രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം ബുധനാഴ്ച അറിയാമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് ജാഗ്രത ഇനിയും തുടരേണ്ടതുണ്ട്. മുഖ്യമന്ത്രിയായിരിക്കും സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സംബന്ധിച്ച വിഷയത്തില്‍ ബുധനാഴ്ച പ്രതികരണം നടത്തുകയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Read More »രാജ്യത്ത് കൊറോണ മരണം 339 ആയി; വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു..
ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 31 പേര്‍ മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 339 ആയി. ഒരു ദിവസത്തിനിടെ 1211 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. എന്നാല്‍ 1035 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 10,363 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത് …
Read More »ലോക്ക് ഡൗണ്‍ മേയ് 3 വരെ നീട്ടി..!!
രാജ്യത്ത് ലോക്ക് ഡൗണ്‍ മൂന്നാഴ്ച്ചത്തേക്ക് കൂടി നീട്ടിയതായ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മേയ് 3 വരെയാണ് രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ രാജ്യം ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. രാജ്യത്തെ ഓരോ പൗരന്‍മാരെയും സൈനികരായാണ് പ്രധാനമന്ത്രി ഉപമിപ്പിച്ചത്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More »ലോക്ക്ഡൗണ്‍ ; പ്രധാനമന്ത്രി നാളെ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യും..!!
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു. വിവിധ മേഖലകള്‍ക്കുള്ള ഇളവുകള്‍ …
Read More »ശുഭപ്രതീക്ഷയില്‍ കേരളം; എല്ലാവരും ഒരേ മനസോടെ പൊരുതി, അരലക്ഷത്തോളം പേര്‍ കൊവിഡ് നിരീക്ഷണത്തെ അതിജീവിച്ചു…
കേരളം ഒരേ മനസോടെ നടത്തിയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. വീടുകളിലും ആശുപത്രികളിലും അരലക്ഷത്തോളം പേര്‍ നിരീക്ഷണത്തെ അതിജീവിക്കുകയും രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുകയും ചെയ്തതോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് ശുഭപ്രതീക്ഷ. കൊവിഡിന്റെ രണ്ടാംഘട്ട പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ ഏപ്രില്‍ ഒന്നിന് 1,64,130 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വീടുകളില്‍ 1,63,508ഉം ആശുപത്രിയില്‍ 622ഉം പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഏപ്രില്‍ നാലിന് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 1,71,355 ആയതോടെ സംസ്ഥാനം കടുത്ത ആശങ്കയിലായെങ്കിലും …
Read More »ഓപ്പറേഷന്‍ സാഗര്‍ റാണി: സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ പിടികൂടിയത് ഒരു ലക്ഷം കിലോ മത്സ്യം..
മായം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതിനെതിര ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന എട്ടു ദിവസത്തെ പരിശോധനകളില്‍ സംസ്ഥാനത്ത് നിന്നും 1,00,508 കിലോ ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടി നശിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചത്. ഈസ്റ്റര്‍ ദിവസത്തില്‍ സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ നാല് വ്യക്തികള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും …
Read More »സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കുറയുന്നത് ആശ്വാസകരം, ജാഗ്രത കൈവിടരുത്: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍..!
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പോസീറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസം നല്കുന്നവയാണ്, എന്നാല്‍ ജാഗ്രതയും സമൂഹ അകലവും ഇതുപോലെത്തന്നെ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വിഷു ആഘോഷങ്ങള്‍ സമൂഹ അകലം പാലിച്ച് നടത്തണമെന്ന് മന്ത്രി പറഞ്ഞു. രോഗി സമ്പര്‍ക്കങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിച്ചത് വലിയ അനുഗ്രഹമായി. രോഗം ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടിക ഫലപ്രദമായി തയാറാക്കാന്‍ സാധിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ പോലും പരിശോധിക്കുന്നുണ്ട്. കോവിഡ് …
Read More »കൊവിഡ് 19; സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി…
സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ ശുപാര്‍ശ പ്രകാരമാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. മാര്‍ച്ച് 22ന് സൗദിയില്‍ 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്നലെ അര്‍ധ രാത്രി പൂര്‍ത്തിയാവുന്നതിനിടെയാണ് നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാലാണ് നടപടി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായാല്‍ മാത്രമേ ഇനി കര്‍ഫ്യൂ പിന്‍വലിക്കുകയുള്ളൂ. കര്‍ഫ്യൂ അനിശ്ചിതമായി നീളുന്നതിനാല്‍ മറ്റു …
Read More »അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിന്‍; കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഇങ്ങനെ..
അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കിടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിനാലാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഏപ്രില്‍ 14 ന് ശേഷം അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാനായി നോണ്‍സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ ഇത് പ്രായോഗികമല്ല. കേരളത്തില്‍ നിലവില്‍ 3,85,000 അതിഥി തൊഴിലാളികളുണ്ടെന്നാണ് പ്രാഥമിക കണക്ക്. അതേസമയം, രൗജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം …
Read More »ചൈനയില്‍ കൊറോണയുടെ രണ്ടാം വരവോ? മുന്‍ ദിവസത്തേക്കാള്‍ ഇരട്ടിയായി രോഗബാധിതര്‍; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്…
ചൈനയില്‍ വീണ്ടും കൊറോണ വൈറസ് പിടിപെടുന്നതായ് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 99 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകിരിച്ചു. മുന്‍പുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തതിനെക്കാള്‍ ഇരട്ടി കേസുകളാണ് വീണ്ടും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ചൈന ഞായറാഴ്ച പുറത്തു വിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം രോഗ ലക്ഷണങ്ങളൊന്നും കാണിക്കാതെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും മുമ്പുള്ള ദിവസത്തെക്കാള്‍ ഇരട്ടിയായതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ …
Read More »