Breaking News

Local News

ക്രിസ്മസ് – പുതുവത്സരാഘോഷത്തിൽ കൊല്ലം ജില്ലയില്‍ മാത്രം വിറ്റത് 13.69 കോടിയുടെ മദ്യം…

ക്രിസ്മസിനു തലേന്നും ക്രിസ്മസ് ദിനത്തിലും പുതുവത്സരത്തലേന്നും കൊല്ലം ജില്ലയിൽ മാത്രം ബെവ്കോ വിറ്റത് 13.69 കോടി രൂപയുടെ മദ്യം. ക്രിസ്മസിന്റെ തലേന്ന് കൊല്ലം വെയര്‍ ഹൗസിനു കീഴിലെ 12 ബെവ്കോ ഔട്ട്‍‌ലൈറ്റുകളിലായി 2.40 കോടി രൂപയുടെ മദ്യമാണു വിറ്റത്. ക്രിസ്മസ് ദിനത്തില്‍ 2.19 കോടി രൂപയുടെ വില്‍പന നടന്നതായി കണക്കുകള്‍ പറയുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 31നു 3.24 കോടി രൂപയുടെ മദ്യമാണു വിറ്റു പോയത്. 24ന് 55.06 ലക്ഷം …

Read More »

ജനുവരി അഞ്ചിന് തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍; തുറന്നാലും സിനിമകള്‍ നല്‍കില്ലെന്ന്…

ജനുവരി അഞ്ചിന് തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. ജനുവരി ആറിന് ചേരുന്ന അടിയന്തര യോഗത്തിന് ശേഷം മാത്രമേ തിയേറ്ററുകള്‍ തുറക്കുന്നതിനെ കുറിച്ച്‌ തീരുമാനം എടുക്കുകയുള്ളു എന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ച സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇതോടെയാണ് ഫിലിം ചേംബറിന്റെ തീരുമാനം എത്തിയിരിക്കുന്നത്. ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും, വിനോദനികുതിയും വൈദ്യുതി …

Read More »

പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കും : കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ മുകേഷ്….

നിയമസഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നും വീണ്ടും ജനവിധി തേടാന്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച്‌ നടന്‍ മുകേഷ്. താന്‍ വീണ്ടും മല്‍സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎം ആണെന്ന് കൊല്ലം എംഎല്‍എ എം.മുകേഷ് പറഞ്ഞു. കൊല്ലം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു മുകേഷ് എം.എല്‍.എ ആഗ്രഹം തുറന്ന് പറഞ്ഞത്. മല്‍സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്‍റെ നിലപാട് അപ്പോള്‍ വ്യക്തമാക്കുമെന്നും മുകേഷ് പറഞ്ഞു. സിനിമാ തിരക്കുകള്‍ പരമാവധി മാറ്റി …

Read More »

സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കൊവിഡ് ;23 മരണം; 4413 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്ബിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5111 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. എറണാകുളം – 602 മലപ്പുറം …

Read More »

നീണ്ട ഒമ്ബത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നു…

ഒമ്ബത് മാസത്തെ ഓണ്‍ലൈന്‍ പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഇന്ന് വീണ്ടും സ്കൂളുകളിലെത്തി. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങള്‍‌‍ പാലിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ സു‍രക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. മാതാപിതാക്കളുടെ സമ്മതപത്രത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്കൂളുകളിലെത്തേണ്ടത്. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് ആരംഭിച്ചിരിക്കുന്നത്. ഇത്രയും നാളുകള്‍ക്ക് ശേഷം സ്കൂളിലെത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. സ്കൂ​ളു​ക​ളി​ല്‍ ഒ​രേ​സ​മ​യം 50 ശ​ത​മാ​നം കു​ട്ടി​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ എ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ …

Read More »

നാളെ മുതല്‍ സ്കൂളുകള്‍ തുറക്കുന്നു; ക്ലാ​സു​ക​ളി​ല്‍ ഒ​രേ​സ​മ​യം 50% കു​ട്ടി​ക​ള്‍; വിദ്യാഭ്യാസ വകുപ്പിന്‍റെ മ​റ്റു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇങ്ങനെ…

സ്കൂ​ള്‍ നാ​ളെ മു​ത​ല്‍ തു​റ​ക്കു​മ്പോ​ള്‍ ഒ​രേ​സ​മ​യം 50% കു​ട്ടി​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ എ​ന്നും ആ​ദ്യ​ത്തെ ആ​ഴ്ച ഒ​രു ബെ​ഞ്ചി​ല്‍ ഒ​രു കു​ട്ടി എ​ന്ന നി​ല​യി​ല്‍ ക്ലാ​സു​ക​ള്‍ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി. 10, 12 ക്ലാ​സു​ക​ളി​ല്‍ 300ല്‍ ​കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​ള്ള സ്കൂ​ളു​ക​ളി​ല്‍ ഒ​രേ​സ​മ​യം 25% കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. മ​റ്റു നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്കൂ​ളു​ക​ളി​ല്‍ മാ​സ്ക്, ഡി​ജി​റ്റ​ല്‍ തെ​ര്‍​മോ​മീ​റ്റ​ര്‍, സാ​നി​റ്റൈ​സ​ര്‍, സോ​പ്പ് എ​ന്നി​വ സ​ജ്ജീ​ക​രി​ക്ക​ണം. എ​ത്തി​ച്ചേ​രാ​ന്‍ …

Read More »

സംസ്ഥാനത്ത് സ്ഥിതി വീണ്ടും രൂക്ഷമാകുന്നു; ഇന്ന് 5652 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; 28 മരണം…

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 5707 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 1006 പത്തനംതിട്ട 714 കോഴിക്കോട് 638 കൊല്ലം 602 കോട്ടയം 542 ആലപ്പുഴ 463 തൃശൂര്‍ 450 മലപ്പുറം 407 പാലക്കാട് 338 തിരുവനന്തപുരം 320 വയനാട് …

Read More »

കോവിഡിൽ ‍ഞെട്ടി കേരളം; സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കൊവിഡ്; മരണം 3000 കടന്നു; 5180 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം …

സംസ്ഥാനത്ത് 5887 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5029 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം 777 എറണാകുളം 734 തൃശൂര്‍ …

Read More »

ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്…

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവെന്ന് റിപ്പോര്‍ട്ട്. നീക്കിയത് സ്റ്റേജ് പ്രോഗ്രാമുകള്‍ക്കുള്ള നിയന്ത്രണമാണ്. കൂടാതെ ക്ഷേത്രകലകള്‍ക്ക് വിലക്ക് ബാധകമല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം. ആചാരപരമായി നടത്തുന്ന ക്ഷേത്രകലകള്‍ നടത്തുന്നതിന് വിലക്കുണ്ടാകില്ല. കൊവിഡ് മാനണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം. അതത് പ്രദേശത്തെ പൊലീസ് അധികൃതരുടെ കൂടി അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കണം സ്റ്റേജ് പരിപാടികള്‍ നടത്തേണ്ടത്.

Read More »

സംസ്ഥാനത്ത് നേരിയ ആശ്വാസം; ഇന്ന് 3,047 പേര്‍ക്ക് മാത്രം കൊവിഡ്; 14 മരണം; 2707 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം …

സംസ്ഥാനത്ത് ഇന്ന് 3,047 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 504 കോഴിക്കോട് 399 എറണാകുളം 340 തൃശൂര്‍ 294 കോട്ടയം 241 പാലക്കാട് 209 …

Read More »