Breaking News

Latest News

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ ത്യശ്ശൂര്‍ പൂരം ഒരുങ്ങുന്നു ; മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി….

കോവിഡ് നിയന്ത്രണങ്ങളോടു കൂടി‌ തൃശൂര്‍ പൂരം നടത്താന്‍ അനുമതി. ഇത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്. അതേസമയം പൂരത്തിന് എത്തുന്ന 45 വയസ്സിന് താഴെയുള്ള ആളുകള്‍ കൊവിഡ് ടെസ്റ്റ് എടുത്തിരിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍, 10 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പൂരത്തിന് പ്രവേശനമുണ്ടാകുന്നതല്ല. അധികൃതരുടെ ഈ നിര്‍ദ്ദേശം ദേവസ്വം അംഗീകരിച്ചിട്ടുണ്ട്. അതേസമയം കുടമാറ്റം, വെടിക്കെട്ട് എന്നിവയില്‍ മാറ്റമുണ്ടാകില്ല. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.

Read More »

ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച്‌ രണ്ടുപേര്‍ മരിച്ചു; 10 പേരെ കാണാതായി…

ബോട്ടില്‍ കപ്പല്‍ ഇടിച്ച്‌ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 10 പേരെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ മരിച്ചവിവരം മംഗളൂരു കോസ്റ്റല്‍പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മം​ഗലാപുരം തീരത്തുനിന്ന് അറുപത് നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലിലാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇത് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിനിടയാക്കിയ കപ്പല്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കോസ്റ്റ് ഗാര്‍ഡി​ന്റെ കപ്പലായ രാജ്ദൂതും ഹെലികോപ്ടറും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടത്തില്‍പെട്ട ബോട്ടില്‍ …

Read More »

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്…

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ഇന്ന് വയനാട് ജില്ലയില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെയും മറ്റന്നാളും മഴ കൂടുതല്‍ ശക്തമാകാനാണ് സാധ്യത. കേരളത്തില്‍ ഏപ്രില്‍16 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – …

Read More »

ചൈനയെ വിശ്വസിച്ചവര്‍ക്കെല്ലാം പണി; ചൈനീസ് വാക്സിന്‍ മാത്രം ഉപയോഗിച്ച രാജ്യത്ത് കോവിഡ് അതീവഗുരുതരം…

കൊറോണയ്ക്കെതിരെ ചൈന നിര്‍മ്മിച്ച രണ്ട് കോവിഡ് വാക്സിനുകളും ഫലപ്രദമല്ലെന്ന് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ഏകദേശം 53 രാജ്യങ്ങളാണ് ഇതുവരെ ചൈനീസ് വാക്സിന് ഓര്‍ഡര്‍ നല്‍കിയിരിക്കുനന്നത്. അവയില്‍ മിക്കതും തെക്കേ അമേരിക്ക, ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളാണ്. വിലക്കുറവാണ് എന്നതും സംഭരണ പ്രക്രിയ ലളിതമാണ് എന്നതുമാണ് ഈ രാജ്യങ്ങളെ ചൈനയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായത്. സാങ്കേതിക വിദ്യ അത്രയേറെയൊന്നും വികസിക്കാത്ത ഇത്തരം രാജ്യങ്ങളില്‍ ഒരു നിശ്ചിത താപനിലയില്‍ മറ്റു വാക്സിനുകള്‍ …

Read More »

തമിഴ്‌നാട്ടില്‍ 4.8 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു…

തമിഴ്‌നാട്ടില്‍ 4.8 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കലയാര്‍കോയില്‍ പ്രദേശത്ത് നിന്നാണ് നിരോധിച്ച 4.8 കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ പോലിസ് പിടിച്ചെടുത്തത്. ഫിസിയോതെറാപ്പിസ്റ്റ് അരുള്‍ ചിന്നപ്പന്റെ വീട്ടില്‍ നിന്ന് നിരോധിച്ച കറന്‍സി നോട്ടുകള്‍ കണ്ടുകെട്ടിയതായി പോലിസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അനധികൃത പണം പിടികൂടിയത്. 1000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More »

കേരളത്തിൽ കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍..

