Breaking News

Latest News

‘അല്‍പം മനുഷ്യത്വം കാണിക്കൂ’; തൃശൂര്‍ പൂരം വേണ്ടെന്ന് വയ്ക്കണമെന്ന് പാര്‍വതി…

കൊവിഡ് രണ്ടാം തരത്തില്‍ കേരളത്തില്‍ രോഗവ്യാപനം ശക്തമായിരിക്കുകയാണ്. ഈ ഘട്ടത്തില്‍ തൃശൂര്‍ പൂരം നടത്തരുതെന്ന അഭിപ്രായവുമായി നടി പാര്‍വ്വതി തിരുവോത്ത് രം​ഗത്ത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് പാര്‍വ്വതി അഭിപ്രായം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. ”ഈ അവസരത്തില്‍ ഇക്കാര്യം പറയേണ്ട ഭാഷ ഉപയോഗിക്കാതിരിക്കാന്‍ താന്‍ പാടുപെടുകയാണ്. നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു. അല്‍പം മനുഷ്യത്വം കാണിക്കൂ” എന്നാണ് പാര്‍വ്വതി കുറിച്ചിരിക്കുന്നത്. #NOTOTHRISSURPOORAM, #SECONDWAVECORONA എന്നീ ഹാഷ് ടാഗുകളും പാര്‍വ്വതി പങ്കുവെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകയായ ഷാഹിന നഫീസ …

Read More »

റയലും, ബാഴ്സയുമുള്‍പ്പെടെ 15 പ്രമുഖ വമ്പൻ ക്ലബ്ബുകള്‍ ചാമ്ബ്യന്‍സ് ലീഗ് വിടുന്നു…

ബാഴ്സലോണയും റയല്‍ മാഡ്രിഡും ഉള്‍പ്പടെ യൂറോപ്പിലെ പ്രമുഖരായ 15 ക്ലബ്ബുകള്‍ യുവേഫ ചാമ്ബ്യന്‍സ് ലീഗ് വിടുന്നു. പ്രസ്തതുത ടീമുകള്‍ ഒരുമിച്ച്‌ യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചതായും കരാര്‍ ഒപ്പിട്ടതായും അറിയിച്ചു. യൂറോപ്യന്‍ ഫുട്ബോള്‍ ഭരണസമിതിക്കും ഇതിനെക്കുറിച്ച്‌ അറിവുള്ളതായാണ് പുറത്തുവരുന്ന വിവരങ്ങൾ. യൂറോപ്യന്‍ ക്ലബ്ബുകളുടെ അസോസിയേഷനും, മത്സരക്കമ്മിറ്റിയും ചേര്‍ന്ന് 2024 മുതല്‍ ചാമ്ബ്യന്‍സ് ലീഗില്‍ നാല് ടീമുകളെ കൂടി ഉള്‍പ്പെടുത്തി പുതിയ രീതിയിലാക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനം എടുത്തിരുന്നു. ഇറ്റാലിയന്‍ ക്ലബ്ബായ …

Read More »

വൈഗയുടെ മരണം: ഭാര്യയുടെ സ്‌കൂട്ടറില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണായക രേഖകള്‍ : സനുമോഹന്റെ രഹസ്യ ഇടപാടുകള്‍ ഞെട്ടിക്കുന്നത്…

മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച്‌ സനുമോഹന്‍. വൈഗയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് ആറ്റിലേക്ക് എറിഞ്ഞതെന്നാണ് സനുമോഹന്‍ പോലീസിനോട് വ്യക്തമാക്കി. മകളെ പുഴയിലേക്ക് എറിഞ്ഞത്തിനു പിന്നാലെ തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നുമാണ് സനുമോഹന്റെ മൊഴി. സാമ്ബത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് മകളെ കൊലപ്പെടുത്തിയത്. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ ധൈര്യം ലഭിച്ചില്ലെന്നും സനുമോഹന്‍ പോലീസിനോട് പറഞ്ഞു. അതേസമയം ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വർധനവ്; ഇന്നത്തെ സ്വർണ്ണ വില അറിയാം…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെയുത്തി. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,400 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് പത്തു രൂപ കൂടി 4425 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം സ്വര്‍ണത്തിനു രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു.

