രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചൂ. മഹാരാഷ്ട്രയില്‍ ഇതുവരെ 90 പേര്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. 1500 ല്‍ അധികം പേര്‍ക്ക് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ 850 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം, മ്യൂക്കോര്‍മൈക്കോസിസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജസ്ഥാന്‍,ഗുജറാത്ത്്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസീിനെ പകര്‍ച്ചവ്യാധിയായി …
Read More »ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യായന വര്‍ഷം തുടങ്ങിയേക്കും…?
ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ സജീവ പരിഗണനയില്‍. കോവിഡ് വ്യാപനം മൂലം സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വിക്ടേഴ്സ് ചാനല്‍ വഴി ജൂണ്‍ ഒന്നിന് തന്നെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് കൈറ്റ് സമര്‍പ്പിച്ച ശുപാര്‍ശകള്‍കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. പുതുതായി ചുമതലയേറ്റ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഡിജിറ്റല്‍ ക്ലാസുകളുടെ വിശദാംശങ്ങള്‍ തേടി. കഴിഞ്ഞവര്‍ഷത്തെ …
Read More »സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മദിനം: ഈ ദിനം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് കെ കെ ശൈലജ ടീച്ചര്‍
മെയ് 21 ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് കെ കെ ശൈലജ ടീച്ചര്‍. ലിനിയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളില്‍ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തില്‍ വൈറസ് ബാധിച്ച 18 പേരില്‍ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകര്‍ച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതല്‍ ആളുകളിലേക്ക് രോഗപ്പകര്‍ച്ച തടയാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുന്‍ …
Read More »പുതിയ ന്യൂനമര്‍ദം നാളെ ; കേരളത്തില്‍ കനത്ത മഴക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ജാഗ്രതാ നിർദേശം….
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം നാളെ രൂപപ്പെടും. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുക. ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളമില്ലെങ്കിലും കേരളത്തില്‍ ശക്തമായ …
Read More »ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം; മില്‍മ ഇന്നു മുതല്‍ കൂടുതല്‍ പാല്‍ സംഭരിക്കും..
മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കുമെന്ന് മില്‍മ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ക്ഷീര സംഘങ്ങളില്‍നിന്ന് 80 ശതമാനം പാല്‍ സംഭരിക്കുമെന്നാണ് മില്‍മ മല ബാര്‍ മേഖല യൂണിയന്‍ ചെയര്മാന് കെ.എസ്. മണി അറിയിച്ചത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വില്പന കുറഞ്ഞതിനാല്‍ സംഭരിക്കുന്ന പാലിന്റെ അളവ് 60 ശത മാനമാക്കി കുറച്ചിരുന്നു. ഇത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയും പ്രതിഷേധമുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Read More »ബ്ലാക്ക്ഫംഗസിനൊപ്പം വൈറ്റ് ഫംഗസും; ഭീതി കൂട്ടി മഹാമാരിക്കാലം; നാല് കേസുകള്‍ റിപ്പോർ ചെയ്തു…
രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍, ബീഹാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് അണുബാധയുടെ കേസുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ബീഹാറിലെ പാറ്റ്‌നയില്‍ ബ്ലാക്ക്ഫംഗസിനോടൊപ്പം വൈറ്റ് ഫംഗസും കണ്ടെത്തിയിരിക്കുകയാണ്. കറുത്ത ഫംഗസിനേക്കാള്‍ അപകടകരമെന്ന് കരുതപ്പെടുന്ന വൈറ്റ് ഫംഗസ് അണുബാധയുടെ നാല് കേസുകള്‍ ബീഹാറിലെ പട്‌നയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതരില്‍ ഒരാള്‍ പട്‌നയില്‍ നിന്നുള്ള പ്രശസ്ത ഡോക്ടറാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, വൈറ്റ് ഫംഗസ് അണുബാധ ബ്ലാക്ക് …
Read More »കോവിഡ് വ്യാപനം; ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുക എന്നത് ബുദ്ധിമുട്ടാണെന്ന് ഹസി…
ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മൈക് ഹസി. ഐപിഎല്ലിലേതുപോലെ എട്ടോ പത്തോ ടീമുകളാണ് ലോകകപ്പിനുമുള്ളതെങ്കിലും നിലവിലെ സാഹചര്യത്തില്‍ പല വേദികളിലായി മത്സരം നടത്തുന്നത് വലിയ റിസ്കാണെന്നും ഹസി പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബാറ്റിംഗ് കോച്ചായിരുന്ന ഹസിക്ക് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തനായശേഷം കഴിഞ്ഞ ദിവസമാണ് ഹസി ഓസ്ട്രേലിയയിലേക്ക് പോയത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ …
Read More »സ്‌ക്വാഡ് പരിശോധന: കൊല്ലത്ത് 27 കേസുകള്‍ക്ക് പിഴയീടാക്കി….
