Breaking News

Latest News

ലോകത്തിലെ മുൻനിര നേതാവാണ് മോദി; പ്രശംസിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോനി. ലോകത്തിലെ മുൻനിര നേതാവാണ് അദ്ദേഹമെന്ന് തെളിയിച്ചുവെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മെലോനി പറഞ്ഞു. റെയ്സിന ഡയലോഗിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തിയതായിരുന്നു മെലോനി. രാഷ്ട്രപതി ഭവനിലെത്തി ഇവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. റെയ്സിന ഡയലോഗിന്‍റെ എട്ടാം പതിപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും മുഖ്യപ്രഭാഷകയുമാണ് മെലോനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയും ഇറ്റലിയും തമ്മിൽ ശക്തമായ …

Read More »

ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മെഗ് ലാനിങ്

വനിതാ പ്രീമിയർ ലീഗ് ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മെഗ് ലാനിങ്. 30 കാരിയായ മെഗ് ഓസ്ട്രേലിയൻ ദേശീയ ടീമിന്‍റെ ക്യാപ്റ്റൻ കൂടിയാണ്. ടോപ് ഓർഡർ ബാറ്ററായ മെഗ് 2014 മുതൽ ഓസ്ട്രേലിയൻ ദേശീയ ടീമിൻ്റെ നായികയാണ്. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി 20 ലോകകപ്പ് ഉൾപ്പെടെ ഓസ്ട്രേലിയയ്ക്കൊപ്പം അഞ്ച് ടി 20 ലോകകപ്പുകൾ മെഗ് നേടിയിട്ടുണ്ട്. ഇതിൽ നാലും ക്യാപ്റ്റൻ സ്ഥാനത്തിരിക്കുമ്പോളായിരുന്നു. അന്താരാഷ്ട്ര കരിയറിൽ രണ്ട് ഏകദിന ലോകകപ്പുകളും …

Read More »

ശ്വാസം നിലച്ച നിമിഷം; കിണർ ഇടിഞ്ഞ് ചെളിയിലകപ്പെട്ട അഹദിന് രക്ഷകനായി പരശുരാമൻ

കോട്ടക്കൽ : അഹദിന് ഇത് രണ്ടാം ജന്മമാണ്. മരണത്തിൽ നിന്നും കൈപിടിച്ചുയർത്തിയ പരശുരാമനാവട്ടെ ദൈവതുല്യനും. ഇടിഞ്ഞുവീണ കിണറിൽ നിന്നും ജീവൻ പണയപ്പെടുത്തിയാണ് പരശുരാമൻ ഒരു ജീവൻ രക്ഷിച്ചത്. തമിഴ്നാട് കടലൂർ സ്വദേശിയായ പരശുരാമൻ 37 വർഷമായി കോട്ടക്കലിലാണ് താമസം. പാഴ്സൽ വിതരണ കേന്ദ്രത്തിൽ ഗുഡ്സ് ഓട്ടോ ഓടിക്കുന്ന പരശുരാമൻ വലിയൊരു നിയോഗം പോലെയാണ് സംഭവസ്ഥലത്ത് എത്തിയത്. ഖുർബാനിയിലെ വീട്ടിൽ നിന്നും രക്ഷിക്കൂ എന്ന് വിളിച്ചുകൊണ്ട് ചിലർ ഓടിവരുന്നത് കണ്ട് അങ്ങോട്ട്‌ …

Read More »

പാചക വാതക വില വർധനവിനെ ന്യായീകരിച്ച് കെ സുരേന്ദ്രൻ

കൊച്ചി: പാചക വാതക വില വർധനവിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉയർത്തിയ തുക കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. പെട്രോളിയം കമ്പനികൾക്ക് നൽകാനുള്ള മുഴുവൻ തുകയും സർക്കാർ നൽകിയിട്ടുണ്ട്. സിലിണ്ടർ ഗ്യാസിന്‍റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസിന്‍റെ ഉപയോഗം നിലയ്ക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 50 രൂപയാണ് വർധിപ്പിച്ചത്. …

Read More »

ജെഎൻയുവിൽ ധർണ നടത്തിയാൽ പിഴ 20,000; കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ

ന്യൂഡല്‍ഹി: ജെഎൻയു സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് അധികൃതർ വിലക്കേർപ്പെടുത്തി. പ്രതിഷേധം അതിരൂക്ഷമാകുന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിലക്കേർപ്പെടുത്തിയത്. ധർണ നടത്തിയാൽ 20,000 രൂപ പിഴ ഈടാക്കുമെന്നും അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രവേശനം റദ്ദാക്കുമെന്നും ചട്ടത്തിൽ പറയുന്നു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലയിലെ പാർട്ട് ടൈം വിദ്യാർത്ഥികൾക്കും ബാധകമാണ്. നിരാഹാര സമരം, പ്രവേശന കവാടം തടയൽ തുടങ്ങിയ സമരങ്ങൾക്ക് 20,000 രൂപ പിഴയും ചുമത്തും. പുതുക്കിയ നിയമങ്ങൾ ഫെബ്രുവരി 3 മുതൽ പ്രാബല്യത്തിൽ വരും …

