കാലിഫോർണിയ: 3470 വൈ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ടെസ്ല. യുഎസിൽ വിറ്റ കാറുകളുടെ രണ്ടാം നിരയിലെ സീറ്റ് ബോൾട്ടുകൾ ശരിയായി ഉറപ്പിച്ചില്ലായിരുന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ടെസ്ല കാറുകൾ തിരിച്ച് വിളിച്ചത്. അപകടസമയത്ത് പരിക്കുകൾ കൂടാൻ സാധ്യതയുള്ളതിനാലാണ് നടപടി. ജനങ്ങളിൽ നിന്ന് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് ടെസ്ല ശനിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. തകരാർ സീറ്റ് ബെൽറ്റിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വിശദീകരിച്ചു. …
Read More »ഇറാനിൽ വീണ്ടും വിദ്യാർത്ഥിനികൾക്ക് നേരെ വിഷപ്രയോഗം; 30 ഓളം പെൺകുട്ടികൾ ആശുപത്രിയിൽ
ഇറാൻ: ഇറാനിൽ വീണ്ടും വിദ്യാർത്ഥിനികൾക്ക് നേരെ വിഷപ്രയോഗം. 5 പ്രവിശ്യകളിൽ നിന്നുള്ള 30 ഓളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ ഹമീദാൻ, സൻജാൻ, പടിഞ്ഞാറൻ അസർബൈജാൻ, ആൽബോർസ് എന്നീ പ്രവിശ്യകളിലാണ് വിഷപ്രയോഗം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിനികൾ ശ്വാസകോശ സംബന്ധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും, ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും പ്രസിഡന്റ് ഇബ്രാഹിം റെയ്സി ആരോപിച്ചു. വിദ്യാർത്ഥിനികളിൽ നിന്ന് …
Read More »അന്തരീക്ഷത്തില്‍ എതിര്‍ചുഴി; ഇന്നും ചൂട് കൂടും, ആറിടങ്ങളില്‍ താപനില 40 ഡിഗ്രി കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൂടിയ താപനിലയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ ചൂട് അനുഭവപ്പെട്ടേക്കും. ഇന്നലെ പകൽ ആറ് സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിരുന്നു. കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നത്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർ ചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. വരും ദിവസങ്ങളിലും താപനില ഉയരാനാണ് സാധ്യത. …
Read More »ചികിത്സ വൈകിയെന്ന് ആരോപണം; ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചു
കോഴിക്കോട്: ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ച് ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതായി പരാതി. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ.അശോകനാണ് മർദ്ദനമേറ്റത്. രോഗിയുടെ ബന്ധുക്കൾ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റേഷൻ കൗണ്ടറിന്‍റെ ചില്ലുകളും തകർത്തു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു. ഒരാഴ്ച മുമ്പ് കുന്ദമംഗലം സ്വദേശിനിയുടെ കുഞ്ഞ് ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ മരിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതി ചികിത്സയിൽ തുടരുകയായിരുന്നു. ഗൈനക്കോളജിസ്റ്റായ ഡോ.അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടെ യുവതിയുടെ സി.ടി സ്കാൻ …
Read More »സന്തോഷ് ട്രോഫി; 54 വര്‍ഷത്തിന് ശേഷം കിരീടത്തിൽ മുത്തമിട്ട് കർണാടക
റിയാദ്: സന്തോഷ് ട്രോഫി ഫൈനലിൽ മേഘാലയയെ 2-3ന് തകർത്ത് കർണാടക കിരീടം ചൂടി. 54 വർഷത്തിന് ശേഷമാണ് കർണാടക സന്തോഷ് ട്രോഫി നേടുന്നത്. കർണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫി കിരീടമാണിത്. ആദ്യ കിരീടം പ്രതീക്ഷിച്ചിരുന്ന മേഘാലയ നിരാശരായി മടങ്ങി. ചരിത്രത്തിലാദ്യമായി കലാശപ്പോരിനിറങ്ങിയ മേഘാലയെ ഞെട്ടിച്ചുകൊണ്ടാണ് കര്‍ണാടക തുടങ്ങിയത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ കർണാടക ലീഡ് പിടിച്ചു. സുനിൽകുമാറാണ് ലീഡ് നൽകിയത്. എന്നാൽ കർണാടകയുടെ ആഹ്ലാദം അധിക നേരം നീണ്ടുനിന്നില്ല. …
