Breaking News

Latest News

മുഖ്യമന്ത്രിയുടെ നാഗർകോവിൽ സന്ദർശനം; യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാഗർകോവിൽ സന്ദർശനത്തിന് മുന്നോടിയായി നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിൽ അടച്ചു. നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്‍റ് ചെങ്കൽ റെജി, നിയമസഭാ സെക്രട്ടറി ലിജിത്ത് റോയ്, മണ്ഡലം പ്രസിഡന്‍റ് അനു എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. നാഗർകോവിലിൽ സി പി എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി പാലക്കാട് തൃത്താലയിൽ കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ …

Read More »

കെഎസ്ആർടിസി ശമ്പള വിതരണം: തൽക്കാലം സമരമില്ല, 18 ന് വീണ്ടും ചർച്ച നടത്തും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ചർച്ച ഗുണകരമെന്ന് സി.ഐ.ടി.യു നേതാക്കൾ. കെ.എസ്.ആർ.ടി.സിയുടെ ചുമതലയുള്ള ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് സി.ഐ.ടി.യു നേതാക്കളുമായി ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. തൽക്കാലം സമരമുണ്ടാകില്ല. ഈ മാസം 18ന് ഇരുവിഭാഗവും വീണ്ടും ചർച്ച നടത്തും. ഈ മാസം 14, 15 തീയതികളിൽ സിഐടിയു നേതാക്കൾ യോഗം ചേരും. ചർച്ചയുടെ അടിസ്ഥാനത്തിലല്ല സമരം മാറ്റിവച്ചതെന്നും ഈ മാസം 15 വരെ സമരമുണ്ടാകില്ലെന്നും കെ.എസ്.ആർ.ടി.സി.ഇ.എ …

Read More »

ഗർഭകാലം മുതലേ ശിശുക്കൾക്ക് സംസ്കാരം വളർത്തിയെടുക്കാം; ‘ഗര്‍ഭ സംസ്‌കാർ ‘ ക്ലാസുമായി ആർഎസ്എസ്

ന്യൂഡല്‍ഹി: ഗർഭകാലത്ത് തന്നെ ശിശുക്കൾക്ക് സംസ്കാരവും മൂല്യങ്ങളും വളർത്തിയെടുക്കുന്നതിനായി ആർ .എസ്.എസിന്‍റെ വനിതാ വിഭാഗമായ സംവര്‍ധിനി ന്യാസ് ‘ഗർഭസംസ്കാർ’ എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സംവര്‍ധിനി ന്യാസിന്റേ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി മാധുരി മറാത്തെയാണ് ഇക്കാര്യം അറിയിച്ചത്. ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ ഡോക്ടർമാർ, യോഗ പരിശീലകർ എന്നിവരടങ്ങുന്ന സംഘം രൂപവത്കരിച്ചാണ് ഗര്‍ഭ സംസ്‌കാര്‍ നടപ്പിലാക്കുന്നത്. യോഗ പരിശീലനത്തിനൊപ്പം ഗീത പാരായണം രാമായണ പാരായണം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഗർഭ സംസ്കാർ. ഗർഭധാരണം …

Read More »

ശബ്ദം കേട്ട് വാതിൽ തുറന്നു; മുന്നിൽ കണ്ടതൊരു ഭീമൻ മുതലയെ

ഫ്ലോറിഡ: മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിക്കുന്ന അപകടകാരിയായ ജീവികളിൽ ഒന്നാണ് മുതല. മുതലയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്ത നിരവധി പേരുണ്ട്. കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ മുതലയുടെ ആക്രമണത്തിൽപ്പെട്ട ഒരാളുടെ കാലിന്റെ തുടഭാഗം മുഴുവൻ മുതല കടിച്ചെടുത്തു. ഫ്ലോറിഡയിലാണ് സംഭവം. മുതലയുടെ ആക്രമണത്തിൽ 1100 ബ്ലോക്കിലെ താമസക്കാരൻ ആയ വ്യക്തിക്കാണ് ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഏകദേശം 9 മണിക്കായിരുന്നു സംഭവം. വീടിന്റെ മുൻ വശത്തെ വാതിലിൽ ആരോ …

Read More »

മാനസീകാരോഗ്യം വീണ്ടെടുത്തു; വീട്ടുകാർ തിരികെ കൂട്ടികൊണ്ടുപോകാതെ ഉപേക്ഷിക്കപ്പെട്ടത് 164 പേര്‍

