Breaking News

Latest News

പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല; ഈമാസം 22ന് തന്നെ…

സംസ്ഥാനത്തെ പ്ലസ് ടു, വി എച്ച്‌ എസ് ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. ഈമാസം 22 ന് തന്നെ പരീക്ഷ തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 21 വരെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ പരിശീലനം നല്‍കും. കൊവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ക്ക് നെഗറ്റീവായ ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. ഒരു ബാച്ചില്‍ 15 പേര്‍ എന്ന നിലയില്‍ മൂന്ന് ബാച്ചുകളായിട്ടായിരിക്കും പരീക്ഷ. കമ്ബ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് വിഷയത്തിലെ പ്രാക്ടിക്കല്‍ …

Read More »

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങി…

ഇന്ന് മു​ത​ല്‍ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ ഓടിത്തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ ട്രെയിനുകളും സര്‍വീസ് നടത്തുന്നത്. റി​സ​ര്‍​വേ​ഷ​ന്‍ എ​ല്ലാ ട്രെ​യി​നു​ക​ളി​ലും നി​ര്‍​ബ​ന്ധ​മാ​ണ്. തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി, എ​റ​ണാ​കു​ളം-​ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി, തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി, മം​ഗ​ളൂ​രു-​നാ​ഗ​ര്‍​കോ​വി​ല്‍ ഏ​റ​നാ​ട്, തി​രു​വ​ന​ന്ത​പു​രം-​ഷൊ​ര്‍​ണൂ​ര്‍ വേ​ണാ​ട്, എ​റ​ണാ​കു​ളം- തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട്, ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ്, പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ്,ഗു​രു​വാ​യൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​സി​റ്റി, തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു (06347/48) എ​ക്സ്പ്ര​സ്, തി​രു​നെ​ല്‍​വേ​ലി-​പാ​ല​ക്കാ​ട് പാ​ല​രു​വി, എ​റ​ണാ​കു​ളം-​കാ​ര​യ്ക്ക​ല്‍ എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം-​ബെം​ഗ​ളൂ​രു ഇ​ന്‍റ​ര്‍​സി​റ്റി , കൊ​ച്ചു​വേ​ളി-​മൈ​സൂ​രു എ​ക്സ്പ്ര​സ്, ചെ​ന്നൈ എ​ഗ്മൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ …

Read More »

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട്ടിൽ; സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പ്….

പത്തനാപുരത്തെ പാടത്ത് നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മ്മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സണ്‍ 90 ബ്രാന്‍ഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്. എന്നാല്‍ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. അതിനാല്‍, ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കാന്‍ നീക്കങ്ങളാരംഭിച്ചു കഴിഞ്ഞു. അതേസമയം, സ്ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച്ച മുമ്പാണെന്നാണ് പോലീസിന്റെ നിഗമനം. ഭീതിപരത്താനാണോ സ്ഫോടകവസ്തുക്കള്‍ പ്രദേശത്ത് …

Read More »

അനുശ്രീ അനു, അശ്വതി അച്ചു; സോഷ്യല്‍ മീഡിയയില്‍ യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടി; കൊല്ലത്ത് 32കാരി അറസ്റ്റില്‍…

ഫേസ്ബുകില്‍ വ്യാജ അകൗണ്ടുണ്ടാക്കി യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികള്‍ നല്‍കിയ പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി പ്രൊഫൈല്‍ ചിത്രമായി നല്‍കിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് അശ്വതി ശ്രീകുമാര്‍ …

Read More »

സി.കെ ജാനുവിന് കോഴ നല്‍കിയ കേസ്; കെ.സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി…

സി.കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് എതിെര കേസെടുക്കാമെന്ന് കോടതി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് പി.കെ നവാസ് നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്. ബി.ജെ.പി സ്ഥാനാര്‍ഥിയാകാന്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് പരാതി. ഐ.പി.സി 171ഇ, ഐ.പി.സി 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് കല്‍പ്പറ്റ കോടതി ഉത്തരവില്‍ പറയുന്നത്. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ …

