കൊല്ലത്ത് നിന്നും കാണാതായ മുഖത്തല സ്വദേശിനിയായ യുവതി കൊല്ലപ്പെട്ടു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുഖത്തല സ്വദേശിനിയാണ് പാലക്കാട്ടെ രാമനാദപുരത്ത് വച്ച് കൊല്ലപ്പെട്ടത്. ബ്യൂട്ടീഷന് ട്രെയിനര്‍ കോഴ്സ് പഠിക്കുന്ന യുവതി ഭര്‍ത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അവധിയെടുത്ത് പോയത്. രണ്ട് ദിവസം ഫോണില്‍ സംസാരിച്ചിരുന്നുവെങ്കിലും പിന്നീട് ഇവരെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ബന്ധുക്കള്‍ കൊട്ടിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് രാമനാദപുരത്ത് …
Read More »മിമിക്രി കലാകാരനും ടെലിവിഷന്‍ താരവുമായ ഷാബുരാജ് അന്തരിച്ചു..!
മിമിക്രി കലാകാരന്‍ ഷാബുരാജ് അന്തരിച്ചു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ പ്രോഗ്രാമിലൂടെയാണ് ശ്രദ്ധേയനായ താരമാണ് ഷാബുരാജ്. ഇന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള പരക്കം പാച്ചിലിലായിരുന്നു സുഹൃത്തുക്കള്‍. അതിനിടയിലായിരുന്നു അപ്രതീക്ഷിത മരണം. നാല് കുട്ടികളുടെ പിതാവാണ് ഷാബുരാജ്.
Read More »ലോക്ക്ഡൗണ്‍ ലംഘിച്ച് ഫുട്ബാള്‍ കളിച്ച എട്ടുപേര്‍ക്കെതിരെ കേസ്..!!
സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ലംഘിച്ച് ഫുട്ബാള്‍ കളിച്ച എട്ടു യുവാക്കള്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തതായ് റിപ്പോര്‍ട്ട്. എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് ചാമാടി പൊയിലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രദേശവാസികളായ രണ്ട് യുവാക്കള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് ആറു പേര്‍ക്കെതിരെയുമാണ് മാനന്തവാടി പോലീസ് കേസെടുത്തിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രദേശവാസികള്‍ രഹസ്യമായി ഇവര്‍ ഫുട്ബാള്‍ കളിക്കുന്നത് റെക്കോഡ് ചെയ്ത് വെച്ചിരുന്നു. ഇതിന്റെറ സഹായത്തിലാണ് …
Read More »കോവിഡ് 19; ദുരിതാശ്വാസ നിധിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുമാത്രം 10 കോടിയില്‍ പുറത്ത് സംഭാവന..
സംസ്ഥാനത്തെ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുള്ള സംഭാവന 10 കോടി കഴിഞ്ഞു. ഇന്നലെ(ഏപ്രില്‍ 13) വരെയുള്ള ആകെ സംഭാവന 10,14,84,167 കോടി രൂപ. കൊല്ലം കോര്‍പ്പറേഷനും എന്‍ എസ് സഹകരണ ആശുപത്രിയും ഒരോ കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. നടയ്ക്കല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 56 ലക്ഷം രൂപയും കൊല്ലം ജില്ലാ പഞ്ചായത്ത് 50 …
Read More »ശുഭപ്രതീക്ഷയില്‍ കേരളം; എല്ലാവരും ഒരേ മനസോടെ പൊരുതി, അരലക്ഷത്തോളം പേര്‍ കൊവിഡ് നിരീക്ഷണത്തെ അതിജീവിച്ചു…
കേരളം ഒരേ മനസോടെ നടത്തിയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. വീടുകളിലും ആശുപത്രികളിലും അരലക്ഷത്തോളം പേര്‍ നിരീക്ഷണത്തെ അതിജീവിക്കുകയും രോഗികളുടെ എണ്ണം കുറഞ്ഞുതുടങ്ങുകയും ചെയ്തതോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് ശുഭപ്രതീക്ഷ. കൊവിഡിന്റെ രണ്ടാംഘട്ട പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ ഏപ്രില്‍ ഒന്നിന് 1,64,130 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വീടുകളില്‍ 1,63,508ഉം ആശുപത്രിയില്‍ 622ഉം പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഏപ്രില്‍ നാലിന് നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ എണ്ണം 1,71,355 ആയതോടെ സംസ്ഥാനം കടുത്ത ആശങ്കയിലായെങ്കിലും …
Read More »ഓപ്പറേഷന്‍ സാഗര്‍ റാണി: സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ പിടികൂടിയത് ഒരു ലക്ഷം കിലോ മത്സ്യം..