തിരുവനന്തപുരം: മൂന്ന് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന 164 പേരുടെ മാനസികാരോഗ്യം വീണ്ടെടുത്തെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടും അവരുടെ കുടുംബങ്ങൾ തിരിച്ചെടുക്കാത്തതിനാൽ അവരെ പുനരധിവസിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്. ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസ് ഏപ്രിൽ 10ന് പരിഗണിക്കും. പേരൂർക്കടയിൽ 100 പേരും കുതിരവട്ടത്ത് 39 …

Read More »

ബ്രഹ്മപുരം തീപിടിത്തം: ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: ബ്രഹ്മപുരത്തെ കൊച്ചി കോർപ്പറേഷന്‍റെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കത്തയച്ചത്. കൊച്ചിയിലെ വിഷപ്പുകയുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് കത്ത്. വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഇപ്പോഴും ഉയരുകയാണ്. കൊച്ചിയെ ശ്വാസം മുട്ടിച്ച പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്ക് പടർന്നു. കനത്ത പുകയുടെ പശ്ചാത്തലത്തിൽ വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് …

Read More »

ജയം രവിയുടെ പുതു ചിത്രം ‘അഖിലൻ’; ട്രെയിലർ പുറത്ത്, മാർച്ച് 10 ന് തിയറ്ററുകളിൽ

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജയം രവിയുടെ ഏറ്റവും പുതിയ ചിത്രമായ ‘അഖിലൻ’ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 10ന് ലോകമെമ്പാടും റിലീസ് ചെയ്യും. അതിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആരാധകരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ 50 ലക്ഷത്തിലധികം വ്യൂസാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. എൻ കല്യാണ കൃഷ്ണനാണ് അഖിലന്‍റെ രചയിതാവും സംവിധായകനും. …

Read More »

ഹെലിപാഡില്‍ പ്ലാസ്റ്റിക്; നിലത്തിറക്കാനാകാതെ വട്ടം കറങ്ങി യെദ്യൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്റര്‍

ബാംഗ്ലൂര്‍: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ ഹെലികോപ്റ്ററിന് ലാൻഡിങ് തടസം നേരിട്ടു. കർണാടകയിലെ കലബുരഗിയിലെ ഹെലിപാഡിലാണ് ഹെലികോപ്റ്ററിന് ഇറങ്ങാൻ കഴിയാഞ്ഞത്. ഹെലിപാഡിൽ പ്ലാസ്റ്റിക് ഷീറ്റുകളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടിയതാണ് ലാൻഡിങിന് തടസമായത്. ഹെലികോപ്റ്റർ ഇറക്കാൻ ഒരുങ്ങുമ്പോഴാണ് ഹെലിപാഡിലെ പ്ലാസ്റ്റിക് ഷീറ്റുകൾ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഇത് ഹെലികോപ്റ്ററിൽ കുടുങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പൈലറ്റ് ലാൻഡിങ്ങിക് നിന്ന് പിൻ മാറുകയായിരുന്നു. ഹെലിപാഡ് വൃത്തിയാക്കുന്നതുവരെ മുകളില്‍ വട്ടമിട്ടു കറങ്ങിയ …

Read More »

ഡൽഹി മദ്യനയ അഴിമതി കേസ്; സിസോദിയയെ ജയിലിലേക്ക് മാറ്റും

ന്യൂഡല്‍ഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാർച്ച് 20 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സിസോദിയയുടെ ജാമ്യാപേക്ഷ ഈ മാസം 10 ന് കോടതി പരിഗണിക്കും. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയെ റോസ് അവന്യൂ ജില്ലാ കോടതിയാണ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രത്യേക ജഡ്ജി എം കെ നാഗ്പാലിന് മുന്നിലാണ് സിസോദിയയെ ഹാജരാക്കിയത്. നിലവിൽ റിമാൻഡ് ആവശ്യമില്ലെന്നും …

Read More »

യുവമോർച്ചാ പ്രവര്‍ത്തകയെ പോലീസ് തടഞ്ഞ സംഭവം; ഇടപെട്ട് ദേശീയ വനിത കമ്മീഷൻ

ഡൽഹി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകയെ പോലീസ് തടഞ്ഞ സംഭവം ഏറ്റെടുത്ത് ദേശീയ വനിതാ കമ്മീഷൻ. മാർച്ച് 9ന് കേരളത്തിലേക്ക് പുറപ്പെടുമെന്നും വിഷയം പരിഗണിക്കുമെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ ട്വീറ്റ് ചെയ്തു. കേരളത്തിലെ ക്രമസമാധാന നില താറുമാറായിരിക്കുകയാണെന്നും വനിതാ ആക്ടിവിസ്റ്റുകളെ പുരുഷ പോലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്നും യുവമോർച്ചയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ് പങ്കുവച്ചുകൊണ്ട് രേഖ ശർമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം …

Read More »