കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ കാണാതായെന്നു പരാതി. നെടുമണ്‍കാവ് ഇളവൂരില്‍ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെയാണ് കാണാതായത്. പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്ബതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് സംഭവം. ഈ സമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി കളിക്കുന്നതിനിടയില്‍ ഇവര്‍ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. വീടിനു നൂറുമീറ്റര്‍ …
Read More »കൊല്ലം അഞ്ചലില്‍ പ്രതികാരം തീര്‍ക്കാനായി മരുമകന്റെ മുഖത്ത് ആസിഡൊഴിച്ചു, ഭാര്യാപിതാവ് അറസ്റ്റില്‍…
കൊല്ലത്ത് പ്രതികാരം തീര്‍ക്കാനായി മരുമകന്റെ മുഖത്ത് ആസിഡൊഴിച്ച ഭാര്യാപിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുളത്തുപ്പുഴ സ്വദേശി ഷാജഹാന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യഴാഴ്ചയായിരുന്നു കേസിനു ആസ്പദമായ സംഭവം. വൈകുന്നേരം അഞ്ചോടെ ഷാജഹാനടങ്ങുന്ന മൂന്നംഗ സംഘം പിക്കപ്പ് വാനില്‍ എത്തി അഞ്ചല്‍ സ്വദേശിയും ഷാജഹാന്റെ മരുമകനുമായ ഉസ്മാന് നേരെ ആസിഡാക്രമണം നടത്തിയത്. മുഖത്തും കണ്ണിനും പരിക്കേറ്റ ഉസ്മാനെ തിരുവനന്തപരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More »സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു; ഇന്ന് പെട്രോളിനും ഡീസലിനും കുറഞ്ഞത്…
സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് ആറു പൈസയും ഡീസലിന് എട്ടു പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ… ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 75.12 രൂപയും ഡീസലിന് 69.87 രൂപയുമാണ് നിരക്ക്. സ്വകാര്യ ബസുകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു..!
Read More »കൊല്ലം കരുനാഗപ്പള്ളിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം..!
കൊല്ലം കരുനാഗപ്പള്ളിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. കരുനാഗപ്പള്ളി എസ്എന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീപിടിത്തം ഉണ്ടായത്. കട പൂര്‍ണമായും തീപിടിത്തം കാരണം കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുതുവര്‍ഷത്തില്‍ വിവാഹേതര ബന്ധങ്ങള്‍ കൂടുന്നുവെന്ന് ഡേറ്റിംഗ് ആപ്പ്; കേരളത്തിലെ ഈ നഗരവും പട്ടികയില്‍.. ഒരു കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് നിഗമനം. തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് കണ്ടെത്തല്‍. കരുനാഗപ്പള്ളി, ചാവറ, ശാസ്താംകോട്ട എന്നിസ്ഥലങ്ങളില്‍ നിന്ന് അഗ്നിശമനസേനാകള് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Read More »ഇത് താണ്ടാ പോലിസ്; മീന്‍കാരനും കൂലിപ്പണിക്കാര്‍ക്കും മാത്രമല്ല റോഡ് നിയമങ്ങള്‍ ബാധകം ; ഹെല്‍മെറ്റ് വെക്കാത്ത ജനപ്രതിനിധിയെ പിഴ അടപ്പിച്ച് എസ്‌ഐ ഷുക്കൂര്‍ ; കയ്യടിച്ച് സോഷ്യല്‍ മീഡിയ..
ഗതാഗത നിയമം ലംഘിച്ചതിന് ജനപ്രതിനിധി പിടിയിലായി. ഹെല്‍മെറ്റ് ധരിച്ച് വാഹനം ഓടിക്കാത്തതിനാണ് പിടിയിലായത്. ഹെല്‍മറ്റില്ലാത്തതിനാല്‍ കൈകാണിച്ച പൊലീസുകാരനോട് ഞാന്‍ ജനപ്രതിനിധിയാണെന്ന് നിങ്ങള്‍ എസ്‌ഐയോട് പറഞ്ഞാല്‍ മതിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. https://www.facebook.com/news22.in/videos/2504629486521598/?t=2 റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ജനപ്രതിനിധികളും ബാധ്യസ്ഥരാണെന്ന് എസ്‌ഐ മറുപടിയും നല്‍കി. നിയമലംഘനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിച്ച പൊലീസുകാരുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായി. ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് പിടിയിലായത്. വാഹനം നിര്‍ത്തിയ ഇദ്ദേഹം, …
Read More »കൊല്ലം കരുനാഗപ്പള്ളിയില്‍ അനധികൃതമായി കടത്തിയ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു….
കൊല്ലം കരുനാഗപ്പള്ളിയില്‍ അനധികൃതമായി കടത്തിയ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. തൃശൂരില്‍ നിന്നു കരുനാഗപ്പള്ളിയിലേക്കു രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോയുടെ സ്വര്‍ണമാണ് പിടികുടിയത്. ‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സുമ്മാവാ’ : മഞ്ജുവിനെ കണ്ട് ബഹുമാനത്തോടെ എഴുന്നേറ്റ് നിന്ന് ബോളിവുഡ് നടനും തമിഴ് നടന്‍ ധനുഷും കരുനാഗപ്പള്ളിയിലെ വിവിധ ജ്വല്ലറികളിലേക്കു കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. ഒന്നേകാല്‍ കോടി രൂപയോളം വിലയുള്ള സ്വര്‍ണ ആഭരണങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചിടുത്ത സ്വര്‍ണത്തിന് നികുതിയും പിഴയും അടക്കം …
Read More »കൊല്ലം ശാസ്താംകോട്ടയില്‍ തടാകതീരത്ത് തീപിടിത്തം..!
കൊല്ലം ശാസ്താംകോട്ട തടാകതീരത്ത് തീപിടുത്തം. തീപിടുത്തമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം നടന്നത്. ഡി.ബി. കോളേജിന് തെക്ക് വശത്താണ് തീപിടിത്തമുണ്ടായത്. പുല്ലും പാഴ്‌ച്ചെടികളും ഉണങ്ങിക്കിടന്നിരുന്നതിനാല്‍ വേഗത്തില്‍ തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് ശാസ്താംകോട്ടയില്‍നിന്ന് അഗ്നിരക്ഷാസേനയും പോലീസുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് എറെനേരം പണിപ്പെട്ട് തീയണക്കുകയായിരുന്നു. വേനല്‍ ശക്തിപ്പെട്ടതോടെ തടാകതീരത്ത് തീപിടിത്തം തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
Read More »ടൂറിസം വില്ലേജാക്കാന്‍ മണ്‍റോത്തുരുത്ത്; വരുന്നത് 2.75 കോടിയുടെ പദ്ധതികള്‍..!
മണ്‍റോത്തുരുത്തിനെ ടൂറിസം വില്ലേജാക്കി പരിഷ്‌ക്കരിക്കാന്‍ വിവിധ വികസന പദ്ധതികള്‍ക്ക് കരാറുകള്‍ ക്ഷണിച്ചു. മണ്‍റോത്തുരുത്തില്‍ 2.75 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് ലക്ഷ്യമിടുന്നത്. ടൂറിസം ഭൂപടത്തില്‍ തനതായ പ്രാധാന്യം ഇന്ന് കൊല്ലം ജില്ലയിലെ മണ്‍റോത്തുരുത്തിനുണ്ട്. കണ്ണങ്കാട്ട് ഹൗസ് ബോട്ട് ടെര്‍മിനല്‍, പെരുങ്ങാലത്ത് ബോട്ട്‌ജെട്ടി, ചെറുതോടുകളുടെ നവീകരണം, മണക്കടവ് ഭാഗത്ത് കായല്‍ക്കാഴ്ചകള്‍ കാണുന്നതിനും ബോട്ട് അടുപ്പിക്കുന്നതിനുമുള്ള സൗകര്യമൊരുക്കല്‍, തോടുകള്‍ക്കു കുറുകെ നടപ്പാലങ്ങളുടെ നിര്‍മാണം എന്നിവയാണ് ആദ്യഘട്ടമായി നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ കല്ലട ജലോത്സവത്തിന്റെ ഫിനിഷിങ് …
Read More »ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന..!
ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. കുണ്ടറ, പത്തനാപുരം, ചാത്തന്നൂര്‍, പുനലൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. കൊട്ടാരക്കരയില്‍ ആര്‍.ഡി.ഒ. കോടതിയില്‍ നടപടി എടുക്കുന്നതിലേക്കായി അനുമതി നല്‍കിയ 2018-ലെ രണ്ട് ഫയലുകളിലും 2019-ലെ ഒരു ഫയലിലും ഓഫീസ് നടപടി ക്രമങ്ങള്‍ എടുക്കാത്തതായും കണ്ടെത്തി. ചാത്തന്നൂരില്‍ ആകെയുള്ള രണ്ട് ജീവനക്കാരില്‍ ഫുഡ് സേഫ്‌റ്റി ഓഫീസര്‍ ശബരിമല ഡ്യൂട്ടിയിലും, രണ്ടാമനായ എല്‍.ഡി. ക്ലര്‍ക്ക് അനധികൃതമായി ഓഫീസില്‍ …
Read More »കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 17 കാരിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചു; അമ്മാവന്‍റെ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍…
കൊല്ലത്ത് 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മാവന്റെ ഭാര്യയടക്കം നാലുപേര്‍ അറസ്റ്റിലായി. കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമാണ് പിടിയിലായത്. കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഇരയാക്കിയതെന്നാണ് വിവരം. കരുനാഗപ്പള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പീഡനം നടന്നത്.കൂടാതെ കൊല്ലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്‌റ്റേകളില്‍ കൊണ്ടുപോയി അമ്മാവന്റെ ഭാര്യ പലര്‍ക്കും തന്നെ കാഴ്ച വെച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് പെണ്‍കുട്ടി പതിവായി …
Read More »