Breaking News

Latest News

നഗ്‌ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍റെ നിര്‍ബന്ധത്തെ തുടർന്ന് പതിനാലുകാരി ജീവനൊടുക്കി…

നഗ്‌ന ഫോട്ടോയ്ക്കും വീഡിയോയ്ക്കും കാമുകന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നവെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി നിരന്തരം ശല്യംചെയ്യുകയും ഇത് പെണ്‍കുട്ടി വിസമ്മതിച്ചതോടെ ബന്ധം അവസാനിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More »

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം ; വോട്ടര്‍മാര്‍ അറിയേണ്ട കാര്യങ്ങള്‍; രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് അവസാനമണിക്കൂറില്‍ വോട്ട്…

കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച്‌ നടത്തിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സമാനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും. പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച്‌ വരി നില്‍ക്കണം. മാസ്‌ക് നിര്‍ബന്ധം. കൈകള്‍ സാനിറ്റൈസ് ചെയ്യണം. താപനില പരിശോധിച്ച ശേഷമേ ബൂത്തിലേയ്ക്ക് കയറ്റു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്ബൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്ബുഴ എന്നിവിടങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയും മറ്റ് സ്ഥലങ്ങളില്‍ …

Read More »

അക്ഷയ് കുമാര്‍ ആശുപത്രിയില്‍, 45 സഹതാരങ്ങള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു…

കൊറോണയുടെ രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ചിരിയ്ക്കുന്നത്‌ സിനിമ മേഘലയെയാണ്. ഇതിനോടകം നിരവധി പ്രമുഖ സിനിമ, സീരിയല്‍ താരങ്ങള്‍ കൊറോണയുടെ പിടിയിലായതായാണ് റിപ്പോര്‍ട്ട്. Ram Setu താരം അക്ഷയ് കുമാറിന് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതായും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉടന്‍ തന്നെ …

Read More »

വിവാഹത്തില്‍ പ​ങ്കെടുത്ത 87 പേര്‍ക്ക്​ കോവിഡ് ; വിവാഹത്തില്‍ പ​ങ്കെടുത്തത് 370 പേര്‍…

വിവാഹത്തില്‍ പ​ങ്കെടുത്ത 87 അതിഥികള്‍ക്ക്​ കോവിഡ്​. തെലങ്കാനയിലെ നിസാമാബാദ്​ ജില്ലയിലെ ഹന്‍മജിപേട്ട്​ ഗ്രാമത്തിലാണ്​ സംഭവം. 370 പേര്‍ വിവാഹത്തില്‍ പ​ങ്കെടുത്തതായാണ്​ വിവരം. കൂടുതല്‍ പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ എല്ലാവരെയും പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. രോഗം സ്​ഥിരീകരിച്ചവരെയെല്ലാം വീട്ടുനിരീക്ഷണത്തിലാക്കി. ഗ്രാമത്തില്‍ ഒരു ഐസൊലേഷന്‍ സെന്‍റര്‍ ഒരുക്കുകയും ചെയ്​തു. രോഗികളുമായി സമ്ബര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്​ അധികൃതര്‍. തൊട്ടടു​ത്ത ഗ്രാമമായ സിദ്ധപുര്‍ ഗ്രാമത്തില്‍നിന്നും നിരവധിപേര്‍ വിവാഹത്തില്‍ പ​ങ്കെടുക്കാനെത്തിയിരുന്നു. ഇവിടെയും കൂടുതല്‍പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതായും അധികൃതര്‍ പറയുന്നുണ്ട്​. …

Read More »

നിലമ്ബൂരില്‍ നൂറ് കുപ്പി വിദേശ മദ്യം പിടികൂടി…

നിലമ്ബൂരില്‍ അനധികൃതമായി സൂക്ഷിച്ച നൂറ് കുപ്പി വിദേശ മദ്യം പിടികൂടി. അകമ്ബാടം മൈലാടിപ്പൊട്ടി സ്വദേശി വടക്കെപുറം മുജീബ് റഹ്മാനാണ് മദ്യം സൂക്ഷിച്ചതെന്നാണ് എക്‌സൈസ് ഉദ്യേഗസ്ഥര്‍ പറയുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അവധിയായതിനാല്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ വാങ്ങി സൂക്ഷിച്ചു വച്ച മദ്യമാണ് പിടികൂടിയത്.