Read More »കൊച്ചിയിലെ മാലിന്യ പുകയ്ക്ക് ശമനം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെയോടെ കൊച്ചിയിലെ മാലിന്യ പുകയ്ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി. നഗരത്തിന്‍റെ പല ഭാഗങ്ങളിലും ശനിയാഴ്ച വൈകി കടുത്ത പുകയാണ് അനുഭവപ്പെട്ടത്. മാലിന്യക്കൂമ്പാരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള പുകയാണ് നഗരത്തിൽ വ്യാപിച്ചത്. ജില്ലാ ഭരണകൂടം നഗരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇത് വരെ ബ്രഹ്മപുരത്ത് നിന്നുള്ള പുക എത്താതിരുന്ന മേഖലകളിലാണ് കാറ്റിന്‍റെ ഗതി അനുസരിച്ച് …
Read More »ബിഹാറുകാരെ ആക്രമിക്കുന്നെന്ന വ്യാജ പ്രചരണം; അതിഥി തൊഴിലാളികൾ തമിഴ്നാട് വിടുന്നു
ചെന്നൈ: ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ ആക്രമിക്കുന്നു എന്ന വ്യാജ പ്രചാരണത്തെത്തുടർന്ന് കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ തമിഴ്നാട് വിടുന്നു. തിരുപ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് പ്രചരിപ്പിച്ചും മറ്റ് ചില അക്രമ സംഭവങ്ങളുടെ വീഡിയോകളും പ്രചരിപ്പിച്ചാണ് ഭീതി പടർത്തുന്നത്. വ്യാജപ്രചാരണം നടത്തിയതിന് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ബിഹാറി കുടിയേറ്റ തൊഴിലാളികൾ വ്യാജപ്രചാരണങ്ങൾ വിശ്വസിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. മാസങ്ങൾക്ക് മുമ്പ് ബിഹാറി …
Read More »കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: മാരിയോൺ ബയോടെക്കിന്റെ ലൈസന്‍സ് റദ്ദാക്കും
ന്യൂഡൽഹി: ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മരുന്ന് നിർമ്മാതാക്കൾക്കെതിരെ നടപടി. നോയിഡ ആസ്ഥാനമായുള്ള മാരിയോൺ ബയോടെക് നിർമ്മിച്ച കഫ് സിറപ്പായ ‘ഡോക് -1 മാക്സ്’ കഴിച്ച് 18 കുട്ടികളാണ് മരിച്ചത്. മാരിയോൺ ബയോടെക്കിന്‍റെ ഉത്പാദന ലൈസൻസ് റദ്ദാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിറ്റിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. കഫ് സിറപ്പിൽ എഥിലിൻ ഗ്ലൈക്കോണിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് …
Read More »ദരിദ്ര രാഷ്ട്രങ്ങളെ ശ്വാസം മുട്ടിക്കുന്നു; സമ്പന്ന രാജ്യങ്ങൾക്കെതിരെ വിമർശനവുമായി യുഎൻ മേധാവി
ദോഹ: സമ്പന്ന രാജ്യങ്ങൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കുമെതിരെ രൂക്ഷവിമർശനവുമായി യുഎൻ മേധാവി അന്‍റോണിയോ ഗുട്ടെറസ്. ഖത്തറിൽ നടന്ന ലോകത്തിലെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഗുട്ടെറസ്. ഉയർന്ന പലിശ നിരക്കും ഇന്ധന, വൈദ്യുതി നിരക്കുകളും കാരണം അതിജീവിക്കാൻ പാടുപെടുന്ന ദരിദ്ര രാജ്യങ്ങളെ അവർ ശ്വാസം മുട്ടിക്കുകയാണെന്നായിരുന്നു ഗുട്ടെറസിൻ്റെ പരാമർശം. കടക്കെണിയിലായ ദരിദ്ര രാജ്യങ്ങളെ സഹായിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം സമ്പന്ന രാജ്യങ്ങൾക്കും കുത്തകകൾക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പന്ന രാജ്യങ്ങൾ …
Read More »പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യം: കരിങ്കൊടി പ്രതിഷേധത്തിൽ മുന്നറിയിപ്പുമായി ഇ പി
തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവിന് ഇ.പി ജയരാജന്റെ മുന്നറിയിപ്പ്. കരിങ്കൊടിയുടെ പേരിൽ മുഖ്യമന്ത്രിയെ ആക്രമിക്കുകയാണെങ്കിൽ അത് നോക്കിനിൽക്കില്ലെന്ന് ഇ.പി തൃശൂരിൽ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേതൃത്വം നൽകുന്ന പ്രതിരോധ ജാഥയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “പിണറായി വിജയന്‍റെ കുടുംബം ഈ നാടിന്‍റെ ഐശ്വര്യം ആണ്. അദ്ദേഹത്തെ തൊട്ടു കളിച്ചാൽ മനസ്സിലാക്കേണ്ടി വരും. പെൺകുട്ടികൾ മുടിയും ക്രോപ് ചെയ്ത് ഷർട്ടും ജീൻസും …
Read More »