Read More »

കുതിച്ചുയര്‍ന്ന് കോവിഡ്: തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് രണ്ട് ലക്ഷം കടന്ന് കോവിഡ് രോഗികള്‍…

രാജ്യത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 2,73,810 പേര്‍ക്കാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.  1618 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, കര്‍ണാക, സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതി രൂക്ഷമായി. മഹാരാഷ്ട്രയില്‍ …

Read More »

വീട്ടില്‍ തുടരുന്ന കോവിഡ് ബാധിതരുടെ ശ്രദ്ധിക്ക്; ചുണ്ടില്‍ നീല നിറം വന്നാല്‍ ഉടനടി ചികിത്സ തേടണം…

രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുതല്‍ മരണനിരക്ക് വരെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നമുക്ക് മുമ്ബിലുള്ളത്. ഈ ഘട്ടത്തില്‍ പലരും കൊവിഡ് പൊസിറ്റീവായ ശേഷവും വീട്ടില്‍ തന്നെയാണ് തുടരുന്നത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ വീട്ടില്‍ തന്നെ തുടരാനാണ് സര്‍ക്കാരും ആരോഗ്യവകുപ്പുമെല്ലാം നിര്‍ദേശിക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ തുടരുന്ന കൊവിഡ് രോഗികള്‍ തങ്ങളുടെ ആരോഗ്യാവസ്ഥ ഓരോ ദിവസവും സസൂക്ഷമം നിരീക്ഷിക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ പ്രകടമാക്കാതെ രോഗം …

Read More »

ജാഗ്രതൈ; രണ്ടാം വരവില്‍ കോവിഡ്​ പ്രായമായവരെ വിട്ട്​ വൈറസ് പായുന്നത് ഇവരെ ലക്ഷ്യമാക്കി…

രാജ്യം കോവിഡ്​ രണ്ടാം തരംഗത്തേ നേരിട്ടുകൊണ്ടിരിക്കുകയാണ്​. മഹാമാരിയുടെ ആദ്യ വരവിനേക്കാള്‍ അതിഭീകരമാണ്​ രണ്ടാം വരവെന്നാണ്​​ വിദഗ്​ധര്‍ സാക്ഷ്യപ്പെടുത്തുന്നത്​​. രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്ക​ളിലാണ്​ രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നതെന്ന്​ ഡല്‍ഹി കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക്​ ലാബിലെ വിദഗ്​ധ പറഞ്ഞു. കോവിഡ്​ വ്യാപനത്തിന്‍റെ തുടക്ക കാലത്ത്​ കാണിച്ച ലക്ഷണങ്ങളിലും സമൂലമായ മാറ്റം കാണിക്കുന്നുണ്ടെന്ന്​ അവര്‍ ചൂണ്ടിക്കാട്ടുന്നു. ‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ധാരാളം ചെറുപ്പക്കാരാണ്​ കോവിഡ് പോസിറ്റീവായി മാറുന്നത്​. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. …

Read More »

സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിലും ലക്ഷദ്വീപിലും മഴ ലഭിച്ചിരുന്നു. ഇടുക്കി ജില്ലയിലെ മൈലാടുംപാറയില്‍ ആറു സെന്റിമീറ്ററും കോട്ടയത്ത് നാല് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ പരമാവധി താപനില എറണാകുളം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്നു. മറ്റ് സ്ഥലങ്ങളില്‍ സാധാരണ നിലയില്‍ തുടുരുകയും ചെയ്തു. പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് 38 ഡിഗ്രി സെല്‍ഷ്യസ്. പുനലൂരില്‍ കുറഞ്ഞ …

Read More »

കൂട്ട പരിശോധനയുടെ ഫലം ഇന്ന് വൈകിട്ട്; 25,000 പിന്നിടുമെന്ന് ആരോഗ്യവകുപ്പ്…

സംസ്ഥാനത്ത് രണ്ടു ദിവസമായി നടത്തിയ കോവിഡ് കൂട്ട പരിശോധനയുടെ ഫലം ഇന്ന് വൈകിട്ട് ലഭ്യമാകും. രണ്ടലക്ഷം പേരുടെ പരിശോധന ഫലം പുറത്തുവന്നാല്‍ 25,000 മേല്‍ പോസിറ്റീവ് കേസുകള്‍ ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്. ഒരുപക്ഷേ ഇതിലും സംഖ്യ ഉയര്‍ന്നേക്കും. ഇതേത്തുടര്‍ന്ന് ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കാനും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സംഖ്യ വലിയ തോതില്‍ ഉയര്‍ന്നാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മേഖലകളില്‍ പ്രാദേശിക ലോക്ക്ഡൗണും …

Read More »