Breaking News

Latest News

11ന് കടകള്‍ തുറക്കാം; 12നും 13നും കര്‍ശന നിയന്ത്രണം; സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിലെ പുതിയ നിയന്ത്രണങ്ങള്‍ അറിയാം…

സംസ്ഥാനത്ത് കോവിഡ്‌ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടി. 12, 13 തീയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്ബൂര്‍ണ ലോക്‌ഡൗണ്‍ ആയിരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റ് നിയന്ത്രണങ്ങള്‍ ഇങ്ങനെ ; അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കി. ബാങ്കുകള്‍ നിലവിലുള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി …

Read More »

പൂണെയിലെ രാസവസ്​തു നിര്‍മാണശാലയില്‍ തീപിടിത്തം; എട്ട്​ മരണം…

പൂണെയിലെ രാസവസ്​തു നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ എട്ട്​ പേര്‍ മരിച്ചു. എസ്​.വി.എസ്​ അക്വാടെക്​നോളജിയെന്ന സ്ഥാപനത്തിലാണ്​ തീപിടിത്തമുണ്ടാായത്​. ഉറാവാഡ വ്യവസായ പാര്‍ക്കിന്​ സമീപമുള്ള കമ്ബനിയിലാണ്​ തീപിടിത്തം. പൂണെയില്‍ നിന്ന്​ 40 കിലോ മീറ്റര്‍ അകലെയാണ്​ സംഭവസ്ഥലം. 15ഓളം ജീവനക്കാര്‍ കമ്ബനിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നുവെന്ന്​ പൊലീസ്​ സുപ്രണ്ട്​ അഭിനവ്​ ദേശ്​മുഖ്​ പറഞ്ഞു. ​ജലശുദ്ധീകരണത്തിനുള്ള ക്ലോറിന്‍ ഡയോക്​സൈഡ്​ ടാബാണ്​ ഫാക്​ടറിയില്‍ നിര്‍മിക്കുന്നത്

Read More »

സംസ്ഥാനത്ത് മരണം പതിനായിരം കടന്നു; മരണപ്പെട്ടവരിൽ 71 ശതമാനം 60 വയസിനു മേലെയുളളവര്‍; ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്…

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് 221 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച്‌ മരണസംഖ്യ 10,167 ആയി. മരിച്ചവരിവല്‍ 71.81 ശതമാനവും 60 വയസിനു മേല്‍ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് നാലു ജില്ലകളിലെ കോവിഡ് മരണസംഖ്യ ആയിരം കടന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്- 2123. തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത് – 1132 പേര്‍. …

Read More »

സംസ്ഥാനത്ത് ലോക് ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി: സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഈ തിയതികളില്‍ മാത്രം…

കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടും. 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്ബൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്ന് കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും. ബാങ്കുകള്‍ …

Read More »

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്; മൂല്യനിര്‍ണയത്തിനായി മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 28 വരെ നീട്ടി….

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി പ്രായോഗിക പരീക്ഷയുടെയും അസൈന്‍മെന്റുകളുടെയും മാര്‍ക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 28 വരെ നീട്ടി. ഇനി തീയതി നീട്ടില്ലെന്നും എല്ലാ സ്‌കൂളുകളും പ്രസ്തുത സമയത്തിനകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നും സി ബി എസ് ഇ ഔദ്യോഗിക വിജ്ഞാപനത്തില്‍ അറിയിച്ചു. കൊവിഡ് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രായോഗിക പരീക്ഷയും മൂല്യനിര്‍ണയവുമെല്ലാം ഓണ്‍ലൈനായി നടത്താനാണ് സ്‌കൂളുകളോട് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്റേണല്‍ അസെസ്‌മെന്റ് സംബന്ധിച്ച സംശയങ്ങള്‍ക്ക് …

Read More »

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: കൊല്ലത്ത് അഞ്ച് പേര്‍ അറസ്റ്റില്‍…

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി തുടര്‍ന്ന് പോലീസ്. കൊല്ലത്ത് കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായാണ് നടപടി. കൊല്ലം റൂറലില്‍ 17കാരന്‍ ഉള്‍പ്പടെ 15 പേര്‍ക്കെതിരെ നടപടിയെടുത്തു. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ് എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ 5 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റി പരിധിയില്‍ 21 കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. …

Read More »

ഇന്ധന നിരക്ക് വീണ്ടും ഉയര്‍ത്തി; മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു…

