Breaking News

Latest News

ഇന്ന് അഞ്ച് മണിക്ക് പ്രധാനമന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും…

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കു​ന്ന​ത്. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും സെഞ്ച്വറിയടിച്ച പെട്രോള്‍ വിലയും സാമ്ബത്തിക വളര്‍ച്ചയിലെ ഇടിവുമടക്കം കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാണ്. എന്നാല്‍ എ​ന്ത് വി​ഷ​യ​മാകും പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കു​ക എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Read More »

എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു: 30 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു…

തെക്കന്‍ പാകിസ്ഥാനില്‍ രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പാളം തെറ്റിയ മില്ലറ്റ് എക്‌സ്പ്രസിലേക്ക് സര്‍സയ്യിദ് എക്‌സ്പ്രസ് ഇടിച്ച്‌ കയറിയാണ് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാളം തെറ്റാനും പിന്നാലെ കൂട്ടിയിടിക്കും കാണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 15 മുതല്‍ ഇരുപത് വരെ യാത്രക്കാര്‍ മില്ലറ്റ് എക്‌സ്പ്രസില്‍ കുടങ്ങിക്കിടക്കുന്നതായാണ് വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വലിയ മെഷീന്‍ സംവിധാനങ്ങള്‍ …

Read More »

ഓപ്പറേഷന്‍ പി-ഹണ്ട് 21.1: കഴിഞ്ഞ ദിവസം അറസ്റ്റിലായത് 28 പേര്‍…

സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പൊലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു. സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് …

Read More »

കോവിഡ് ബാധിച്ച്‌ മരണപ്പെട്ട 1300 പേരെ സംസ്കരിക്കാന്‍ സഹായിച്ച കൊറോണ വാര്‍യര്‍ കോവിഡ് മൂലം മരണപ്പെട്ടു…

കൊറോണ ബാധിച്ചു മരണപ്പെട്ട 1300ലധികം പേരെ സംസ്കരിക്കാന്‍ സഹായിച്ച 67 വയസ്സുകാരനായ നാഗ്പുര്‍ സ്വദേശി കോവിഡ് ബാധിച്ച്‌ മരണപ്പെട്ടു. അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ആരും തയ്യാറാവാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ഇദ്ദേഹത്തെ ‘കൊറോണ വാര്‍യര്‍’ (കൊറോണ പോരാളി) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2020 ന്റെ തുടക്കത്തില്‍ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടപ്പോഴാണ് കോവിഡ് ബാധിച്ചു മറണപ്പെട്ടവരുടെ മൃതദേഹം സ്വീകരിക്കാന്‍ സ്വന്തം ബന്ധുക്കള്‍ പോലും തയാറാവുന്നില്ലെന്ന് ചന്ദന്‍ നിംജേ തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്നാണ് സിവില്‍ സര്‍വീസില്‍ നിന്ന് …

Read More »

ഖത്തര്‍ ലോകകപ്പ് 2022: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും…

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് 7:30ന് ഖത്തറിലെ ദോഹയിലാണ് മത്സരം. ഖത്തര്‍, ഒമാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ ഇന്ത്യയുടെ രാഹുല്‍ ഭേകെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായിരുന്നു. പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ മികച്ച പ്രതിരോധമാണ് പുറത്തെടുത്തത്. ശക്തരായ ഖത്തറിന് ഒരു …

Read More »

ആണ്‍ കുഞ്ഞിനെ പ്രസവിക്കാത്തതിന് ഭാര്യയെയും പെണ്‍മക്കളെയും കിണറ്റില്‍ തള്ളി…

ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും യുവാവ് കിണറ്റില്‍ തള്ളി. മൂത്ത മകള്‍ കിണറ്റില്‍ മുങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് സംഭവം. ക്രൂരതക്കിരയായ ഇളയ കുഞ്ഞിന് മൂന്നു മാസം മാത്രമായിരുന്നു പ്രായം. ഞായറാഴ്ചയായിരുന്നു സംഭവം. ഭാര്യവീട്ടില്‍നിന്നും കുടുംബത്തെയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു ഇയാള്‍. വഴിമധ്യേ, ഒരു കിണറിന് സമീപം ബൈക്ക് നിര്‍ത്തി ഭാര്യയെയും മക്കളെയും കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. സഹായത്തിന് നിലവിളിച്ച കുഞ്ഞുങ്ങളെയും ഭാര്യയെയും ഉപേക്ഷിച്ച്‌ ഇയാള്‍ …

Read More »

കേരളത്തിലും പിടിമുറുക്കുന്ന ബ്ലാക്ക് ഫംഗസ്: 45 പേർ ചികിൽസയിൽ; 15 മരണം…

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായിരുന്നിട്ടും ആന്റി ഫംഗല്‍ മരുന്നായ ലിപോസോമല്‍ ആംഫോടെറിസിന്‍ ബി യ്ക്ക് വന്‍ തുകയാണ് ആശുപത്രികള്‍ ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ട്.  കേരളത്തില്‍ ഇതുവരെ 64 പേര്‍ക്കാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ചു മരണം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. നാല്‍പ്പത്തിയഞ്ചോളം പേരാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചു ചികിത്സയിലുള്ളത്. ബ്ലാക്ക് ഫംഗസ് ബാധിതരെ ചികിത്സിക്കാന്‍ ഒരു ദിവസത്തേക്ക് സ്വകാര്യ …

Read More »

ആംബുലന്‍സ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു…

കണ്ണൂര്‍ മുണ്ടയാട് ആംബുലന്‍സ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. പയ്യാവൂരില്‍ നിന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 5 മണിയോടെ നടന്ന അപകടത്തില്‍ ചുണ്ടപ്പറമ്ബ സ്വദേശികളായ ബിജോ(45), ഭാര്യ രജിന(37), ആംബുലന്‍സ് ഡ്രൈവര്‍ ഒ വി നിധിന്‍രാജ്(27) എന്നിവരാണ് മരിച്ചത്. ബെന്നി എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വാഹനത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ …

Read More »

ആശ്വാസ ദിനം; കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്, മരണവും കുറയുന്നു…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 2427 പേര്‍ വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 1,74,399 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 2,71,59,180 ആയി ഉയര്‍ന്നു. നിലവില്‍ 14,01,609 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 3,49,186 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,27,86,482 പേര്‍ക്ക് …

Read More »

രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ തുടങ്ങും…

കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ തുടങ്ങും. ആദ്യ ഒരാഴ്ച കഴിഞ്ഞവര്‍ഷത്തെ പാഠങ്ങള്‍ എത്രത്തോളം സ്വായത്തമാക്കിയെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ബോധ്യമാകും വിധത്തിലുള്ള ബ്രിഡ്ജുക്ലാസുകളാണ് നടക്കുക. കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാകാതിരിക്കാനുള്ള ക്ലാസുകളും ഒപ്പം നല്കും. ഒരാഴ്ച ഈ ക്ലാസുകള്‍ ആവര്‍ത്തിച്ചശേഷം രണ്ടാം വര്‍ഷപാഠങ്ങളുടെ സംപ്രേഷണം തുടങ്ങുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍സാദത്ത് പറഞ്ഞു

Read More »