Breaking News

Local News

കൊല്ലത്ത് കൊവിഡ്-19 നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ നഴ്‌സുമാരെ ആക്രമിച്ചു..!

ആശ്രാമം പി.ഡബ്ല്യു.ജി വനിതാ ഹോസ്റ്റലില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ അക്രമാസക്തനായതായി റിപ്പോര്‍ട്ട്. ഇയാള്‍ നിരീക്ഷണകേന്ദ്രത്തിലെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തു. ഇയാള്‍ മാനസികരോഗത്തിന് മരുന്നുകഴിക്കുന്ന കാര്യം വീട്ടുകാര്‍ മറച്ചുവെച്ചിരുന്നതായ് ആരോപണമുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. ഇയാളുടെ ആക്രമണത്തില്‍ നഴ്‌സുമാര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്ന കുണ്ടറ സ്വദേശിയ്ക്കും പരുക്കേറ്റു.

Read More »

കൊട്ടാരക്കരയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു..

കൊട്ടാരക്കരയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചു. പത്തനംതിട്ട കുമ്ബഴ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായ രണ്ട് സഹപാഠികള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. കൊല്ലം കൊട്ടാരക്കര കലയപുരം വില്ലേജ് ഓഫീസിന് സമീപം രാത്രി പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് വന്ന ജീപ്പില്‍ ബൈക്കുകള്‍ …

Read More »

കൊറോണ വൈറസ്; കൊല്ലത്ത് രണ്ട് വയസ്സുകാരിയെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…

കൊല്ലത്ത് രണ്ട് വയസ്സുകാരിയെ കൊറോണ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയ്ക്ക് കടുത്ത പനിയും തൊണ്ടവേദനയും ഉണ്ട്. അതേസമയം കൊല്ലത്ത് ഒരാളുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയിട്ടുണ്ട്.

Read More »

ദേവനന്ദയുടെ മരണം: പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന്? അറസ്റ്റ് വൈകുന്നതിന് പിന്നിലെ കാരണം..

കൊല്ലത്ത് മരണപ്പെട്ട എഴുവയസുകാരി ദേവനന്ദയുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരമാകും. കുട്ടി പുഴയിൽ തനിയെ വീണതല്ലെന്ന നിഗമനത്തിന് ബലം വയ്ക്കുന്നതാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമൺ ആറിൽ ഏത് ഭാഗത്താണ് കുട്ടി ആദ്യം വീണതെന്നതിന് വ്യക്തമായ ഉത്തരം നൽകാൻ ഫോറൻസിക് റിപ്പോർട്ടിന് കഴിയും എന്നാണു സൂചന. …

Read More »

ദേവനന്ദയുടെ മരണം: ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നത് ഒരാളില്‍; നാട്ടുകാര്‍ പറയുന്നത്…

ആറുവയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അവധിയിലായിരുന്ന ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ തിരികെയെത്തി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. കൂടാതെ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേവനന്ദയുടെ പള്ളിമണ്‍ ഇളവൂരുള്ള വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അരമണിക്കൂറോളം അന്വേഷണം നടത്തിയിരുന്നു. പരിസരവാസിയായ ഒരാളെക്കുറിച്ച്‌ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് …

Read More »

പ​ത്ത​നാ​പു​ര​ത്ത് ര​ണ്ട് പേ​ര്‍​ക്ക് സൂ​ര്യാ​ത​പ​മേറ്റു..!!

പ​ത്ത​നാ​പു​ര​ത്ത് ര​ണ്ട് പേ​ര്‍​ക്ക് സൂ​ര്യാ​ത​പ​മേ​റ്റതായ് റിപ്പോര്‍ട്ട്. ചെ​മ്ബ​ന​രു​വി സ്വ​ദേ​ശി​ക​ളാ​യ ഗോ​പി, ‍ഉ​ഷഎ​ന്നി​വ​ര്‍​ക്കാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്. എ​സ് എ​ഫ്സി​കെയി​ലെ തൊ​ഴി​ലാ​ളി​യാ​ണ് ഗോ​പി. ജോ​ലി​ക്കി​ടെ​യാ​ണ് ഗോ​പി​യ്ക്ക് സൂ​ര്യാ​ത​പ​മേ​റ്റ​ത്.​ എ​സ്എ​ഫ്സികെയി​ലെ ക​ശു​വ​ണ്ടി വി​ഭാ​ഗ​ത്തി​ലെ ക​രാ​ര്‍ തൊ​ഴി​ലാ​ളി​യാ​ണ് ഉ​ഷ. ഗോ​പി​യു​ടെ ചെ​വി​യ്ക്ക് പി​റ​കി​ലും, മു​ഖ​ത്തു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഉ​ഷ​യു​ടെ കൈ​ക​ളി​ലും അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​രു​വ​രും പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.

