Breaking News

Latest News

ആറ്റുകാൽ പൊങ്കാല; ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് ഇന്ന് ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. ചരക്ക് വാഹനങ്ങളും ഹെവി വാഹനങ്ങളും ഉച്ചയ്ക്ക് രണ്ട് മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. ആളുകളുമായെത്തുന്ന വാഹനങ്ങൾ ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പോലീസ് ക്രമീകരിക്കുന്ന വിവിധ മൈതാനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പ് കൗട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

Read More »

ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടി; നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പൊലീസ് നടപടി ഇന്ന് നിയമസഭയിൽ ചർച്ചയാകും. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്കെതിരായ കേസ്, കോഴിക്കോട് റീജിയണൽ ഓഫീസിലെ പൊലീസ് പരിശോധന, കൊച്ചി ഓഫീസിലെ എസ്എഫ്ഐയുടെ അതിക്രമം എന്നിവ പ്രതിപക്ഷം ഉന്നയിക്കും. പി വി അൻവറിന്‍റെ പരാതിയിൽ നടന്ന അസാധാരണ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി എന്ത് പറയുമെന്നതാണ് ആകാംഷ. പരാതി ലഭിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചതിനെ തുടർന്നാണ് ഓഫീസ് അക്രമവും കേസും പരിശോധനയും നടന്നത്. ഏഷ്യാനെറ്റ് …

Read More »

ബ്രഹ്മപുരം തീപിടിത്തം; ജില്ല കടന്നും പുക, അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക്

കൊച്ചി: കൊച്ചി കോർപ്പറേഷന്‍റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഉയരുകയാണ്. പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്കും പടർന്നു. കനത്ത പുകയെ തുടർന്ന് വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളിലെയും ഏഴ് വരെയുള്ള ക്ലാസുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് …

Read More »

12 വയസുകാരന് ചികിത്സ നിഷേധിച്ചു; ഇടുക്കി ജില്ലാ ആശുപത്രിക്കെതിരെ പരാതി

തൊടുപുഴ: തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായി ആരോപണം. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിയുമായി മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. വണ്ണപ്പുറം സ്വദേശി നിജിൻ രാജേഷ് (12) ആണ് സൈക്കിളിൽ നിന്ന് വീണ് തോളിന് ഗുരുതരമായി പരിക്കേറ്റത്. ഡ്യൂട്ടി ഡോക്ടർ എക്സ്-റേ എടുക്കാൻ ആവശ്യപ്പെട്ടു. പക്ഷേ എക്സ്-റേ എടുത്തുവന്നപ്പോൾ മറ്റൊരു ഡോക്ടറാണ് പരിശോധിച്ചത്. തോളെല്ലിന് …

Read More »

മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു; 14 പേർ ചികിത്സ തേടി

മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന ലക്ഷണങ്ങളോടെ 14 പേർ കൂടി ചികിത്സ തേടിയത് രോഗം പടരുന്നതിന്‍റെ സൂചനയാണ്. എട്ട് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിലെ പമ്പിംഗ് സ്റ്റേഷനിലെ വെള്ളവും മറ്റ് കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവിൽ രോഗലക്ഷണങ്ങളുള്ളത്. സമീപത്തെ …

Read More »

കേരള സ്ട്രൈക്കേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; മുംബൈയോട് പരാജയപ്പെട്ടത് 7 റൺസിന്

തിരുവനന്തപുരം: ഹോം ഗ്രൗണ്ടിൽ ജയം നേടാനാവാതെ കേരള സ്ട്രൈക്കേഴ്സ്. മുംബൈ ഹീറോസിനോട് ഏഴ് റൺസിനാണ് സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടത്. അവസാന ഓവറിൽ സ്ട്രൈക്കേഴ്സിന് വേണ്ടിയിരുന്നത് 12 റൺസ് മാത്രമായിരുന്നു. എന്നാൽ ഈ ഓവറിൽ ബാറ്റ് ചെയ്ത ജീൻ ലാലിനും പ്രശാന്ത് അലക്സാണ്ടറിനും അതിന് കഴിഞ്ഞില്ല. അതേസമയം, മികച്ച ഫോമിലായിരുന്ന എതിർഭാഗത്തെ അർജുൻ നന്ദകുമാറിന് സ്ട്രൈക്ക് കൈമാറാൻ കഴിയാത്തതിനാൽ സിസിഎല്ലിൽ സ്ട്രൈക്കേഴ്സ് മൂന്നാമതും തലകുനിക്കേണ്ടി വന്നു. മുംബൈക്കെതിരെ സ്ട്രൈക്കേഴ്സിന്റെ വിജയലക്ഷ്യം 113 റൺസായിരുന്നു. …

