സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു. തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ത്യയിൽ സ്വർണ്ണ വില ഇന്ന് വീണ്ടും ഉയർന്നത്. സംസ്ഥാനത്ത് ചരിത്രത്തിലെ തന്നെ ഉയർന്ന വിലയാണ്ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 33600 രൂപയാണ് ഇന്നത്തെ സ്വർണ വില. ഏപ്രിൽ 14 മുതൽ 16 വരെയും ഈ വില രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് വില കുത്തനെ കുറഞ്ഞിരുന്നു. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ …
Read More »മിമിക്രി കലാകാരനും ടെലിവിഷന്‍ താരവുമായ ഷാബുരാജ് അന്തരിച്ചു..!
മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പ്രോഗ്രാമിലൂടെയാണ് ശ്രദ്ധേയനായ താരമാണ് ഷാബുരാജ്. ഇന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു സുഹൃത്തുക്കള്‍. അതിനിടയിലായിരുന്നു അപ്രതീക്ഷിത മരണം. നാല് കുട്ടികളുടെ പിതാവാണ് ഷാബുരാജ്.
Read More »ഒമാനില്‍ 98 പേര്‍ക്ക് കൂടി കോവിഡ്; ആകെ വൈറസ് ബാധിതര്‍ 1508 ആയി
ഒമാനില്‍ 98 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1508 ആയി. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 59 പേരും വിദേശികളാണ്. രോഗ മുക്തരായവരുടെ എണ്ണം 238 ആണ്. മലയാളിയടക്കം എട്ടു പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പുതുതായി വൈറസ് ബാധിതരായവരില്‍ 53 പേരാണ് മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതര്‍ 1164 ആയി. 156 പേരാണ് രോഗമുക്തരായത്. മരിച്ച …
Read More »കാനഡയില്‍ വെടിവെപ്പ്: പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു..!
കാനഡയിലെ നോവ സ്കോഷ്യ പ്രവിശ്യയില്‍ ഉണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. പൊലീസ് യൂനിഫോമില്‍ തോക്കുമായി എത്തിയ അക്രമിയാണ് വെടിവെപ്പ് നടത്തിയത്. 51കാരനായ ഗബ്രിയേല്‍ വോര്‍ട്മാന്‍ എന്നയാളാണ് അക്രമം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ വെടിയേറ്റു മരിച്ചു. 30 വര്‍ഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവെപ്പാണിത്. ഹാലിഫാക്സ് നഗരത്തിന് 100 കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ടാപിക്യുവില്‍ ഞായറാഴ്ച രാത്രിയാണ് വെടിവെപ്പ് നടന്നത്. പൊലീസ് വേഷത്തിലെത്തിയ അക്രമി വീടുകളില്‍ …
Read More »കോവിഡ് പ്രതിരോധത്തിനായി പ്രയത്നിക്കുന്ന സിവില്‍ സര്‍വീസുകാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി..
രാജ്യത്ത് നിന്ന് കോവിഡ് 19നെ തുടച്ചുമാറ്റുന്നതിന് പ്രയത്നിച്ചു കൊണ്ടിരിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിവില്‍ സര്‍വീസ് ദിനമായി ആചരിക്കുന്ന ഇന്ന് എല്ലാ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നതായി മോദി ട്വീറ്ററിലൂടെ അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് 19നെ വിജയകരമായി കീഴ്പ്പെടുത്തുന്നതിന് വേണ്ടിയുള്ള സിവില്‍ സര്‍വീസുകാരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. അവര്‍ സമയം മുഴുവന്‍ പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ഒപ്പം എല്ലാവരും ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് -പ്രധാനമന്ത്രി …
Read More »കൊവിഡ്; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 18,600 കടന്നു; ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത് 590 പേര്‍…
തിങ്കളാഴ്ച 466 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4666 ആയി 19 പേര്‍ മരണപ്പെട്ടതോടെ സംസ്ഥാനത്തെ മരണസംഖ്യ 232 ആയി. ഇതുവരെ 572 പേര്‍ രോഗമുക്തരായി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ആദ്യ നാളുകളില്‍ മൂന്ന്‍ ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി ഏഴര ദിവസമായി. കേരളത്തില്‍ ഇത് 72 ദിവസമാണ്, ഒഡീഷയില്‍ 38 ഉം. ഗോവ കൊവിഡ് മുക്തമായിക്കഴിഞ്ഞു …
Read More »സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം..
കേരളത്തില്‍ ഇന്ന് മുതല്‍ 24 വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാല്‍ മുന്‍കരുതലുകള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും …
Read More »യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് നിര്യാതനായി..!
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിസ്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ച് ഇന്നു രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു ഇദ്ദേഹം. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി എയിംസില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ആനന്ദ് സിങ്. ഉത്തര്‍ പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്നു ആനന്ദ് സിങ് …
Read More »ലോക്ക്ഡൗണ്‍; ഫുഡ് ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന, 4പേര്‍ അറസ്റ്റില്‍..
ലോക്ക്ഡൗണ്‍ കാലത്ത് ഫുഡ് ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വിതരണം ചെയ്ത നാലുപേരെ അറസ്റ്റ് ചെയ്തു. ഭുവനേശ്വരി നഗര്‍ സ്വദേശി പി. മധു നായിഡു (19), ബനശങ്കരി സ്വദേശി എന്. ശരത്ത് (22), ദാസനപുര സ്വദേശി ധനഞ്ജയ് (19), ഭാഗീരഥി നഗര് സ്വദേശി എം. ശരത്ത് (20) എന്നിവരാണ് പോലിസ് പിടിയിലായത്. സംഘത്തില്‍ നിന്നും 50,000 രൂപ വിലമതിക്കുന്ന 960 ഗ്രാം കഞ്ചാവും ഒരു ബൈക്കും മൂന്നു മൊബൈലും 700 രൂപയും …
Read More »കൊറോണ; ഗുജറാത്തില്‍ 24 മണിക്കൂറില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
ഗുജറാത്തില്‍ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 139 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആകെ രോഗബാധിതരുടെ എണ്ണം 1,734 ആണ്. അതില്‍ 105 പേരുടെ രോഗം ഭേദമായി. 63 പേര്‍ മരിക്കുകയും ചെയ്തു. ഏപ്രില്‍ 6നും 20നുമിടയിലാണ് രോഗം ക്രമാതീതമായി സംസ്ഥാനത്ത് വര്‍ധിച്ചത്. ജില്ലാ തല കണക്കില്‍ അഹ് മദാബാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്, ഇവിടെ 405 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. മൊത്തം രോഗബാധിതരുടെ …
Read More »