മായം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതിനെതിര ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന എട്ടു ദിവസത്തെ പരിശോധനകളില്‍ സംസ്ഥാനത്ത് നിന്നും 1,00,508 കിലോ ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടി നശിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചത്. ഈസ്റ്റര്‍ ദിവസത്തില്‍ സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ നാല് വ്യക്തികള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും …
Read More »കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന വെറ്റ് മാര്‍ക്കറ്റുകള്‍ പൂട്ടണം; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക…
കൊറോണ വൈറസ് സാഹചര്യത്തില്‍ ചൈനയ്‌ക്ക് മുന്നറിയിപ്പുമായി അമേരിക്ക. കൊറോണ പടര്‍ന്നു പിടിച്ചു എന്ന് കരുതുന്ന ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ എത്രയും വേഗം പൂട്ടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കയിലെ ചൈനീസ് അംബാസിഡര്‍ക്ക് സെനറ്റര്‍മാര്‍ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ മിറ്റ് റോമ്‌നി, ലിന്‍ഡ്‌സെ ഗ്രഹാം, ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് കൂന്‍സ് എന്നീ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള 11 സെനറ്റര്‍മാരാണ് ചൈനയ്‌ക്ക് കത്തയച്ചിരിക്കുന്നത്. നേരത്തെ, അമേരിക്കയിലെ ഡോക്ടര്‍മാരും മാര്‍ക്കറ്റ് പൂട്ടണമെന്ന് ആവശ്യപ്പെട്ടു …
Read More »കൊല്ലത്ത് പ്രണയം നിരസിച്ചതിന് യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ജീവനൊടുക്കി..
പ്രണയം നിരസിച്ചതിന് യുവതിയുടെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം കാവനാടാണ് നാടിനെ നടുക്കിയ സംഭവം. കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് 95 ശതമാനത്തിലധികം പൊള്ളലേറ്റ യുവാവ് മരിച്ചത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് തീ കൊളുത്തിയതെന്നാണ് യുവാവിന്റെ മൊഴി. പൊള്ളലേറ്റ യുവതിയുടെ അമ്മയും ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Read More »സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍; നിയന്ത്രണങ്ങള്‍ ഇങ്ങനെ; കൂട്ടംകൂടല്‍ ഒഴിവാക്കണമെന്ന് മന്ത്രി…
കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്ക് റേഷന്‍ രാവിലെ വിതരണം ചെയ്യും. അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന 35 കിലോ ധാന്യം സൗജന്യമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകളില്‍ സാധനം വാങ്ങാന്‍ വരുന്ന ആളുകള്‍ തിക്കിത്തിരക്കി പ്രശ്നങ്ങള്‍ ഉണ്ടാക്കരുത്. ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ റേഷന്‍ കടയ്ക്കു …
Read More »കൊല്ലം ജില്ലയില്‍ ആദ്യ കോവിഡ് – 19 കേസ്; രോഗബാധിതന്റെ യാത്രാവഴികള്‍ ഇങ്ങനെ…
കൊല്ലം ജില്ലയില്‍ ആദ്യ കോവിഡ്-19 കേസ് സ്ഥിരീകരിച്ചു. ദുബായില്‍നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49 വയസുകാരനാണു രോഗബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് പതിനെട്ടിനാണ് ഇയാള്‍ നാട്ടിലെത്തിയത്. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളെ ഉടന്‍ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 34 കേസുണ്ട്.രണ്ട് പേര്‍ കണ്ണൂര്‍ …
Read More »