Breaking News

Latest News

ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം; ദിവസം 300 പേര്‍ക്ക് ദര്‍ശനം നടത്താം, വിവാഹങ്ങള്‍ക്കും അനുമതി…

കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കി. ഒരു ദിവസം 300 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം.  ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ഗുരുവായൂരില്‍ അടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയത്. ആഴ്‌ചകളോളം …

Read More »

പത്തനാപുരം സ്ഫോടക വസ്തുശേഖരം: ഭീകരര്‍ വനത്തിനുള്ളില്‍ മാനുകളെ വേട്ടയാടി ഭക്ഷണമാക്കിയതായ് റിപ്പോർട്ട്…

പത്തനാപുരം പാടം വനമേഖലയില്‍ സ്ഫോടക ശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭീകരര്‍ വനത്തിനുള്ളില്‍ മാനുകളെ വേട്ടയാടി ഭക്ഷണമാക്കിയതിന് തെളിവുകള്‍. ആയുധ പരിശീലനം നടത്തിയതായി കരുതുന്ന സ്ഥലത്തിന് സമീപം വനത്തിനുള്ളില്‍ സാംബര്‍ ഇനത്തില്‍പെട്ട മാനുകളുടെ അവശിഷ്ടങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഉള്‍വനത്തില്‍ ഇവര്‍ ആയുധപരിശീലനം നടത്തുന്ന സമയത്ത് ഭക്ഷണത്തിനായി ഇവയെ വേട്ടയാടിയതാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇന്ത്യയില്‍ അംഗസംഖ്യ ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് 2008ല്‍ ഐയുസിഎന്‍ റെഡ് ലിസ്റ്റില്‍ …

Read More »

രാജ്യത്ത് കോവിഡ് നിരക്കില്‍ നേരിയ വര്‍ധനവ്; ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു…

രാജ്യത്ത് 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ 68,817 പേര്‍ രോഗമുക്തി നേടി. 1358 പേരാണ് മരിച്ചത്. ചൊവ്വാഴ്ച 42,640 പേര്‍ക്കായിരുന്നു രോഗബാധ. 1167 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 6,43,194 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 82 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 96.56 ശതമാനമായി ഉയര്‍ന്നു. ആകെ മരണം 3,90,660 ആയി. അതേസമയം, ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി …

Read More »

വ്യാപക എടിഎം കവര്‍ച്ച ; 19 ഇടങ്ങളില്‍ നിന്നും തട്ടിയെടുത്തത് 48 ലക്ഷം രൂപ ; അന്വേഷണം…

തമിഴ്‌നാട്ടില്‍ വ്യാപക എടിഎം കവര്‍ച്ച. സംസ്ഥാനത്തെ എസ്ബിഐയുടെ 19 എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. 48 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇതിലേറെയും ചെന്നൈ നഗരത്തിലെയാണ്. ഇന്നുപുലര്‍ച്ചെ നാല് എടിഎമ്മുകളില്‍ നിന്നായി എട്ടുലക്ഷം രൂപയാണ് കവര്‍ന്നത്. ഇതേത്തുടര്‍ന്ന് എസ്ബിഐ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എടിഎമ്മുകളിലെ സിഡിഎം മെഷീനുകളിലെ സെന്‍സറുകളില്‍ കൃത്രിമം നടത്തി കേടാക്കിയാണ് സംഘം പണം തട്ടുന്നതെന്നാണ് റിപ്പോര്‍ട്ട് വന്നത്. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പൊലീസിന്റെ …

Read More »

കടലാമയുടെ ഇറച്ചി കറിവെച്ച്‌ തിന്നു, 32 മരണം; കൊല്ലത്തെ ദുരന്തത്തിന് ഇന്ന് അറുപതാണ്ട്…

1961 മേയ് 29 അളുങ്കാമയെ അപ്രതീക്ഷിതമായി കടലില്‍ നിന്നും കിട്ടിയപ്പോള്‍ ഒരു കൗതുകം. ആമയെ വെട്ടിനുറുക്കി കറിവെച്ച്‌ തിന്നു. ഡോക്ടര്‍മാരെ പോലും അമ്ബരപ്പിച്ച ഈ ദുരന്തത്തില്‍ 32 പേരാണ് മരിച്ചത്. കൊല്ലം ശക്തികുളങ്ങരയിലായിരുന്നു സംഭവം. മെയ്-ജൂണ്‍ മാസം പിന്നിടുമ്ബോള്‍ ദുരന്തം നടന്ന് അറുപതാണ്ടുകള്‍ പിന്നിടുന്നു. ദുരന്തം നടന്ന് വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടെങ്കിലും വിഷ ആമക്ക് പിന്നില്‍ ബാക്‌ട്രീരിയയോ ആല്‍ഗയോ ഇന്നും ഉത്തരമില്ല. ആമയെ വെട്ടിനുറുക്കി എല്ലാവര്‍ക്കും പങ്കുവെച്ചുകൊടുത്തത് മോന്‍ പോലീസ് …