Read More »

കെ റെയില്‍ പരാമർശം; പറഞ്ഞതിലുറച്ചു നിൽക്കുന്നുവെന്ന് എം.വി. ഗോവിന്ദന്‍

തൃശൂര്‍: കെ-റെയിൽ സംബന്ധിച്ച പ്രസ്താവനയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെ-റെയിൽ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകാത്തതാണെന്ന വിമർശനത്തെ പരാമർശിച്ചപ്പോൾ അദ്ദേഹം തന്‍റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു. കെ-റെയിൽ ടിക്കറ്റ് നിരക്ക് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ താരതമ്യേന കുറവാണെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രസ്താവന യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, ബസും ട്രെയിനും തമ്മില്‍ എത്രയാണ് നിരക്കില്‍ വ്യത്യാസമെന്ന് പഠിക്കൂ, എന്നിട്ട് ചോദിക്കുമ്പോള്‍ മറുപടി …

Read More »

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അനുഭവം പങ്കുവച്ച് എ.ആര്‍ റഹ്മാൻ്റെ മകന്‍ എ.ആര്‍.അമീന്‍

ഗാനചിത്രീകരണത്തിനിടെ സ്റ്റേജിന് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ അലങ്കാര വിളക്ക് പൊട്ടിവീണുണ്ടായ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഗായകനും സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാൻ്റെ മകനുമായ എ.ആര്‍. അമീന്‍. അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ചതിന് ദൈവത്തിന് നന്ദി പറഞ്ഞ് അമീൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു. മൂന്ന് ദിവസം മുമ്പ് ഒരു ഗാനത്തിന്‍റെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സെറ്റ് ഒന്നടങ്കം ഞെട്ടിയിരുന്നു. തന്നെ ജീവനോടെ നിലനിർത്താൻ പ്രേരിപ്പിച്ചതിന് സർവശക്തൻ, മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, ആത്മീയ ഗുരു എന്നിവർക്ക് …

Read More »

പാലക്കാട് ഇന്ന് രണ്ടിടങ്ങളിൽ കാട്ടുതീ; ആശങ്കയിൽ പ്രദേശവാസികൾ

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് രണ്ടിടങ്ങളിൽ കാട്ടുതീ. ഉച്ചയോടെ അട്ടപ്പാടി അബ്ബണ്ണൂർ മലയിലാണ് ആദ്യം കാട്ടുതീ പടർന്നത്. കഴിഞ്ഞ 4 ദിവസമായി അട്ടപ്പാടിയിലെ വിവിധ മലകളിൽ കാട്ടുതീയുണ്ടായി. കഴിഞ്ഞ ദിവസം സൈലന്‍റ് വാലിയിലെ സംരക്ഷിത മേഖലകളിലും കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന് എന്നിവിടങ്ങളിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിരുന്നു. വൈകുന്നേരത്തോടെ മലമ്പുഴ ചെറാട് മലയിൽ വീണ്ടും കാട്ടുതീ പടർന്നു. രണ്ട് ദിവസം മുമ്പ് കാട്ടുതീയുണ്ടായെങ്കിലും അത് അണച്ചിരുന്നു. ജനവാസ മേഖലകളിലേക്കും തീ പടരുമോ …

Read More »

ദൈവദൂതരായി ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ; തിരിച്ചുകിട്ടിയത് 9 ജീവനുകൾ

തേവലക്കര : ശിക്കാരി ബോട്ടിലെ ജീവനക്കാരുടെ മനോധൈര്യവും, ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലും രക്ഷിച്ചെടുത്തത് കായലിൽ പൊലിഞ്ഞു പോകുമായിരുന്ന 9 ജീവനുകൾ. ഉച്ചക്ക് 2:15 ന് പട്ടകടവ് മഞ്ഞകടവിൽ നിന്നും യാത്ര പുറപ്പെട്ട കൈകുഞ്ഞടക്കമുള്ള 9 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരുടെ നിലവളി ശിക്കാര വള്ളത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ കേട്ടു, മറ്റൊരു ദിശയിലേക്ക് പോവുകയായിരുന്ന ബോട്ട് ഉടനെ തിരിച്ചു വിട്ട്, 10 മിനിറ്റിനുള്ളിൽ അപകടം നടന്ന ഭാഗത്ത് …

Read More »