Read More »

ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാരാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സർക്കാർ തന്നെ കേസെടുത്തതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വാദം അംഗീകരിക്കാനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം അപക്വമാണെന്നും കോടതി പറഞ്ഞു. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷിക്കാൻ സിബിഐയോ പ്രത്യേക സംഘമോ വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ …

Read More »

‘ഓ മൈ ഡാർലിംഗ്’ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് നടൻ മുകേഷ്

‘ഓ മൈ ഡാർലിംഗ്’ എന്ന സിനിമയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ മുകേഷ്. കൊച്ചുകുട്ടികൾ വന്ന് എല്ലാവരെയും കളിയാക്കുകയാണെന്ന് മുകേഷ് പറഞ്ഞു. അഭിനയത്തെയും കഥയെയും കഥാപാത്രത്തെയും കളിയാക്കുമ്പോൾ സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും മുകേഷ് പറഞ്ഞു. കിട്ടാനുള്ളത് കിട്ടിയിട്ടുണ്ടാകില്ലെന്നും മുകേഷ് പറഞ്ഞു. അല്ലാത്തപക്ഷം വിമർശനത്തിനൊപ്പം നല്ല കഥാ സാഹചര്യങ്ങളും നല്ല രംഗങ്ങളും ഉണ്ടെന്നും പറയണം. എവിടെയും തൊടാതെ ഇവൻ ഇനി സിനിമയിൽ ഉണ്ടാകാൻ പാടില്ലെന്നാണ് ഇവർ പറയുന്നത്. ‘ഷോലെ’ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം. ഇവരൊക്കെ …

Read More »

ത്രിപുരയിൽ ബിജെപിക്ക് അധികാര തുടർച്ച; സഖ്യത്തിന്റെ നേട്ടം ലഭിച്ച് കോൺഗ്രസ്

അഗർത്തല: ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന ത്രിപുരയിൽ അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ കുതിച്ച് ബിജെപി. കേവലഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ 30 സീറ്റുകളിൽ ലീഡുചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയും ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. അതേസമയം സിപിഎം-കോൺഗ്രസ് സഖ്യം 18 സീറ്റുകളിൽ ലീഡുണ്ട്. ഇതിൽ 13 ഇടത്ത് സി.പി.എമ്മും അഞ്ചിടത്ത് കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ത്രിപ്ര മോത്ത പാർട്ടി 10 സീറ്റുകളിൽ ലീഡ് …

Read More »

സഖ്യം തുണയായി; ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് കോൺഗ്രസിന് മുന്നേറ്റം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നു തുടങ്ങി. ജാർഖണ്ഡിലെ രാംഗഡിൽ എൻഡിഎയുടെ എ.ജെ.എസ്.യു. (ഓൾ ജാർഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയൻ) സ്ഥാനാർത്ഥി സുനിത ചൗധരി ലീഡ് ചെയ്യുന്നു. കോൺഗ്രസിന്‍റെ ബജ്‌രംഗ് മഹ്‌തോയെയാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയിലെ കസബ പേഠില്‍ കോൺഗ്രസിന്‍റെ ധംഗേകര്‍ രവീന്ദ്ര ഹേമരജ് ലീഡ് ചെയ്യുന്നു. ബി.ജെ.പിയുടെ ഹേമന്ത് നാരായൺ രസാനെയാണ് തൊട്ടുപിന്നിൽ. ചിംച്‌വഡ് മണ്ഡലത്തിൽ ബിജെപിയുടെ അശ്വനി ലക്ഷ്മൺ ജഗ്താപ് ലീഡ് …

Read More »

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിന് പ്രത്യേക കൊളീജിയം; വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. ഇതിനായി പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങുന്ന കൊളീജിയം രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസും കൊളീജിയത്തിലുണ്ടാകും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷനെയും അതിലെ അംഗങ്ങളെയും കൊളീജിയമായിരിക്കും തീരുമാനിക്കുക. കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്യുന്നവരുടെ പേരുകൾ സ്വീകരിച്ച് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതിൽ മാറ്റം വരുത്തി കൊണ്ടാണ് പ്രധാനമന്ത്രി, പ്രതിപക്ഷ …

Read More »