Breaking News

Latest News

മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണം’; കോവിഡ് തീവ്രമായത് ജനസംഖ്യ മൂലം; കങ്കണ

രാജ്യത്തെ കൊവിഡ് വ്യാപനം തീവ്രമായതിന് കാരണം ജനസംഖ്യ കൂടിയതിനാലാണെന്ന് നടി കങ്കണ റണാവത്ത്. രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ട്. വോട്ട് രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ഇതിനാണ് കൊടുക്കേണ്ടത്. മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കുകയാണ് വേണ്ടതെന്നും കങ്കണ പറഞ്ഞു. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച്‌ സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. അതേസമയം …

Read More »

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകാന്‍ സാധ്യത; ജാ​ഗ്രതാ നിർദേശം…

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രതിദിന കൊവിഡ് കേസുകള്‍ ഇനിയും കൂടുമെന്ന് യോഗം വിലയിരുത്തി. പ്രതിദിന കേസുകള്‍ 40,000 മുതല്‍ അരലക്ഷം വരെ ആകാന്‍ സാധ്യതയെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നും നാളെയും കൂടുതല്‍ ആളുകളില്‍ കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മാസ് പരിശോധന ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിതിക്കുന്നത്.

Read More »

സംസ്ഥാനത്ത് ബിവറേജസുകളുടെ പ്രവര്‍ത്തന സമയം കുറച്ചു…

സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കുറച്ചു. നിലവില്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് സമയം. ഇനി മുതല്‍ രാത്രി 8 മണിക്ക് ഷോപ്പുകള്‍ അടയ്ക്കും. കര്‍ഫ്യൂ ആരംഭിക്കുന്നതിനു മുന്‍പ് ജീവനക്കാര്‍ക്ക് വീടുകളിലെത്താനുള്ള സൗകര്യം ഒരുക്കണമെന്ന് ബവ്കോ അധികൃതര്‍ നിര്‍ദേശിച്ചു. 265 ഔട്ട്ലറ്റുകളാണ് ബവ്കോയ്ക്കുള്ളത്.

Read More »

കൊല്ലത്ത് ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു; കൊലപാതകം പുറത്തുകൊണ്ടു വന്നത് സ്വപ്നം; അ​മ്മ​യും സ​ഹോ​ദ​ര​നും ക​സ്റ്റ​ഡി​യി​ല്‍…

അ​ഞ്ച​ല്‍ ഏ​രൂ​രി​ല്‍ നി​ന്നും ര​ണ്ടു വ​ര്‍​ഷം മു​ന്‍​പ് കാ​ണാ​താ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന്‍റെ അ​മ്മ​യെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സിനിമ കഥയില്‍ പോലും കാണാത്ത ട്വിസ്റ്റുകളും നിഗൂഢതകളും അഴിയുകയാണ് കൊല്ലം അഞ്ചലിലെ മിസിങ് കേസില്‍. ഏരൂര്‍ ഭാരതി പുരം സ്വദേശിയായ ഷാജിയെ രണ്ടുവര്‍ഷം മുന്‍പാണ് കാണാതായത്. ഇതേ തുടര്‍ന്ന് ഒരു മിസിങ് കേസാണ് പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത്. അന്വേഷണത്തില്‍ വീട്ടുകാര്‍ അധികം താല്‍പര്യം കാണിച്ചിരുന്നുമില്ല. …

Read More »

കോവിഡിൽ മുങ്ങി കേരളം; ഇന്ന്​ 19,577 പേര്‍ക്ക് സ്ഥിരീകരിച്ചു: 17,839 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; 1275 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളത്താണ്​ ഏറ്റവും കൂടുതല്‍ പേര്‍ക്ക്​ ഇന്ന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 3212 പേര്‍ക്കാണവിടെ കോവിഡ്​ ബാധിച്ചത്​. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 397 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4978 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 2341 മലപ്പുറം 1945 …

Read More »

കൊല്ലം ജില്ലയിലെ സ്‌കൂള്‍ പരിസരങ്ങളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കും…

കൊല്ലം ജില്ലയിലെ സ്‌കൂളുകളില്‍ പരീക്ഷാ സമയം അവസാനിച്ച ശേഷമുള്ള സമ്ബര്‍ക്ക വ്യാപന സാധ്യത തടയാന്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷ അവസാനിക്കുമ്ബോള്‍ വിദ്യാര്‍ത്ഥികളെ പലഘട്ടങ്ങളായി പുറത്തേക്ക് വിടണമെന്നും മാനദണ്ഡ പാലനം സംബന്ധിച്ച്‌ നടത്തുന്ന അനൗണ്‍സ്‌മെന്റുകള്‍ കാര്യക്ഷമമായിത്തന്നെ തുടരണമെന്നും …

Read More »

സംസ്ഥാനത്ത് അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ ഇടിമിന്നലിനും സാധ്യത…

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 20 മുതല്‍ 24 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് …

Read More »

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല; കോവിഡ് പരിശോധന വീടുകളിലേക്ക്…

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും തത്കാലം വരാന്ത്യ ലോക്ക് ഡ‍ൗണ്‍ അടക്കമുള്ള കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സ‍ര്‍ക്കാര്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേ‍ര്‍ന്ന ഉന്നതതലസമിതി യോ​ഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടായത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയ‍ര്‍ന്ന് നില്‍ക്കുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ താമസിക്കുന്ന എല്ലാവരേയും കോവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കും. ഈ പ്രദേശത്തെ വീടുകളിലെ എല്ലാവ‍രേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും …

Read More »

18 പേര്‍ക്ക് കൊവിഡ്; പൂരം പ്രദര്‍ശനം നിര്‍ത്തി, വെടിക്കെട്ടിനും കാണികളെ വിലക്കി…

തൃശ്ശൂര്‍ പൂരപ്രദര്‍ശനനഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പൂരം പ്രദര്‍ശനം പൂരം കഴിയുന്നത് വരെ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇത്തവണ വെടിക്കെട്ട് കാണാനും പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. പൊതുജനത്തെ റൗണ്ടില്‍ നിന്ന് പൂര്‍ണമായും …

Read More »

ഹൈക്കോടതിയിലും ജലീലീന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച്‌ ജലീലിന്റെ ഹര്‍ജി തള്ളി…

ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിന് ഹൈക്കോടതിയിലും തിരിച്ചടി. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി, ലോകായുക്തയുടെ ഉത്തരവില്‍ ഇടപെടാല്‍ കാരണമൊന്നും കാണുന്നില്ലെന്നും എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്തയുടെ വിധിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലോകായുക്ത നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലോകായുക്ത നടപടിക്രമങ്ങള്‍ പാലിക്കാതെയും തനിക്കെതിരെ പ്രാഥമിക അന്വേഷണം നടത്താതെയും തന്റെ വാദം കേള്‍ക്കാതെയുമാണ് ഉത്തരവ് …

Read More »