Breaking News

Latest News

സെപ്റ്റിക് ടാങ്കില്‍ വീണ പത്തു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രായപൂ‌ര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേ‌ര്‍ മരിച്ചു… 

സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ചു പേ‌ര്‍ മരിച്ചു. ഉത്ത‌ര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് സെപ്റ്റിക് ടാങ്കില്‍ വീണ് പ്രായപൂ‌ര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേ‌ര്‍ മരിച്ചത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം. പത്തു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ദുരന്തമുണ്ടായത്. വളരെ ദാരുണമായ സംഭവത്തിനാണ് ഉത്ത‌ര്‍പ്രദേശിലെ പ്രതാപുര സാക്ഷ്യം വഹിച്ചത്. പത്തു വയസുകാരനായ അനുരാഗ് വീടിന്റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അനുരാഗ് കാലു തെറ്റി സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. ഉടനെ തന്നെ അനുരാഗിനെ …

Read More »

മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്…

മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ അതീവ പ്രധാനമാണെന്ന് സുപ്രീംകോടതി അറിയിച്ചു. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്…Read more ജലനിരപ്പ് അടക്കമുള്ള വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ മേല്‍നോട്ട …

Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്….

സംസ്ഥാനത്ത് വെള്ളിയും ശനിയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം https://amazing-williams.103-39-132-40.plesk.page/2021/03/13/innale_mazha_nanayathirikkan_marathinte_keezhil_irunna_varkk_minnal_ettu/ ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന …

Read More »

പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റിയാനോ…

സീരി എയിലെ തകര്‍പ്പന്‍ ഹാട്രിക്കോടെ ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കാലിയാരിക്കെതിരെ എവേ ഓടുന്ന കാറിന് മുകളില്‍ യുവാവിന്‍റെ പുഷ് അപ്; ഒടുവിൽ യുവാവിന് സംഭവിച്ചത്…Read more മത്സരത്തില്‍ 10,25,32 മിനുട്ടുകളില്‍ പന്ത് വലയിലെത്തിച്ചാണ് ഏറ്റവും കൂടുതല്‍ ഒഫീഷ്യല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ സ്വന്തം പേരിലാക്കിയത്. ‘ഇന്ന് ഞാന്‍ പ്രൊഫഷണല്‍ കരിയറില്‍ 770-മത്തെ ഗോള്‍ സ്വന്തമാക്കി. എനിക്കാദ്യം സംസാരിക്കാനുള്ളത് പെലയെക്കുറിച്ചാണ്. പെലെയുടെ റെക്കോര്‍ഡ് …

Read More »

ഓടുന്ന കാറിന് മുകളില്‍ യുവാവിന്‍റെ പുഷ് അപ്; ഒടുവിൽ യുവാവിന് സംഭവിച്ചത്…

ഓടുന്ന കാറിന് മുകളില്‍ കയറി അഭ്യാസം കാണിച്ച യുവാവിന് കൈയ്യോടെ സമ്മാനം നല്‍കി ഉത്തര്‍പ്രദേശ് പൊലീസ്. ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു. ഈ വീഡിയോ പങ്കുവെച്ചാണ് ഉടനെ വിളിച്ച്‌ സമ്മാനം നല്‍കിയെന്ന് യുപി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ‘ചില പുഷ് അപ്പുകള്‍ നിങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും’ Stay Strong, Stay Safe എന്ന കുറിപ്പോടെയാണ് പൊലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കെട്ടിയിട്ട …

Read More »

കെട്ടിയിട്ട ഭര്‍ത്താവിന്‍റെ മുന്നില്‍ വെച്ച്‌ യുവതിയെ ആദ്യഭര്‍ത്താവിന്റെ സഹോദരന്‍ ബലാത്സംഗം ചെയ്തു

മുന്‍ ഭര്‍ത്താവിന്‍റെ സഹോദരന്‍ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. രാജസ്ഥാന്‍ ജില്ലയിലെ ബരന്‍ ജില്ലയിൽ ശനിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. രണ്ടാം ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച്‌ മുന്‍ ഭര്‍ത്താവിന്‍റെ സഹോദരന്‍ ബലാത്സഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ…Read more രണ്ടാം ഭര്‍ത്താവിനും കുഞ്ഞിനും ഇളയ സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോകുന്നതിനിടയില്‍ മുന്‍ ഭര്‍ത്താവിന്‍റെ സഹോദരനും മറ്റ് നാല് പേരും തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രി …

Read More »

മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ…

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. വാളയാര്‍ സമരസമിതിയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്‍റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സത്യാഗ്രഹം നടത്തുകയാണ് കുട്ടികളുടെ അമ്മ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്ബ് പൊലീസിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്കിറങ്ങുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പാലക്കാട് സമരപ്പന്തലില്‍ വച്ച്‌ ഇവര്‍ തലമുണ്ഡനം ചെയ്തിരുന്നു. …

Read More »

അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 3 കോടി കടന്നു; മരണം 5.47 ലക്ഷം…

അമേരിക്കയില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 30,000ത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുട്ടിയുടെ ഡയപറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍…Read more 5.47 ലക്ഷം പേരാണ് യുഎസില്‍ കൊറോണ വൈറസ് രോഗ ബാധ മൂലം മരിച്ചത്. രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി …

Read More »

മുഖ്യമന്ത്രി നാമനിർദേശ പത്രിക സമർപ്പിച്ചു…

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നതിനുളള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 23.34 ലക്ഷം രൂപ ഇ​ല​ക്​​ഷ​ന്‍ സ്‌​ക്വാ​ഡ്​ പിടിച്ചെടുത്തു…Read more സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, ധര്‍മ്മടം മണ്ഡലം പ്രതിനിധി പി ബാലന്‍, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം മൂന്ന് സെറ്റ് പത്രികകള്‍ ആണ് വരണാധികാരിയായ അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസറായ ബെവിന്‍ …

Read More »

രാജ്യാന്തര ടി-20യില്‍ ചരിത്രം കുറിച്ച്‌ വിരാട് കോലി; ഈ റെക്കോർഡ് നേടുന്ന ആദ്യ താരം…

രാജ്യാന്തര ടി-20യില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം ടി-20 ആരംഭിക്കുമ്ബോള്‍ 72 റണ്‍സാണ് ഈ നേട്ടത്തിലെത്താന്‍ ഇന്ത്യന്‍ ക്യാപ്റ്റനു വേണ്ടിയിരുന്നത്. മത്സരത്തില്‍ കോലി 73 റണ്‍സ് നേടി പുറത്താവാതെ നിന്നു. രാജ്യാന്തര ടി-20യില്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ് നിലവില്‍ ഒന്നാമത്. 87 മത്സരങ്ങളില്‍ നിന്ന് 50.86 ശരാശരിയില്‍ 3001 റണ്‍സാണ് കോലിക്കുള്ളത്. ന്യൂസീലന്‍ഡ് …

Read More »