കൊവിഡ് പ്രതിസന്ധിക്കിടെ മെയ് മാസം മുതലാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിക്കുവാന്‍ തുടങ്ങിയത്. മഹാമാരിയുടെ മറവില്‍ തുടര്‍ച്ചയായി ഇന്ധന വില കൂട്ടുന്നതിനിടയില്‍ മുംബൈയില്‍ ഇന്ന് പെട്രോളിന് 101.57 രൂപയും ഡീസലിന് 93 .64 രൂപയുമായി ഉയര്‍ന്നു. പ്രീമിയം പെട്രോളിന് 104 രൂപയായും ഉയര്‍ത്തിയതോടെ നഗരം ഇന്ധന വിലയില്‍ സര്‍വകാല റെക്കോര്‍ഡ് മറി കടന്നിരിക്കയാണ്. മെയ് മാസത്തില്‍ 16 തവണ ഉയര്‍ന്നതിന് ശേഷം, 2021 ജൂണ്‍ 1 ചൊവ്വാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില …

Read More »

രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരും…

കൊല്ലം; ട്രോളിംഗ് നിരോധനം ആരംഭിക്കും മുമ്ബേ മത്സ്യവില പൊള്ളുന്നു. ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഇപ്പോള്‍ കാര്യമായി കോള് ലഭിക്കുന്നില്ല. നിരന്തരം കാലാവസ്ഥാ മുന്നറിയിപ്പ് വരുന്നതിനാല്‍ ദിവസങ്ങളോളം കടലില്‍ കിടക്കുന്ന ബോട്ടുകളില്‍ വലിയൊരു വിഭാഗം മത്സ്യബന്ധനത്തിന് പോകുന്നില്ല. വള്ളങ്ങള്‍ക്ക് അയല, കുറ്റ, ചെറിയ ചൂര, പരവ തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി കിട്ടുന്നത്. ബോട്ടുകള്‍ക്ക് അയലയും കണ്ണന്‍കൊഴിയാളയും കിളിമീനുമാണ് ലഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രജിസ്‌ട്രേഷന്‍ നമ്ബരിലെ അവസാനത്തെ ഒറ്റ, ഇരട്ട സംഖ്യകളുടെ അടിസ്ഥാനത്തില്‍ …

Read More »

കര്‍ഷക സമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം; ഉപരോധം തുടരുന്നു…

ഹരിയാനയില്‍ കര്‍ഷകസമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കര്‍ഷകരുടെ ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചാണ് സമരം. പൊലീസ് സ്റ്റേഷന് പുറത്ത് പന്തലുകള്‍ കെട്ടി നൂറുകണക്കിന് കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇത് പിന്‍വലിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ഒരു കര്‍ഷകനെ കൂടി വിട്ടു കിട്ടുന്നത് വരെ ഉപരോധം തുടരാനാണ് …

Read More »

നഗ്ന വീഡിയോ വച്ച്‌ വിലപേശല്‍, ട്രെയിലര്‍ പോലെ ചെറിയ ക്ലിപ്പിംഗുകള്‍ ഉണ്ടാക്കി കൊടുക്കും, പിന്നില്‍ വലിയ റാക്കറ്റ്: നടി രമ്യ സുരേഷ്….

ഈ സംഭവത്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ല, ചിലരില്‍ മാത്രമായി വീഡിയോ ഒതുങ്ങിപ്പോകുമെന്നും പലരും തന്നോടു പറഞ്ഞിരുന്നു. എന്നാല്‍ ഇത് സമൂഹം അറിയേണ്ടതുണ്ട് അതിനാലാണു പരാതിയുമായി മുന്നോട്ടു പോകാന്‍ താന്‍ തയ്യാറായതെന്ന് രമ്യ പറയുന്നു.  ഇത്തരം വീഡിയോ പ്രചരിപ്പിച്ച്‌ ഉപജീവനം കഴിക്കുന്നവാണ് ഇതിനു പിന്നില്‍. വലിയ വിലപേശലാണ് ഇതിനകത്ത് നടക്കുന്നത്. ഓഡിയോ ക്ലിപ്പിന് ഇത്ര, വീഡിയോക്ക് ഇത്ര അങ്ങനെയാണ് കണക്കുകള്‍ എന്നാണ് തോന്നുന്നത്. അറിയുന്ന ഒരാളുടെ തലയോ ഫോട്ടോസോ വെക്കുകയാണെങ്കില്‍ അതിനു …

Read More »