അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികള്‍ക്കെതിരെ ഓലമടല്‍ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം. ഓല കൂട്ടിയിട്ടാല്‍ പിഴ ഈടാക്കാനുള്ള ഉത്തരവിനെതിരെയാണ് ദ്വീപ് നിവാസികളുടെ വേറിട്ട പ്രതിഷേധം. ഇതിനിടെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് ദ്വീപ് ഭരണകൂടം. രാവിലെ 9 മുതല്‍ 10 മണി വരെ ഒരു മണിക്കൂര്‍ നേരമാണ് ദ്വീപ് നിവാസികള്‍ പ്രതിഷേധിച്ചത്. എല്ലാ ദ്വീപില്‍ നിന്നുള്ള ജനങ്ങളും സമരത്തില്‍ പങ്കെടുത്തു. ഓലയും മടലും ശേഖരിച്ച് അതിന്റെ …
Read More »വീണ്ടും ആശ്വാസ വാര്‍ത്ത ; കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകില്ല; കുട്ടികള്‍ക്ക് വാക്‌സിന്‍ ഓഗസ്റ്റ് മുതല്‍…
രാജ്യത്ത് 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റ് മുതല്‍ വാക്സിന്‍ നല്‍കുമെന്ന് ഐസിഎംആര്‍. മൂന്നാം തരംഗം രാജ്യത്ത് ഉടനുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും അതിനാല്‍ വാക്സിനേഷന് ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിക്കുമെന്നും ഐസിഎംആര്‍ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എന്‍.കെ അറോറ പറഞ്ഞു. ജുലൈ അവസാനത്തോടെയോ ആഗസ്റ്റോടെയോ 12-18 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന്‍ കുത്തിവയ്‌പ്പ് തുടങ്ങാമെന്നാണ് കരുതുന്നതെന്നും അറോറ വ്യക്തമാക്കി. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് കൊവിഡിനെതിരായ …
Read More »കോപ്പ അമേരിക്ക; ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍…
നിലവിലെ ചാമ്ബ്യന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് നേരത്തേ ഉറപ്പിച്ചതിനാല്‍ വലിയ അഴിച്ചുപണികള്‍ നടത്തിയാണ് പരിശീലകന്‍ ടിറ്റെ ഇക്വഡോറിനെതിരെ ബ്രസീല്‍ ടീമിനെ ഇറക്കിയത്. നെയ്മര്‍, ഗബ്രിയേല്‍ ജെസ്യൂസ്, കാസെമിറോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം പകരക്കാരുടെ പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഫിര്‍മിന്യോ, എവര്‍ട്ടന്‍, ഗാബി ഗോള്‍, എന്നിവര്‍ ആദ്യ ഇലവനിലെത്തി. നാലാം വിജയം ലക്ഷ്യം വെച്ച് ഇറങ്ങിയ കനറികള്‍ക്കെതിരേ മികച്ച …
Read More »ഡിസംബര്‍ വരെ ബസ്ജീവനക്കാരുടെ സമരം നിരോധിച്ചു…
അടുത്ത ആറുമാസത്തേക്ക് സംസ്ഥാനത്ത് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ സമരം സര്‍ക്കാര്‍ നിരോധിച്ചു. കര്‍ണാടക അവശ്യ സര്‍വിസ് നിയമപ്രകാരമാണ് 2021 ഡിസംബര്‍ വരെ ആറുമാസത്തേക്ക് സംസ്ഥാനത്ത് ബസ് പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കിയത്. കര്‍ണാടക ആര്.ടി.സി, ബി.എം.ടി.സി. എന്‍.ഡബ്ല്യു.കെ.ആര്.ടി.സി., എന്‍.ഇ.കെ.ആര്.ടി.സി എന്നീ നാലു ആര്.ടി.സികള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. ഒരോ ആറുമാസം കൂടുമ്ബോഴും അവശ്യ സര്‍വിസ് നിയമത്തില്‍ മാറ്റം വരുത്തുമെന്നും ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബസ് സമരത്തിന് 2021 ജനുവരി മുതല്‍ …
Read More »കോവിഡ് വാക്സിനേഷനിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ…
രാജ്യത്ത് കോവിഡ് മരണങ്ങള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 979 പേരാണ് മരിച്ചത്. അതേസമയം കോവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായും കേന്ദ്രം അറിയിക്കുന്നു. പ്രതിരോധകുത്തിവെപ്പിന്‍റെ ഭാഗമായി ഇതുവരെ 32.36 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇന്ത്യയില്‍ നല്‍കിയിരിക്കുന്നത്. ദിനപ്രതിയുള്ള കോവിഡ് മരണം ആയിരത്തില്‍ താഴെ ഇപ്പോള്‍ എത്തി. ഇന്നലെ 979 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ 13ന് ശേഷം ഇതാദ്യമായിട്ടാണ് മരണം ആയിരത്തില്‍ താഴെ ആയി …