Read More »

ആത്മഹത്യകള്‍ വീണ്ടും തുടര്‍ക്കഥ; കൊല്ലത്ത് ബാങ്ക് മാനേജരായ യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍…

കേരളത്തില്‍ ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു. എസ്ബിഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലത്താണ് സംഭവം. ഉമയനല്ലൂര്‍ പേരയം സ്വദേശ്നിയായ 32കാരിയാണ് തൂങ്ങിമരിച്ചത്. കൊല്ലത്തെ ബാങ്കിലെ ഡെപ്യൂട്ടി മാനേജരായിരുന്നു. അടുക്കളയോടു ചേര്‍ന്ന ഭാഗത്ത് തൂങ്ങിനില്‍ക്കുന്നനിലയില്‍ ശ്രീജയെ കണ്ടത്തെുകയായിരുന്നു. ഉടന്‍ തന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഞ്ചു വര്‍ഷം മുന്‍പാണ് വിവാഹം നടന്നത്. ഭര്‍ത്താവ് ഏഴുമണിയോടെ പാല്‍ വാങ്ങാന്‍ പുറത്തു പോയിരുന്നതായാണ് പോലീസിനു നല്‍കിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് അടുക്കളയിലെ …

Read More »

ചൈനീസ് വാക്‌സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നെന്ന് റിപ്പോര്‍ട്ട്…

ചൈനയുടെ കോവിഡ് വാക്‌സിനുകള്‍ ഉപയോഗിച്ച്‌ വരുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിനേഷന് മുമ്ബുണ്ടായിരുന്നതിനേക്കാള്‍ വേഗതയിലാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വ്യാപന നിരക്ക് ഏറ്റവും വര്‍ധിച്ച 10 രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് വാക്‌സിനുകള്‍ ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസുകള്‍ക്കെതിരെ ഫലപ്രദമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മംഗോളിയ, സീഷെല്‍സ്, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗിച്ചാണ് 50 മുതല്‍ …

Read More »

പ്രതിക്ക് ‘പീറ്റര്‍ പാന്‍ സിന്‍ഡ്രോം’ ; 14 കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 23 കാരനെ വെറുതേവിട്ടു…

തട്ടിക്കൊണ്ടുപോകലും ലൈംഗിക പീഡനവും ആരോപിക്കപ്പെട്ട് പോക്‌സോകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട 23 കാരന് 14 കാരിയെ പീഡിപ്പിച്ചതിന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. ‘പീറ്റര്‍ പാന്‍ സിന്‍ഡ്രോം’ അവസ്ഥയെന്ന അഭിഭാഷകന്റെ വാദത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. പൂര്‍ണ്ണ വളര്‍ച്ച എത്തിയാലും കുട്ടിയായി തന്നെ പെരുമാറുന്ന പ്രതി 14 കാരിയെ പിന്നീട് വിവാഹം കഴിച്ചു. കുട്ടികള്‍ ഒരിക്കലും വളരാത്ത നെവര്‍ നെവര്‍ ലാന്റ് എന്ന വിളിക്കപ്പെടുന്ന മിത്തിക്കല്‍ സ്ഥലത്ത് നിന്നുള്ള സാങ്കല്‍പ്പിക കഥാപാത്രമാണ് …

Read More »

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ഐഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്…

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്. രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ലക്ഷദ്വീപിലെത്തിയതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ നടത്തിയ യോഗങ്ങളില്‍ പങ്കെടുത്തതോടെ ഏഴു ദിവസത്തെ ക്വാറന്റീന്‍ ചട്ടം ലംഘച്ചെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്.നിരീക്ഷണ കാലയളവില്‍ ക്വാറന്റീനില്‍ കഴിഞ്ഞില്ലെങ്കില്‍ കേസെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഐഷ സുല്‍ത്താനയോട് ചേദ്യം ചെയ്യലിന് നാളെ ഹാജരകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യദിവസം നല്‍കിയ മൊഴികള്‍ …

Read More »

കോളേജുകള്‍ തുറക്കും; വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കും; മുഖ്യമന്ത്രി

കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 18-23 വയസ് വരെയുള്ള പ്രത്യേക കാറ്റഗറി നിശ്ചയിച്ച്‌ വാക്‌സിന്‍ നല്‍കും. കുട്ടികളുടെ വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമായതിനെ തുടര്‍ന്ന് ജൂലൈ ഒന്നു മുതല്‍ മെഡിക്കല്‍ ക്ലാസുകള്‍ ആരംഭിക്കും. സ്‌കൂള്‍ അധ്യാപകര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കുമെന്ന് …

Read More »