Read More »

രാജ്യത്ത് സ്ഥിതി രൂക്ഷം; കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍ ; ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ 1 ലക്ഷം പിന്നിട്ടു…

രാജ്യത്ത് സ്ഥിതി രൂക്ഷമാകുന്നു. ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിടുന്നത്. 1.03,558 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. 478 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. രാജ്യത്തെ ആകെ കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളില്‍ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും …

Read More »

പി ബാലചന്ദ്രന്‍റെ വിയോഗം മലയാള സിനിമക്ക് വന്‍ നഷ്ടം; ആദരാഞ്ജലിയുമായി പ്രമുഖ താരങ്ങൾ…

പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. പി ബാലചന്ദ്രന്‍ എന്ന പേര് മലയാള സിനിമയുടെ തിരശ്ശീലയില്‍ തെളിയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. എങ്കിലും ആ പേരിനുടമ ആരാണെന്നോ ശ്രദ്ധേയങ്ങളായ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥകൃത്ത് ആരാണെന്നും മലയാളി തിരിച്ചറിഞ്ഞ് തുടങ്ങിയിട്ട് അധികം നാളുകളായിട്ടില്ല. ഒരു നടന്‍ എന്ന നിലയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു തുടങ്ങിയതോടെയാണ് പി ബാലചന്ദ്രന്‍ എന്ന തിരക്കഥകൃത്തിനെയും …

Read More »

കേരളം നാളെ ബൂത്തിലേക്ക്​; പോളിങ്​ സാമഗ്രികളുടെ വിതരണം തുടങ്ങി…

സംസ്​ഥാനം നാളെ​ പോളിങ്​ ബൂത്തിലേക്ക്​. ​എല്ലാ ജില്ലകളിലും പോളിങ്​ സാമഗ്രികളുടെ വിതരണം ആ​രംഭിച്ചു. നിയോജക മണ്ഡലങ്ങളില്‍ തയാറാക്കിയ സെന്‍ററുകളിലൂടെയാണ്​ പോളിങ്​ സാമഗ്രികളുടെ വിതരണം നടക്കുന്നത്. രാവിലെ ഏഴോടെ ജീവനക്കാര്‍ സെന്‍ററുകളിലെത്തിയിരുന്നു. എ​ട്ടോടെ ഉദ്യോഗസ്​ഥര്‍ എത്തിയതോടെ​ പോളിങ്​ സാമഗ്രികളുടെ വിതരണം ആരംഭിച്ചു​. സെക്​ടറല്‍ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ്​ പോളിങ്​ സാമഗ്രികള്‍ അതത്​ കേന്ദ്രങ്ങളിലെത്തിക്കുക. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ ​േപാളിങ്​ സാമഗ്രികളുടെ വിതരണം

Read More »

ശാസ്താംകോട്ടയിൽ മരം മുറിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി തൊഴിലാളി മരിച്ചു…

കൊല്ലം ശാസ്താംകോട്ടയിൽ മരം മുറിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി തൊഴിലാളി മരിച്ചു. മുതുപിലാക്കാട് സ്വദേശി കൃഷ്ണന്‍കുട്ടിയാണു (കണ്ണന്‍ 48) മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെ ശാസ്താംകോട്ടയിലെ ആഞ്ഞിലിമൂടാണു സംഭവം നടന്നത്. മരം മുറിക്കുന്ന യന്ത്രവുമായാണു കണ്ണന്‍ മരത്തില്‍ കയറിയത്. യന്ത്രം താഴെ വീഴാതിരിക്കാനായി മരത്തില്‍ കയറുമായി ബന്ധിച്ചിരുന്നു. അതേസമയം ശിഖരങ്ങള്‍ മുറിക്കുന്നതിനിടെ യന്ത്രം കയ്യില്‍ നിന്നു വഴുതി താഴേക്കു വീണിരുന്നു. ഇതോടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരു വെന്നാണ് ദൃക്‌സാക്ഷികള്‍ …

Read More »

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു ; പ്രതികളിലൊരാളെ പൊലീസ് വെടിവെച്ച്‌ കൊലപ്പെടുത്തി…

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാളെ പൊലീസ് വെടിവച്ച്‌ കൊലപ്പെടുത്തി. കോടതിയില്‍ കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വികാസ് എന്ന പ്രതി പോലീസിന്റെ വെടിയേറ്റ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രമുഖ ദേശീയ മാധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ മറ്റൊരു പ്രതിയായ ലഖാന് പരിക്കേറ്റു. കപ്‌സാഡ് ഗ്രാമത്തില്‍വെച്ചാണ് പ്രതികളെ വെടിവെച്ചത്. പ്രതികളാണ് ആദ്യം വെടിവെച്ചതെന്നും പൊലീസ് പറഞ്ഞു. കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. സുരക്ഷക്ക് ഒപ്പം പോയ …

Read More »