Read More »

‘നടക്കുന്നത് അന്വേഷണ നാടകം, മരം കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനെന്ന് കെ.സുരേന്ദ്രന്‍

മരം കടത്തിയ സംഭവത്തില്‍ സി.പി.എമ്മിനും സി.പി.ഐക്കും എതിരെ കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് മരം വെട്ടി കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്നും, കേസില്‍ നടക്കുന്നത് അന്വേഷണ നാടകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നിയമം കൊണ്ടുവന്നത് കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ പിന്നീട് നിര്‍ത്തിക്കളഞ്ഞത് എന്തുകൊണ്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. സംഭവിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ടെന്നും, അതിനാല്‍ കോടികളുടെ മരം വെട്ട് ആസൂത്രിത …

Read More »

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആറ്​ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെനതായ് റിപ്പോർട്ട്….

ആ​ന്ധ്രാപ്രദേശില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 6 ​ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്​. വിശാഖപട്ടണം കോയൂരു മാമ്ബ പോലീസ് സ്​റ്റേഷന്​ സമീപത്ത്​ വെച്ചാണ്​ ഏറ്റുമുട്ടിയത്. മേഖലയില്‍ ​ മാവോയിസ്റ്റുകള്‍ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്​ കോമ്ബിംഗ്​ ഓപറേഷന്‍ നടത്ത​ തിനിടയിലാണ്​ ഏറ്റുമുണ്ടലായതെന്ന്​ പൊലീസ്​ വെളിപ്പെടുത്തുന്നു. അതെ സമയം ബുധനാഴ്ച പുലര്‍ച്ചെ ഇരു സംഘങ്ങളും തമ്മില്‍ നടന്ന വെടിവെയ് പ്പില്‍ എത്ര പേര്‍ക്ക് പരിക്കേറ്റുവെന്ന് ഇതുവരെ അറിഞ്ഞിട്ടില്ലെന്നും കോയൂരു സി.ഐ വെങ്കടരാമന്‍ വ്യക്തമാക്കി. നിബിഡ …

Read More »

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കടിച്ചു: സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി…

പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി പാലക്കാട് ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടി. ഇന്നലെയാണ് ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയില്‍ സുന്ദരി പട്ടാമ്ബിയിലെ സേവന ആശുപത്രിയില്‍ വച്ച്‌ ഹൃദയാഘാതം മൂലം മരിക്കുന്നത്. ഇന്നലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ വീട്ടിലേക്ക് കൊണ്ടുപോകാനായി എടുക്കും വഴിയാണ് മൃതദേഹത്തില്‍ എലി കടിച്ചത് കണ്ടത്. മൃതദേഹത്തിന്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച്‌ വികൃതമാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മാധ്യമ …

Read More »

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും: ജനകീയ പ്രഖ്യാപനങ്ങളുമായി എം കെ സ്റ്റാലിന്‍…

ജനകീയ പ്രഖ്യാപനങ്ങളുമായി ഡി.എം.കെ. സംസ്ഥാനത്ത് 4000 രൂപ ധനസഹായം തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ‘റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും നല്‍കുന്നത് തുടരും. കൂടുതല്‍ പേരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും’- സ്റ്റാലിന്‍ അറിയിച്ചു. ‘സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതും തുടരും. പിപിഇ കിറ്റ് തുക ഉള്‍പ്പടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. എല്ലാവര്‍ക്കും സൗജന്യ കൊവിഡ് ചികിത്സ …

Read More »

കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയില്‍പെട്ടു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മണ്ണിനടിയില്‍ പെട്ടു. കായക്കൊടി സ്വദേശി മയങ്ങില്‍ കുഞ്ഞമ്മദ് (55) ആണ് മണ്ണിനടിയില്‍പ്പെട്ടത്. എടച്ചേരിയിലാണ് സംഭവം. കിണര്‍ കുഴിക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഒരാളെ ഉടന്‍ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പുറത്തെടുത്ത് വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ മണ്ണിനടിയില്‍പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

Read More »