കോവിഡ് നിയന്ത്രണത്തിന് കൂടുതല്‍ നിര്‍ദേശങ്ങള്‍. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം നിലവില്‍ വരും. ‌മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ് സംയുക്തമായി ഹോം ഡെലിവറി ഒരുക്കും. ടെലിമെഡിസന്‍ സംവിധാനങ്ങളില്‍ കൂടുതല്‍ സേവനം ഉറപ്പാക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സമര്‍പ്പിച്ചു. കടകളും ഹോട്ടലുകളും രാത്രി ഒന്‍പത് മണിക്ക് അടയ്ക്കണം, തുറന്ന വേദികളിലെ പരിപാടികളില്‍ 200പേരില്‍ കൂടാന്‍ പാടില്ല, പൊതുപരിപാടികള്‍ രണ്ടുമണിക്കൂറില്‍ കൂടുതല്‍ നീട്ടാന്‍ പാടില്ല …

Read More »

ശക്തമായ മഴ; ഇടിമിന്നല്‍ സൂക്ഷിക്കുക: സംസ്ഥാനത്ത് 12 മണിക്കൂറിനിടെ നാല് മരണം; ജാ​ഗ്രതാ നിർദേശം…

സംസ്ഥാനത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് നാല് മരണം. മലപ്പുറത്ത് രണ്ട് പേരും കാസര്‍കോട്, പാലക്കാട്, ജില്ലകളില്‍ നിന്നായി രണ്ട് പേരുമാണ് മരിച്ചത്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് ഒരാള്‍ മിന്നലേറ്റ് മരിച്ചത്. കാസര്‍കോട് കസബ കടപ്പുറത്താണ് ഒരാള്‍ മിന്നലേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. മലപ്പുറം ജില്ലയില്‍ ചുങ്കത്തറ കുറുമ്ബലങ്ങോട് കണയംകൈ കോളനിയിലെ ദിവാകരന്‍, രാമപുരം പിലാപറമ്ബ് കൊങ്ങുംപ്പാറ ഷമീം എന്നിവരാണ് മിന്നലേറ്റ് മരിച്ചത്. കഴിഞ്ഞ …

Read More »

കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മദ്ധ്യ കേരളത്തില്‍ ശക്തമായ മഴ ലഭിച്ചേക്കും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയും വൈകുന്നേരങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകും. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ …

Read More »

ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് പിണറായി വിജയന്‍: രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല…

ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്ക് എതിരെ മുഖ്യമന്ത്രി ഒരിക്കല്‍ പത്ര സമ്മേളനം നടത്തി. അപ്പോഴേ ഞാന്‍ പറഞ്ഞതാണ് ചെകുത്താന്‍ വേദം ഓതുകയാണെന്ന്. ചെറിയ കോടതി പരാമര്‍ശത്തില്‍ പോലും എത്രയോ യുഡിഎഫ് മന്ത്രിമാര്‍ രാജി വച്ചു പോയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ലോകായുക്ത നിയമം കൊണ്ടു വന്ന മുന്‍മുഖ്യമന്ത്രി നായനാരുടെ ആത്മാവ് പിണറായി വിജയനോട് ക്ഷമിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. …

Read More »

ഇന്ത്യയിൽ മൂന്നാമതൊരു വാക്‌സിന്‍‍ കൂടി എത്തുന്നു; തീരുമാനം വിദഗ്ധ സമിതിയുടേത്…

രാജ്യത്ത് സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി. അടിയന്തര ഉപയോഗത്തിനാണ് വിദഗ്ധ സമിതിയുടെ അനുമതി നൽകിയിരിക്കുന്നത്. പല സംസ്ഥാനങ്ങളും പ്രതിരോധ കുത്തിവയ്പിനായി കൂടുതല്‍ ഡോസുകള്‍ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് മൂന്നാമതൊരു വാക്‌സിന്‍കൂടി എത്തുന്നത്. 55 രാജ്യങ്ങളില്‍ സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ നിലവില്‍ ഉപയോഗിക്കുന്നു. 90 ശതമാനത്തിനു മുകളില്‍ ഫലപ്രാപ്തി ഇതിനുണ്ടെന്നാണ് റിപ്പോർട്ട്. ഇത്രയും ഫലപ്രാപ്തി നല്‍കുന്ന വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഇന്നു ചേര്‍ന്ന വിദഗ്ധ സമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ …

Read More »