Read More »

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം ; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കുട്ടിയെ മുത്തച്ഛന്‍…

ആറു വയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. കുട്ടി ആറ്റിന്‍കരയില്‍ പോയിട്ടില്ലെന്ന് മുത്തച്ഛന്‍ മോഹനന്‍പിള്ളയും പറയുന്നു. കുട്ടിക്ക് പരിചയമില്ലാത്ത വഴിയാണ് അവിടം. കുട്ടി ഒരിക്കലും വീടുവിട്ടുപോകില്ല. അടുത്ത വീട്ടില്‍ പോലും പോകാത്ത കുഞ്ഞാണ്. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛന്‍ പറഞ്ഞു. ഈ 15 മിനുട്ടിനകം കുട്ടി ഓടിയാല്‍പ്പോലും അവിടെവരെ ചെല്ലില്ല. കുട്ടിയെയും കൊണ്ട് അടുത്തദിവസങ്ങളില്‍ ഒന്നുംതന്നെ അമ്പലത്തില്‍ പോയിരുന്നില്ല. അമ്പലത്തില്‍ പോയതു തന്നെ കുട്ടി വളരെ ചെറുതായിരുന്നപ്പോഴാണ്. ഈ പുഴയിലൂടെയുള്ള …

Read More »

ദേവനന്ദയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു..!

കൊല്ലം പള്ളിമണ്‍ സ്വദേശി ദേവനന്ദയുടെ മരണം മുങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ചെളിയും വെള്ളവും അന്തരികാവയങ്ങളില്‍ കണ്ടെത്തിയതായ് ഡോക്റ്റര്‍മ്മാര്‍ പറയുന്നു. ദേവനന്ദയുടെ മരണത്തില്‍ അസ്വാഭികതയില്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ബലപ്രയോഗത്തിന്റെ സൂചനകള്‍ പോസ്റ്റ്‌മോര്‍ട്ടത്തിലും കണ്ടെത്താനായിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ട് ഡോക്ടമാര്‍ പോലീസിന് കൈമാറി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ …

Read More »

ഒരു നാടു മുഴുവൻ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാർത്ഥനകളും വിഫലമായി; ദേവനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പ്രമുഖ താരങ്ങള്‍…!

കൊല്ലത്ത് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദക്കായി ഒരു നാട് മുഴുവന്‍ കാത്തിരുന്നത് വിഫലമാക്കികൊണ്ടായിരുന്നു, ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ദേവാനന്ദയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയപ്പോള്‍ നുറുങ്ങുന്നത് ഒന്നല്ല ഒരായിരം ഹൃദയങ്ങളായിരുന്നു. ദേവനന്ദയെ കാണാതായി എന്ന വാര്‍ത്ത അറിഞ്ഞസമയം മുതല്‍ സ്വന്ത ബന്ധങ്ങളെന്നില്ലാതെ എല്ലാവരും ആ പിഞ്ചോമനയെ കണ്ടെത്താന്‍ വേണ്ടിയുള്ള പ്രയത്നത്തിലായിരുന്നു. അകലെയുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആ വാര്‍ത്ത ഷെയര്‍ …

Read More »

കൊല്ലത്ത് വീട്ടുമു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യി..!

കൊല്ലത്ത് വീട്ടുമു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യെന്നു പരാതി. നെ​ടു​മ​ണ്‍​കാ​വ് ഇ​ള​വൂ​രി​ല്‍ മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​രി​യെയാണ് കാ​ണാ​താ​യത്. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്ബതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.15 ഓ​ടെ​യാ​ണ് സം​ഭ​വം. ഈ ​സ​മ​യം കു​ട്ടി​യു​ടെ അ​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കുട്ടി കളിക്കുന്നതിനിടയില്‍ ഇവര്‍ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന വി​വ​ര​മ​റി​ഞ്ഞ​തോ​ടെ പോ​ലീ​സും നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തുകയാണ്. വീ​ടി​നു നൂ​റു​മീ​റ്റ​ര്‍ …

Read More »