ്ഞ ആറ് ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ കണക്കാണ് ഇത്. 2021 ജൂലൈ 13 വരെ കോവിഡ് -19 നായി 43,59,73,639 സാമ്ബിളുകള്‍ …
Read More »കോൺഗ്രസ് വ്യാപാരികൾക്കൊപ്പം; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. വ്യാപാരികളുടെ ജീവിക്കാനുള്ള സമരം ഉൾക്കൊളാൻ സർക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രിയുടെ വെല്ലുവിളി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വ്യാപാരികളോടാണെന്നും സുധാകരൻ പറഞ്ഞു. വ്യാപാരികൾക്കൊപ്പമാണ് കോൺഗ്രസ് നിൽക്കുമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ എന്ന പഴമൊഴി ശരിവക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും കച്ചവടക്കാരോട് യുദ്ധമല്ല …
Read More »പുല്‍വാമയില്‍ തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു…
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പുല്‍വാമയില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കര്‍ ഇ ത്വയിബ കമാന്‍ഡര്‍ അയിജാസ് ഏലിയാസ് അബു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പൊലീസിന്റെയും സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. പൊലീസും സൈന്യവും സെന്‍ട്രല്‍ റിസര്‍വ് ഫോഴ്സും പ്രദേശം വളഞ്ഞതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍. പുല്‍വാമയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. …
Read More »