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കളക്ടറുടെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 27 കേസുകള്‍ക്ക് പിഴ ചുമത്തി. കുന്നത്തൂര്‍ താലൂക്കിലെ നെടിയവിള, ഭരണിക്കാവ്, ശാസ്താംകോട്ട, ചക്കുവള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകള്‍ക്ക് പിഴ ഈടാക്കി. 68 കേസുകള്‍ക്ക് താക്കീത് നല്‍കി. താലൂക്കിലെ മെഡിക്കല്‍ സ്റ്റോറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പള്‍സ് ഓക്സീമീറ്ററുകള്‍ ബില്ല് നല്‍കാതെ വില്‍പ്പന നടത്തിയതായി കണ്ടെത്തി. കൊട്ടാരക്കരയിലെ കരീപ്ര, കൊട്ടാരക്കര, മൈലം, …
Read More »കണ്ണില്ലാത്ത ക്രൂരത, ഐസിയുവില്‍ വച്ച് കോവിഡ് രോഗിയായ അമ്മയെ ജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിച്ചു; മരണത്തിന് പിന്നാലെ മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…
കോവിഡ് ബാധിച്ച് മരിച്ച 45കാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ലൈംഗികാതിക്രമത്തിന് ഇരയായതായി മകളുടെ പരാതി. അമ്മയുടെ മരണത്തിന് പിന്നാലെ മകള്‍ സോഷ്യല്‍മീഡിയയിലുടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്താന്‍ ബിഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പറ്റ്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് സംഭവം. ചൊവ്വാഴ്ചയാണ് അമ്മയ്ക്ക് ഉണ്ടായ ദുരനുഭവം സോഷ്യല്‍മീഡിയയിലുടെ മകള്‍ വെളിപ്പെടുത്തിയത്. ആശുപത്രിയിലെ മൂന്നോ നാലോ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്ന് 45 കാരി പറഞ്ഞതായാണ് …
Read More »അട്ടപ്പാടി മേഖലയില്‍ വാക്സിന്‍ ക്യാമ്ബുകള്‍ക്ക് തുടക്കമായി…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയില്‍ കോവിഡ് വാക്സിനേഷന്‍ ക്യാമ്ബുകള്‍ക്ക് തുടക്കമായതായി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍പാണ്ഡ്യന്‍ പറഞ്ഞു. പട്ടികവര്‍ഗ വിഭാഗക്കാരിലേക്ക് കൂടുതലായി വാക്സിന്‍ എത്തിക്കുന്നതിനായി ഊരുകള്‍ കേന്ദ്രീകരിച്ചാണ് വാക്സിന്‍ ക്യാമ്ബുകള്‍ നടത്തുന്നത്. കൂടാതെ അഗളി, ഷോളയൂര്‍, പുതൂര്‍, ആനക്കട്ടി, കോട്ടത്തറ എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ക്യാമ്ബുകള്‍ സജീവമാക്കി കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കാനാണ് ശ്രമം. ട്രൈബല്‍ വിഭാഗത്തില്‍ നിന്നായി …
Read More »