രാജ്യത്ത് കൊറോണ അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയര്‍ന്ന് 3500 കഴിഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമാണ്. ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതാണ്. സംസ്ഥാനത്ത് കൊറോണ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബാക് …
Read More »അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴ; 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടും…
അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴയിട്ട് സെബി ( സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ). ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് 20വര്‍ഷത്തിനു ശേഷം മുകേഷ് അംബാനി, അനില്‍ അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബിയുടെ നടപടി ഉണ്ടായിരിക്കുന്നത്. 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെബി വൃത്തങ്ങള്‍ രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതില്‍ …
Read More »വാക്സിനേഷന് ശേഷം നടി നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു…
നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നെങ്കിലും രോഗബാധ സ്ഥിരീകരിച്ചതായി അവര്‍ ട്വിറ്ററിലൂടെ തന്റെ ആരാധകരെ അറിയിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച് യാതൊരു അലംഭാവവും കാണിക്കരുതെന്ന് അവര്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. “ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. പക്ഷേ, ഇന്നലെ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയി റിസല്‍റ്റ് വന്നു. അതുകൊണ്ട് വീട്ടില്‍ സ്വയം …
Read More »സംസ്ഥാനത്തെ കൊവിഡ് വ്യാപനം: ഒരു ലക്ഷം തൊടാതെ പരിശോധനകള്‍, നിയന്ത്രണങ്ങള്‍ കടുപ്പിക്കും; ആരോഗ്യമന്ത്രി…
കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പും സര്‍ക്കാരും പറയുന്നതിനിടെ സംസ്ഥാനത്ത് രോഗം തിരിച്ചറിയാന്‍ നടത്തുന്ന പരിശോധനകള്‍ വളരെ കുറവ്. പ്രതിദിന പരിശോധനകള്‍ ഒരു ലക്ഷം ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ആ ലക്ഷ്യം ഇതുവരെ നിറവേറിയിട്ടില്ല. വോട്ടെടുപ്പ് തീയതി അടുത്തുവന്നപ്പോള്‍ പരിശോധനകളുടെ എണ്ണം പകുതി ആയിരുന്നു. ഈ മാസം 5 വരെ സംസ്ഥാനത്ത് നടന്ന ശരാശരി പരിശോധനകളുടെ എണ്ണം 47,254 ആണ്. ജനുവരിയില്‍ 55,290 പരിശോധനകള്‍ നടന്നപ്പോള്‍ …
Read More »രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ 1. 26 ലക്ഷം പുതിയ രോഗികള്‍; നിയന്ത്രണം കടുപ്പിച്ച്…
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി. 685 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണം 1,66,862 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി …
Read More »‘ഒരു സംശയവുമില്ല, ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും’ ; പിണറായി വിജയൻ
വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം നടന്നെത്തിയാണ് മുഖ്യമന്ത്രി ധര്‍മ്മടത്തെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്‌തത്. ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നീക്കങ്ങള്‍ നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും അത് നടന്നിരുന്നു. എന്നാല്‍, അപവാദപ്രചാരണങ്ങളില്‍ തളരുന്ന സമീപനമല്ല തങ്ങള്‍ക്കെന്നും പിണറായി പറഞ്ഞു. “ജനങ്ങളാണ് ഈ സര്‍ക്കാരിന്റെ കൂടെ അണിനിരന്നത്. ഒരു സംശയവുമില്ല, ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും,” വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പറഞ്ഞു. …
Read More »സംസ്ഥാനത്തെ സ്വര്‍ണ വില കൂടി; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്….
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിയ്ക്ക് പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 33,920 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കൂട് 4,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നത്. ശനിയാഴ്ച പവന് 480 രൂപ വര്‍ധിച്ചിരുന്നു.
Read More »പ്രതിഷേധ സൂചകം; വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളില്‍ (വീഡിയോ)
തമിഴ് ചലച്ചിത്രതാരം ദളപതി വിജയ് വോട്ടു ചെയ്യാന്‍ എത്തിയത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചായിരുന്നു സൈക്കിളില്‍ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. പച്ച ഷര്‍ട്ടും മാസ്‌കും ധരിച്ച് സൈക്കിളില്‍ പോളിംഗ് ബൂത്തിലേക്ക് താരം വരുന്ന ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി. ചെന്നൈയിലെ നിലന്‍കാരൈ പോളിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. രാവിലെ 6.40 ന് തന്നെ നടന്‍ അജിത്തും അദ്ദേഹത്തിന്റെ ഭാര്യ ശാലിനിയും വോട്ടു ചെയ്യാന്‍ എത്തിയിരുന്നു. രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി …
Read More »മഹാഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് തുടര്‍ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ…
നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് തുടര്‍ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. വികസന തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ പിന്തുണ നല്‍കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടിക്കൊണ്ട് എല്‍ ഡി എഫ് വമ്ബിച്ച വിജയത്തിലേയ്ക്ക് വരും. നൂറിനടുത്ത് തന്നെ സീറ്റ് നേടാന്‍ എല്‍ ഡി എഫിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് …
Read More »എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്…
സംസ്ഥാനത്ത് എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കോഴിക്കോട് മൊടക്കല്ലൂര്‍ യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം കടിച്ചുകീറുന്ന എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടി. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുമ്ബുണ്ടായിട്ടില്ല. എന്‍ഡിഎയുടെ വളര്‍ച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫുമായി …
Read More »