സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ കേന്ദ്രനിര്‍ദേശം പാലിക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇളവുകള്‍ മാത്രമായിരിക്കും സംസ്ഥാനത്തും നല്‍കുക. കാര്‍ഷിക, കയര്‍, മത്സ്യമേഖകളില്‍ ഇളവുകള്‍ നല്‍കും. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഈ മേഖലയ്ക്ക് ഇളവ് അനുവദിക്കുക. പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ഇരുപതിനു ശേഷം മാത്രമായിരിക്കും ഇളവുകള്‍ നല്‍കുക.
Read More »പ്രവാസികളെ ഏതുനിമിഷവും നാട്ടിലെത്തിക്കും , സംസ്ഥാനങ്ങള്‍ തയ്യാറായി ഇരിക്കാന്‍ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം; പ്രതീക്ഷയോടെ പ്രവാസികള്‍…
പ്രവാസികളെ ഏതുനിമിഷവും നാട്ടിലെത്തിക്കുമെന്നും അതിനുവേണ്ട കരുതലുകള്‍ എടുക്കാനും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി നിര്‍ദ്ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ കേരളത്തില്‍ പ്രവാസികള്‍ക്കുവേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്തിയേക്കുമെന്നാണ് സൂചന. രോഗമില്ലാത്ത പ്രവാസികളെ എത്രയും പെട്ടെന്ന് അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകണമെന്ന് യു.എ.ഇ ഇന്ത്യയും പാകിസ്ഥാനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രവാസികളെ മടക്കിക്കൊണ്ടുപോകാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരായ നടപടികള്‍ എടുക്കുമെന്നും യു.എ.ഇ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ …
Read More »കാലവര്‍ഷം വൈകില്ല; ജൂണ്‍ ഒന്നിനു തന്നെ കേരളത്തില്‍ മഴ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
കേരളത്തില്‍ ഇക്കുറി കാലവര്‍ഷം ജൂണ്‍ ഒന്നിനു തന്നെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഈ വര്‍ഷം മുതല്‍ കാലവര്‍ഷം തുടങ്ങുന്നതും പിന്‍വാങ്ങുന്നതുമായ തീയതികളില്‍ മാറ്റമുണ്ടാവുമെന്ന് ഭൗമ വകുപ്പ് സെക്രട്ടറി പറഞ്ഞു. എന്നാല്‍ കേരളത്തില്‍ കാലവര്‍ഷം എത്തുന്ന തീയതിയില്‍ മാറ്റമില്ല. ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം കേരള തീരത്ത് എത്തും. മണ്‍സൂണിന്റെ ലോങ് പീരിയഡ് ആവറേജ് ഇത്തവണ …
Read More »ലോക്ക് ഡൗണ്‍; പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി; അറിയാം പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളും ഇളവുകളും…
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ചൊവ്വാഴ്ച രാത്രി തയ്യാറാക്കിയ 14 പേജുകളുള്ള വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി. പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍,പെട്രോളിയം, സിഎന്‍ജി, എല്‍പിജി, എന്നിവയുമായി ബന്ധപ്പെട്ട് ഓഫീസുകള്‍,പ്രിന്റ് ,ഇലക്‌ട്രോണിക്ക് മീഡിയകള്‍ക്ക് നല്‍കി ഇളവുകള്‍ തുടരുന്നതാണ്. റേഷന്‍, പച്ചക്കറി, പാല്‍, പഴവര്‍ഗ്ഗങ്ങള്‍, മത്സ്യമാംസാദികള്‍ എന്നീ മേഖലകള്‍ക്ക് നല്‍കിയരുന്ന ഇളവുകളും തുടരും, കൂടാതെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും, …
Read More »ലോക്ക്ഡൗണ്‍; ചരിത്രത്തിലാദ്യമായി തൃശൂര്‍പൂരം ഉപേക്ഷിച്ചു..!
രാജ്യത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇത്തവണത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു. ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പൂരം ഉപേക്ഷിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങുകളും ഇത്തവണ ഉണ്ടാവില്ല. അഞ്ചുപേര്‍ മാത്രമായി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടത്തും. ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. നേരത്തെ പൂരം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് ഇത് ഒഴിവാക്കിയത്.
Read More »ലോക്ക്ഡൗണ്‍ ലംഘിച്ച് ഫുട്ബാള്‍ കളിച്ച എട്ടുപേര്‍ക്കെതിരെ കേസ്..!!
സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ലംഘിച്ച് ഫുട്ബാള്‍ കളിച്ച എട്ടു യുവാക്കള്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തതായ് റിപ്പോര്‍ട്ട്. എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് ചാമാടി പൊയിലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രദേശവാസികളായ രണ്ട് യുവാക്കള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് ആറു പേര്‍ക്കെതിരെയുമാണ് മാനന്തവാടി പോലീസ് കേസെടുത്തിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രദേശവാസികള്‍ രഹസ്യമായി ഇവര്‍ ഫുട്ബാള്‍ കളിക്കുന്നത് റെക്കോഡ് ചെയ്ത് വെച്ചിരുന്നു. ഇതിന്റെറ സഹായത്തിലാണ് …
Read More »രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു : മരണസംഖ്യ 377
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 11,439 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 38 പേര്‍ മരിച്ചതായാണ് കണക്ക്. 1076 പേര്‍ക്ക് പുതുതായി രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 377 ജീവനാണ് ഇതുവരെ നഷ്ടമായിരിക്കുന്നത്. 1,306 പേര്‍ പൂര്‍ണമായും രോഗമുക്തി നേടിയിട്ടുണ്ട്. 9,756 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.
Read More »കോവിഡ്; ഖത്തറില്‍ 39 പേര്‍ക്ക് കൂടി രോഗം ഭേദമായി; 197 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു..
ഖത്തറില്‍ 39 പേര്‍ കൂടി കോവിഡ് രോഗത്തില്‍ നിന്ന് മുക്തരായി. ഇതോടെ രോഗം ഭേദമായവര്‍ മൊത്തം 373 ആയി. ചൊവ്വാഴ്ച 197 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 3048 പേരാണ് നിലവില്‍ ഖത്തറില്‍ ചികില്‍സയിലുള്ളത്. 52622 പേരില്‍ പരിശോധന നടത്തിയപ്പോള്‍ ആകെ 3428 പേരിലാണ് രോഗം കണ്ടെത്തിയത്.
Read More »ലോക്ക് ഡൗണ്‍; ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവെക്കുമെന്ന് ബിസിസിഐ..!!
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടി വെച്ച സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവെക്കുമെന്ന് ബിസിസിഐ അറിയിച്ചു. രാജ്യത്ത് മെയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മെയ് മൂന്നിന് ശേഷമുള്ള സാഹചര്യം പരിഗണിച്ച് മത്സരത്തെക്കുറിച്ച് അറയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവക്കുകയായിരുന്നു.
Read More »കോവിഡ് 19; ദുരിതാശ്വാസ നിധിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുമാത്രം 10 കോടിയില്‍ പുറത്ത് സംഭാവന..
സംസ്ഥാനത്തെ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുള്ള സംഭാവന 10 കോടി കഴിഞ്ഞു. ഇന്നലെ(ഏപ്രില്‍ 13) വരെയുള്ള ആകെ സംഭാവന 10,14,84,167 കോടി രൂപ. കൊല്ലം കോര്‍പ്പറേഷനും എന്‍ എസ് സഹകരണ ആശുപത്രിയും ഒരോ കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. നടയ്ക്കല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 56 ലക്ഷം രൂപയും കൊല്ലം ജില്ലാ പഞ്ചായത്ത് 50 …
Read More »