Read More »ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തിലായി, 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ്…
ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ്. ബാലവിവാഹം തടയല്‍ നിയമം അനുസരിച്ചാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. തനിക്ക് 21 വയസുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയുമായുള്ള വിവാഹത്തിന് 17കാരന്‍ കരുക്കള്‍ നീക്കിയത്. ബംഗളൂരുവിലാണ് സംഭവം. 20കാരിയായ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിയാണ് 17കാരനെ കല്യാണം കഴിച്ചത്. ചിക്കമംഗളൂരുവിലെ ഗ്രാമത്തില്‍ നിന്നാണ് ആണ്‍കുട്ടി വരുന്നത്. ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി മാറുകയും തുടര്‍ന്ന് കല്യാണം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ …
Read More »ഇറാക്കിലും സിറിയയിലും വ്യോമാക്രമണം നടത്തി അമേരിക്കന്‍ സേന…
ഇറാന്‍ പിന്തുണ നല്‍കുന്ന വിമത സൈന്യത്തിനെ തുരത്താന്‍ ശക്തമായ ബോംബാക്രമണവുമായി അമേരിക്ക. ഇറാക്ക്, സിറിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ കടുത്ത വ്യോമാക്രമണം നടത്തിയത്. ഇറാന്‍ പിന്തുണയുളള വിമതരുടെ കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ അറിയിച്ചു. ഡ്രോണ്‍ പോലുളളവ ഉപയോഗിച്ച് ഇറാക്കിലെ അമേരിക്കന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പകരമായാണ് ഇതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി …
Read More »കുടിയൻമാർക്ക് സന്തോഷ വാർത്ത; സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറക്കും…
സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറക്കും. വിദേശമദ്യം വില്‍ക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബാറുടമകള്‍. ബിയറും വൈനും മാത്രം വില്‍ക്കാനാണ് തീരുമാനം. ലാഭവിഹിതം കുറച്ചതോടെയാണ് സംസ്ഥാനത്തെ ബാറുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധമായാണ് ബാറുകള്‍ അടച്ചത്. ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങുമ്ബോഴുള്ള തുക വര്‍ധിപ്പിച്ചത് ലാഭ വിഹിതം കുത്തനെ കുറയ്ക്കും. ബാറുകളുടെ മാര്‍ജിന്‍ 25 ശതമാനമായും, കണ്‍സ്യൂമര്‍ഫെഡിന്റേത് 8 ല്‍ നിന്നും 20 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. …
Read More »സ്ഫോടനം; കെട്ടിടം തകര്‍ന്നുവീണ് ഏഴ് പേര്‍ മരിച്ചു; 50 പേര്‍ക്ക് പരിക്ക്…
ബംഗ്ലാദേശില്‍ സ്ഫോടനത്തെ തുടര്‍ന്ന് വാണിജ്യ കെട്ടിടം തകര്‍ന്നു വീണ് ഏഴ് പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ധാക്കയിലാണ് സംഭവം നടന്നത്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അപകടത്തിന്റെ ആഘാതത്തില്‍ രണ്ട് ബസുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന് കിടക്കുന്ന കെട്ടിടത്തിന്റെ അ വശിഷ്ടങ്ങള്ക്കിടെയില് ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് വ്യക്തമല്ലെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Read More »കടപുഴ റോഡില്‍ വാഹനാപകടം തുടര്‍ക്കഥയാവുന്നു….
കൊല്ലം; കാരാളിമുക്ക് വളഞ്ഞ വരമ്ബ് കടപുഴ പി.ഡബ്ലിയു.ഡി റോഡില്‍ ലക്ഷംവീട് കോളനിക്ക് മുന്നിലെ ഭാഗത്ത് വാഹനാപകടം തുടര്‍ക്കഥയാകുന്നു. റോഡിന്റെ പണി പൂര്‍ത്തിയാവാത്തതിനാല്‍ മെറ്റല്‍ ഇളകിയതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്. കിഫ്ബി പദ്ധതിയനുസരിച്ച് റോഡില്‍ നവീകരണം നടന്നുവരുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് റോഡിന്റെ കുത്തനെയുള്ള 50 മീറ്ററോളം ഭാഗം മെറ്റല്‍ ചെയ്തത്. അതിനുശേഷം ഈ ഭാഗത്ത് ടാറിംഗ് നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മെറ്റല്‍ നിരത്തിയ ഭാഗത്തുകൂടി നിരന്തരം വാഹനങ്ങള്‍ ഓടുന്നതിനാല്‍ റോഡ് …
Read More »