Breaking News

Latest News

‘മാസ്റ്റര്‍’ ഇറങ്ങി സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നു…

കോവിഡ് ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് തുറന്നു. ദളപതി വിജയ് നായകനാകുന്ന ‘മാസ്റ്റര്‍’ പ്രദര്‍ശിപ്പിച്ചുകൊണ്ട് രാവിലെ ഒമ്ബതുമണിക്കാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാണ് ആദ്യദിനത്തില്‍ പ്രദര്‍ശനം നടത്തുന്നത്. അടുത്തയാഴ്ച മലയാളചിത്രമായ ‘വെള്ളം’ ഉള്‍പ്പെടെയുള്ളവയുടെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. അമ്ബതുശതമാനം കാണികളെയാണ് തിയേറ്ററുകളില്‍ പ്രവേശിപ്പിക്കുന്നത്.

Read More »

കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്…

കേരളത്തിൽ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കി ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അങ്ങനെ ചൈനയും സമ്മതിച്ചു; ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാവ് ഇന്ത്യയെന്ന്…Read more …

Read More »

അങ്ങനെ ചൈനയും സമ്മതിച്ചു; ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാവ് ഇന്ത്യയെന്ന്…

ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. സുഹൃദ് രാജ്യങ്ങളില്‍ വാക്സിന്‍ എത്തിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തേയും ഇവര്‍ കൈയ്യടിച്ച്‌ സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ, ഇന്ത്യയുടെ വാക്സിനുകള്‍ വിശ്വസനീയമാണെന്ന് സമ്മതിച്ച്‌ ചൈനയും രം​ഗത്ത്. ചൈനീസ് ഗവണ്‍മെന്റിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ അടുത്തിടെ രാജ്യത്തിന്റെ വിദഗ്ധരെ ഉദ്ധരിച്ച്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വാക്സിനുകളെ കുറിച്ച്‌ പരാമര്‍ശിക്കുന്നത്. ഇന്ത്യയുടെ വാക്സിനുകള്‍ ചൈനീസ് വേരിയന്റിനേക്കാള്‍ ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും വലിയ വക്സിന്‍ നിര്‍മാതാവാണ് …

Read More »

ഐഎസ്സ്എൽ ; അവസാന സ്ഥാനക്കാര്‍ തമ്മില്‍ പോര് ; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്കെതിരെ…

ഐഎസ്‌എലില്‍ ഇന്ന് അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോര്. പോയിന്‍്റ് പട്ടികയില്‍ യഥാക്രമം 10, 11 സ്ഥാനങ്ങളിലുള്ള കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലാണ് പോരാട്ടം. സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച്‌ ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ… ഒഡീഷ ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് 6 പോയിന്‍്റും ഒഡീഷയ്ക്ക് 2 പോയിന്‍്റുമാണ് ഉള്ളത്.

Read More »

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഇന്ന്​ പവന്​ 400 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്​ 38,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോ​ഗമിക്കുന്നത്. രാജ്യത്തെ പെട്രോള്‍ വില കൂടി; 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നത്തെ വിലവര്‍ധന…Read more ഗ്രാമിന്​ 4750 രൂപയിലുമാണ്​ വ്യാപാരം നടക്കുന്നത്. തിങ്കളാഴ്​ച ഗ്രാമിന്​ രണ്ടുതവണയായി 70 വര്‍ധിച്ച്‌ 4760 രൂപയും പവന്​ 38,080 രൂപയുമായിരുന്നു. ചൊവ്വാഴ്ച 40 രൂപ കൂടി വര്‍ധിച്ച്‌​ 4800 രൂപയും …

Read More »

ഷിഗല്ല രോ​ഗം : ചോറ്റാനിക്കരയിലെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല; പിടിപെട്ടത് ഭക്ഷണത്തില്‍ നിന്നെന്ന് വിലയിരുത്തല്‍…

