കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും യോഗത്തില്‍ ധാരണയായി. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശത്തെ യോഗത്തില്‍ ആരും പിന്തുണച്ചില്ലെന്നാണ് സൂചന. ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ …
Read More »കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ലാസ് : എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനം അടച്ച് പൂട്ടി…
കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ലാസ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനം പോലീസ് അടച്ച് പൂട്ടി. തേവരയിലാണ് സംഭവം. സിവില്‍ ഏവിയേഷന്‍ കോഴ്‌സ് സംബന്ധമായ ക്ലാസുകള്‍ നടത്തിയ സ്ഥാപനത്തിനെതിരെയാണ് കര്‍ശന നടപടി സ്വീകരിച്ചത്. കൊറോണ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 40 ഓളം കുട്ടികളെ പങ്കെടുപ്പിച്ചാണ് ഇവിടെ ക്ലാസ് നടത്തിയത്. സംഭവത്തില്‍ എറണാകുളം സ്വദേശി കൂടിയായ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 5000 രൂപ പിഴയും ഈടാക്കും. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ …
Read More »കൊവിഡ് അതിവ്യാപനം; തൃശൂരില്‍ കണക്ക് കൂട്ടല്‍ പിഴക്കുന്നു; കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് 13,481 കൊവിഡ് കേസുകള്‍…
കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 13,481 കൊവിഡ് കേസുകള്‍. സര്‍ക്കാര്‍ കണക്കുപ്രകാരം ഒരാഴ്ച്ചയ്ക്കിടെ 25 പേര്‍ക്ക് ജീവന്‍ നഷ്ടപെട്ടു. പൂരദിനമായ വെള്ളിയാഴ്ച ആയിരുന്നു ഏറ്റവും കൂടിയ പ്രതിദിന ബാധ. 2952 പേര്‍ക്കാണ് അന്ന് കൊവിഡ് ബാധിച്ചത്. ആരോഗ്യ വകുപ്പിന്റെ കഴിഞ്ഞ ഒരാഴ്ച മുമ്ബത്തെ കണക്ക് പ്രകാരം 1600 വരെ പ്രതിദിന രോഗികള്‍ വരാമെന്നായിരുന്നുവെങ്കില്‍ ആ കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തുന്ന കണക്കാണ് ഇപ്പോഴത്തേത്.
Read More »സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണോ? ; രണ്ടാഴ്ച സമ്ബൂര്‍ണ അടച്ചുപൂട്ടല്‍ ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി…?
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാന്‍ രണ്ടാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ച് കോവിഡ് വിദഗ്ധ സമിതി. ജനിമക മാറ്റം വന്ന വൈറസിന്റെ വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ മാത്രമാണ് മാര്‍ഗമെന്നാണ് സമിതി വിലയിരുത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ പരമാവധി തടയുക എന്നതാണ് പ്രതിരോധത്തിന്റെ പ്രധാന മാര്‍ഗമെന്നും സമിതി വിലയിരുത്തുന്നു. എന്നാല്‍, സര്‍ക്കാരും പ്രതിപക്ഷവും ഇതിനോട് യോജിച്ചിട്ടില്ല. ശുപാര്‍ശയില്‍ ഇന്നു ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തന്നെ തീരുമാനം ഉണ്ടാകും. ലോക്ഡൗണ്‍ ആവശ്യമില്ലെന്നും കര്‍ശന …
Read More »കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ത്യക്ക് 135 കോടിയുടെ സഹായം പ്രഖ്യാപിച്ച് ഗൂഗിള്‍…
രാജ്യത്ത് ദിനംപ്രതി കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായഹസ്തവുമായി ഗൂഗിള്‍. ഇന്ത്യക്ക് 135 കോടിയുടെ സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും അടക്കമാണ് ഗൂഗിള്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 3.7 കോടി രൂപ 900 ഗൂഗിള്‍ ജീവനക്കാരും സംഭാവന ചെയ്തു. യുഎസ്, സൗദി അറേബ്യ,യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇതിനോടകം മെഡിക്കല്‍ …
Read More »തുടര്‍ച്ചയായ നാലാം തവണയും ലീഗ് കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക്…
തുടര്‍ച്ചയായ നാലാം തവണയും ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആധിപത്യം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കപ്പില്‍ മുത്തമിട്ട് റെക്കോര്‍ഡിനൊപ്പമെത്തിയത്. മികച്ച പന്തടക്കത്തോടെ കളിച്ച സിറ്റി നിരവധി തവണ ടോട്ടന്‍ഹാമിന്റെ പോസ്റ്റിലേക്ക് ഇരച്ചുകയറി. എന്നാല്‍ ആദ്യ പകുതിയില്‍ കാര്‍ഡിന് പകരം റഫറിയുടെ ശാസനയുമായി രക്ഷപ്പെട്ട പ്രതിരോധ താരം ലപോര്‍ട്ടെയാണ് സിറ്റിയുടെ വിജയ ഗോള്‍ നേടിയത്. കോച്ച് ഹോസെ മൊറീഞ്ഞോയെ …
Read More »കോവിഡ് ഭീതിയില്‍ ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും…
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. 28 ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്‍കും. പരീക്ഷ മാറ്റിവയ്ക്കണമെന്ന് അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
Read More »രാജ്യത്ത് അതിതീവ്ര വ്യാപനം; 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് മൂന്നരലക്ഷം പേര്‍ക്ക്, 2812 മരണം…
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുകളിലേക്ക് കുതിക്കുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 3,52,991 പേര്‍ക്കാണ്. 2,812 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരണപ്പെട്ടു. 2,19,272 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്. ഇന്ത്യയില്‍ ഇതുവരെ 1,73,13,163 പേര്‍ക്കാണ് കോവിഡ സ്ഥിരീകരിച്ചത്. ഇതില്‍ 1,43,104,382 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,95,123. നിലവില്‍ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇന്നലെ 14,19,11,223 …
Read More »കൊവിഡ് വ്യാപനം അതിതീവ്രം; സംസ്ഥാനത്ത് തീരുമാനം കടുപ്പിക്കുന്നു: തിങ്കളാഴ്ചത്തെ യോഗം നിര്‍ണായകം…
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചന. കേരളത്തിലെ സ്ഥിതി ഗൗരവതരമായി തുടരുന്ന സാഹചര്യത്തില്‍ മറ്റു മാര്‍ഗമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെതന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. തിങ്കളാഴ്ചയിലെ സര്‍വകക്ഷി യോഗം വളരെ നിര്‍ണായകമാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ജില്ലയായി എറണാകുളം മാറിക്കഴിഞ്ഞു. ഇവിടെ അതിതീവ്ര വ്യാപനമാണ്. രണ്ടാം സ്ഥാനം ഡല്‍ഹിയാണെങ്കിലും മൂന്നാം സ്ഥാനത്തേക്കെത്തുന്നത് കോഴിക്കോടാണ്. മറ്റു …
Read More »രാജ്യം അതീവ ഗുരുതരാവസ്ഥയിലേക്ക്; പ്രതിദിന കോവിഡ് മരണം 5,000 കടക്കുമെന്ന് പഠനം…
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5,600 ആയി ഉയരുമെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ പഠനം. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷന് (ഐഎച്ച്എംഇ) നടത്തിയ കോവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം മൂന്നുല ക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്സിന് യജ്ഞത്തിന് രണ്ടാംതരംഗത്തെ അതിജീവിക്കാന്‍ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY