Breaking News

Movies

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ൽ നിന്നും പൃഥ്വിരാജ് പിന്മാറി…

മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽമാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസിൽ’ …

Read More »

‘പാമ്ബ് എന്റെ കൈയിലേക്ക് കയറി മൂന്ന് തവണ കൊത്തി, വിഷമുള്ള പാമ്ബാണ് എന്നെ കടിച്ചത്’; പാമ്ബു കടിയേറ്റ സംഭവത്തില്‍ പ്രതികരണവുമായി സല്‍മാന്‍ ഖാന്‍

തന്നെ കടിച്ചത് വിഷമുള്ള പാമ്ബാണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. പന്‍വേലിലെ ഫാം ഹൗസില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് സല്‍മാന്‍ ഖാന് പാമ്ബുകടിയേറ്റത്. ഉടന്‍ തന്നെ നവിമുംബൈയിലെ കാമോതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി നിരീക്ഷണത്തിന് ശേഷം തിരിച്ചെത്തിയ ശേഷമാണ് താരം സംഭവത്തെ കുറിച്ച്‌ പ്രതികരിച്ചത്. ‘ഫാം ഹൗസില്‍ കയറിയ പാമ്ബിനെ ഒരു വടി ഉപയോഗിച്ച്‌ ഞാന്‍ പുറത്തേയ്‌ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ പാമ്ബ് എന്റെ കൈയിലേക്ക് കയറി മൂന്ന് തവണ കൊത്തി. …

Read More »

നാഗചൈതന്യയില്‍ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം; ചുട്ടമറുപടിയുമായി സാമന്ത

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ നിരവധി അപവാദങ്ങളും ആരോപണങ്ങളും സാമന്തയ്ക്ക് നേരിടേണ്ടി വന്നു. നാഗചൈതന്യയില്‍ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു സാമന്തയ്‌ക്കെതിരെ ഏറ്റവും ഒടുവില്‍ ഉയര്‍ന്ന ആരോപണം. സോഷ്യല്‍ മീഡിയവഴിയാണ് ഒരാള്‍ സാമന്തയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. ‘ഒരു മാന്യനില്‍ നിന്നും 50കോടി മോഷ്ടിച്ചു’ എന്നായിരുന്നു ആരോപണം. നാഗചൈതന്യയില്‍ നിന്നും സാമന്ത വിവാഹ മോചനം നേടിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു കമന്റ് പ്രത്യക്ഷപ്പെട്ടത്. സാധാരണ ഇത്തരം കമന്റുകള്‍ താരം അവഗണിക്കുകയാണ് …

Read More »

ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, മരക്കാര്‍ മത്സരിച്ചത് സ്പില്‍ബര്‍ഗിനോട്: പ്രിയദര്‍ശന്‍

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. റിലീസ് തീയതി പ്രഖ്യാപിച്ചിരുന്ന സിനിമ ലോക്ക്ഡൗണും കൊറോണയുമൊക്കെ കാരണം രണ്ട് വര്‍ഷം കഴിഞ്ഞാണ് തീയേറ്ററിലെത്തിയത്. ഏറെ ആശങ്കകള്‍ക്കൊടുവിലായിരുന്നു സിനിമയുടെ റിലീസ്. നേരത്തെ ചിത്രം ഒടിടിയിലെത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ മന്ത്രി സജി ചെറിയാനടക്കം ഇടപെട്ടാണ് മരക്കാറിനെ തീയേറ്ററില്‍ തന്നെ എത്തിച്ചത്. വന്‍ സ്വീകരകണമായിരുന്നു ആരാധകര്‍ മരക്കാറിന് നല്‍കിയത്. പുലര്‍ച്ചെ പന്ത്രണ്ട് മണിക്ക് തന്നെ ഫാന്‍സ് ഷോകള്‍ തുടങ്ങിയിരുന്നു. ഫാന്‍സ് ഷോകളുടെ …

Read More »

അമ്മ യോഗം മൊബൈലിൽ പകർത്തി; ഷമ്മി തിലകനെതിരെ നടപടിക്ക് സാധ്യത…..

മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ അമ്മയുടെ യോഗം മൊബൈലിൽ പകർത്താൻ ശ്രമിച്ച സംഭവത്തിൽ നടൻ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് നടപടി കൈക്കൊള്ളാനാണ് തീരുമാനം. ഷമ്മിക്കെതിരേ നടപടിയെടുക്കണമെന്ന് അം​ഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ ജനറൽ ബോഡി യോഗം കൊച്ചിയിൽ നടന്നത്. യോഗത്തിനെത്തിയ ഷമ്മി തിലകൻ ചർച്ചകൾ മൊബൈലിൽ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തിൽ പങ്കെടുത്ത താരങ്ങളിൽ ഒരാൾ സംഘടനാ നേതാക്കളുടെ …

Read More »

നടി പാര്‍വതിയെ ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തയാള്‍ അറസ്റ്റില്‍

നടി പാര്‍വതി തിരുവോത്തിനെ ഫോണ്‍ വിളിച്ച്‌ ശല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ അഫ്‌സലിനെയാണ് അറസ്റ്റ് ചെയ്തത്. നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന നടിയുടെ പരാതിയെ തുടര്‍ന്നാണ് മരട് പോലീസിന്റെ നടപടി. പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് യുവാവുമായി പരിചയമെന്നും എന്നാല്‍ അത് ദുര്‍വിനിയോഗം ചെയ്ത് ശല്യപ്പെടുത്തുകയായിരുന്നുവെന്നുമാണ് പാര്‍വതിയുടെ പരാതി. ഇയാള്‍ സ്റ്റേഷനില്‍ സ്വമേധയാ ഹാജരായെന്നാണ് വിവരം.

Read More »

സാമന്തയുടെയും ചൈതന്യയുടെയും വേര്‍പിരിയലിന് പിന്നില്‍ ‘ദി ഫാമിലി മാന്‍ 2’ ലെ സെക്സ് രംഗം?

ടോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്ബതിമാരില്‍ ഒരാളായിരുന്നു സാമന്തയും നാഗ ചൈതന്യയും. പല അവസരങ്ങളിലും തന്റെ വേര്‍പിരിയലിനെക്കുറിച്ച്‌ സാമന്ത പറഞ്ഞപ്പോള്‍, ചൈതന്യ പരസ്യമായി ഒന്നും പറയാതിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും, വേര്‍പിരിയുമെന്നു പ്രഖ്യാപിച്ചതിന് ശേഷം അവര്‍ ആരാധകരെയും പ്രിയപ്പെട്ടവരെയും ഞെട്ടിച്ചു. അതിനുശേഷം, അവരുടെ വിവാഹമോചനത്തിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങളെക്കുറിച്ച്‌ നിരവധി ഊഹാപോഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സാമന്തയുടെയും നാഗ ചൈതന്യയുടെയും വേര്‍പിരിയലിന് കാരണം, ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാനുള്ള സാമന്തയുടെ തീരുമാനത്തില്‍ നാഗ ചൈതന്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു …

Read More »

‘മരക്കാര്‍’ ആമസോണ്‍ പ്രൈമിലേക്ക്, ഒടിടി റിലീസ് പ്രഖ്യാപിച്ചു

അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് തിയറ്ററുകളിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്‍ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ചിത്രം തന്നെയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നാണ് അഭിപ്രായം വന്നത്. ഇപോഴിതാ മരക്കാര്‍ ചിത്രത്തിന്റെ ഒടിടി പ്രീമിയറും പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് മരക്കാര്‍ റിലീസ് ചെയ്യുക. 17 മുതലാണ് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‍ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, …

Read More »

ഉര്‍വശി മദ്യപാനി, കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ മടിച്ച്‌ മനോജ് കെ.ജയന്‍; അന്ന് കോടതിവളപ്പില്‍ നാടകീയ രംഗങ്ങള്‍

മലയാള സിനിമ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മനോജ് കെ.ജയന്‍, ഉര്‍വ്വശി എന്നിവരുടെ. ഇരുവരും ഒന്നിച്ച്‌ അഭിനയിച്ച സിനിമകളെല്ലാം അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ അടുപ്പത്തിലൂടെ ഇരുവരും പ്രണയത്തിലായി. 2000 ത്തിലാണ് മനോജ് കെ.ജയനും ഉര്‍വ്വശിയും വിവാഹിതരായത്. എന്നാല്‍, ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2008 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നാടകീയ രംഗങ്ങളാണ് ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. മനോജിനും ഉര്‍വ്വശിക്കും ഒരു മകളുണ്ട്. കുഞ്ഞാറ്റ എന്നാണ് മകളുടെ പേര്. മകളുടെ അവകാശത്തിനായി ഇരുവരും …

Read More »

‘തെലുങ്കാനയില്‍ വരെ ആരാധകരുണ്ട്’; ഒടിടി മലയാള സിനിമയുടെ തലവര മാറ്റിയെന്ന് രാജമൗലി

ഒടിടി മലയാള സിനിമയുടെ തലവര മാറ്റിയെന്ന് സംവിധായകന്‍ രാജമൗലി. ഇപ്പോള്‍ മലയാള സിനിമ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലെത്തിയെന്നും തെലുങ്കാനയില്‍ വരെ ആരാധകരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം ആര്‍ആര്‍ആറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജമൗലി. ‘ആര്‍ആര്‍ആര്‍’ ഒരു ചരിത്ര സിനിമയല്ല. രണ്ടു സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതമാണ് ചിത്രമെന്ന് രാജമൗലി പറഞ്ഞു. അല്ലൂരി സീതാറാം രാജു, ഹൈദരാബാദ് നൈസാമിനെതിരെ പൊരുതിയ കോമാരം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. വിസ്മയക്കാഴ്ചകളോടെയാണ് ചിത്രം …

Read More »