ചോറ്റാനിക്കരയില്‍ പിടിപെട്ട ഷിഗല്ല രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. പുറത്തു നിന്നുള്ള ഭക്ഷണമാണ് രോഗത്തിന്റെ ഉറവിടം എന്നാണ് നിലവിലെ വിലയിരുത്തലെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച്‌ ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ… നിലവില്‍ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെങ്കിലും കരുതല്‍ തുടരാന്‍ ആണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ഷിഗല്ല പ്രതിരോധം ഉറപ്പാക്കാനായി പ്രത്യേക യോഗങ്ങള്‍ …

Read More »

രാജ്യത്തെ പെട്രോള്‍ വില കൂടി; 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നത്തെ വിലവര്‍ധന…

രാജ്യത്തെ പെട്രോള്‍ വില വർധിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച്‌ ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ… 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് വിലവര്‍ധന. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.97 രൂപയും ഡീസലിന് 74.12 രൂപയുമാണ് വില. കോഴിക്കോട് 84.42 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 78.48 രൂപയും.

Read More »

സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച്‌ ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ…

സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തുറക്കാനാവില്ലന്ന് ഫിലിം ചേംബര്‍. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച്‌ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചിരിക്കുന്നത്. തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും നി​ര്‍​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. തിയേറ്ററുകള്‍ വിനോദ നികുതി ഒഴിവാക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തിയേറ്ററുകള്‍ തുറക്കാനാവില്ല. ഇതരഭാഷാ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്റര്‍ തുറക്കില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മുന്‍പില്‍ വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയാത്ത …

Read More »

രണ്ടു മാസത്തിനുള്ളില്‍ ഗതാഗതത്തിന്‌ സജ്‌ജം ; വലിയഴീക്കല്‍ പാലത്തിന്റെ പണികള്‍ അന്തിമഘട്ടത്തില്‍

വലിയഴീക്കല്‍ പാലത്തിന്റെ ജോലികള്‍ അവസാന ഘട്ടത്തില്‍. 140 കോടി രൂപ ചെലവില്‍ ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധപ്പെടുത്തിയാണു പാലം നിര്‍മിക്കുന്നത്. രണ്ടു മാസത്തിനകം പാലം ഗതാഗതത്തിനു പൂര്‍ണമായി സജ്ജമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡിനെ തുടര്‍ന്ന്‌ മന്ദഗതിയിലായ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ വീണ്ടും പഴയ ഊര്‍ജത്തോടെ പുരോഗമിക്കുകയാണ്‌. ഒരു നാടിന്റെ തന്നെ കാത്തിരിപ്പിന്റെ പ്രതീകമായ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ വലിയഴീക്കലില്‍ നിന്ന്‌ അഴീക്കല്‍ എത്തുന്നതിന്‌ …

Read More »

ക്രിസ്മസ് – പുതുവത്സരാഘോഷത്തിൽ കൊല്ലം ജില്ലയില്‍ മാത്രം വിറ്റത് 13.69 കോടിയുടെ മദ്യം…

ക്രിസ്മസിനു തലേന്നും ക്രിസ്മസ് ദിനത്തിലും പുതുവത്സരത്തലേന്നും കൊല്ലം ജില്ലയിൽ മാത്രം ബെവ്കോ വിറ്റത് 13.69 കോടി രൂപയുടെ മദ്യം. ക്രിസ്മസിന്റെ തലേന്ന് കൊല്ലം വെയര്‍ ഹൗസിനു കീഴിലെ 12 ബെവ്കോ ഔട്ട്‍‌ലൈറ്റുകളിലായി 2.40 കോടി രൂപയുടെ മദ്യമാണു വിറ്റത്. ക്രിസ്മസ് ദിനത്തില്‍ 2.19 കോടി രൂപയുടെ വില്‍പന നടന്നതായി കണക്കുകള്‍ പറയുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 31നു 3.24 കോടി രൂപയുടെ മദ്യമാണു വിറ്റു പോയത്. 24ന് 55.06 ലക്ഷം …

Read More »