Breaking News

Movies

കോവിഡ്-19 ; ദുരിതാശ്വാസ നിധിയിലേക്ക് അജിത് 1.25 കോടി രൂപ സംഭാവന നല്‍കി…

കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യം. കൊറോണയെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളും ക്ഷണിച്ചു കഴിഞ്ഞു. നിരവധി പേരാണ് ഇത്തരത്തില്‍ സംഭാവന നല്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നത്. ഇപ്പോഴിതാ തമിഴ് ചലച്ചിത്ര താരം അജിത് ഒന്നേകാല്‍ കോടി രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതമാണ് നടന്‍ സംഭാവന ചെയ്യുന്നത്. സിനിമാസംഘടനയായ ഫെഫ്സിയുടെ കീഴിലെ …

Read More »

‘അര്‍ജ്ജുനന്‍ മാസ്റ്ററുടെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണ്’; മുഖ്യമന്ത്രി..

സംഗീത സംവിധായകന്‍ എംകെ അര്‍ജ്ജുനന്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അര്‍ജുനന്‍ മാസ്റ്റര്‍ എന്നും അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ വെച്ച്‌ ഇന്ന് പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് …

Read More »

സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്കായി 20 ലക്ഷം രൂപ നല്‍കി ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര…

കൊറോണ ഭീതിയില്‍ രാജ്യത്തെ ലോക്​ഡൗണുമായി ബന്ധപ്പെട്ട്​ തൊഴില്‍ നഷ്​ടവും ദുരിതവും അനുഭവിക്കുന്ന സിനിമാമേഖലയിലെ ജീവനക്കാര്‍ക്ക് സംഭാവനയുമായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. താരം 20 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ദിവസക്കൂലിക്കാരും മറ്റുമായ തൊഴിലാളികളെ സഹായിക്കാനായി ഫിലീം എംപ്ലോയീസ്​ ഫെഡറേഷന്‍ ഓഫ്​ സൗത്ത്​ ഇന്ത്യക്കാണ്​ (എഫ്​.ഇ.എഫ്​.എസ്​.ഐ) താരം പണം നല്‍കിയത്​. കോവിഡ് ഭീതിയില്‍ തമിഴ് സിനിമാ ഇന്‍‍ഡസ്ട്രിയില്‍ ജോലി ഇല്ലാതായ ദിവസ വേതനക്കാര്‍ക്കാണ് താരത്തിന്‍റെ സഹായം. രജനീകാന്ത്​, വിജയ്​ സേതുപതി, …

Read More »

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം; ചിത്രത്തിന്‍റെ റിലീസ് തീയതിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍…

ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. മാര്‍ച്ച്‌ മാസത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം എന്നാല്‍ കൊവിഡ് ഭീഷണി രാജ്യത്ത് നിലവില്‍ വന്നതോടെ ചിത്രത്തിന്‍റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. മാര്‍ച്ച് 26 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. ഇനി ചിത്രത്തിന്റെ റിലീസ് എന്നുണ്ടാകും എന്നുള്ള ഒരു ഓണ്‍ലൈന്‍ ചാനലിന്റെ ചോദ്യത്തിന് …

Read More »

കോവിഡ്-19 ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി കങ്കണ; ഒരു മാസത്തെ പെന്‍ഷന്‍ നല്‍കി അമ്മയും…

രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി ബോളിവുഡ് താരം കങ്കണ റണാവത്തും പങ്ക് ചേര്‍ന്നു. കങ്കണയുടെ അമ്മ ആശാ റണാവത്ത് ഒരു മാസത്തെ പെന്‍ഷനും നല്‍കിയിരിക്കുകയാണ്. കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദലാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. “പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കങ്കണ 25 ലക്ഷം രൂപ നല്‍കി. കൂടാതെ ദിവസവേതനക്കാരായ തൊഴിലാളികളുടെ കുടുംബത്തിന് റേഷനും നല്‍കുന്നുണ്ട്. നമുക്കൊരുമിച്ച്‌ …

Read More »

കൊറോണ വൈറസ്; ഗ്രാമി പുരസ്‌കാര ജേതാവായ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു..

കൊവിഡ് 19 വൈറസ് ബാധമൂലം ഗ്രാമി പുരസ്‌കാര ജേതാവായ ഗായകന്‍ ആദം ഷ്‌ലേസിങ്കര്‍ അന്തരിച്ചു. 52 വയസായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് അന്ത്യം. വൈറസ് ബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്‍ ടോം ഹാങ്ക്‌സ് ആണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവെച്ചത്. നടന്‍ ടോം ഹാങ്ക്‌സ് സംവിധാനം ചെയ്ത ദാറ്റ് തിങ്‌സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ …

Read More »

കോവിഡിനെതിരെ പോരാടാന്‍ അക്ഷയ്കുമാറും; നടന്‍ സംഭാവന നല്‍കുന്നത് 25 കോടി…

കോവിഡ് 19 പ്രതിരോധത്തിന് 25 കോടി രൂപ നല്‍കാനെരുങ്ങി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാര്‍. ഈ സമയത്ത് ആളുകളുടെ ജീവനാണ് വില കല്പിക്കേണ്ടതെന്നും അതിനു തനിക്കു കഴിയുന്നത് താന്‍ ചെയ്യുകയാണെന്നും അക്ഷയ്കുമാര്‍ ട്വീറ്ററില്‍ കുറിച്ചു. ടാറ്റാ ട്രസ്റ്റും 500 കോടിയുടെ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെയെണ്ണം 918 ആയി. 20 പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. രോഗവ്യാപനം തടയാന്‍ രാജ്യമെമ്ബാടുള്ള ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ …

Read More »

തീര്‍ച്ചയായും നമ്മള്‍ ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ചിത്രമാണ് The Flu | ചിത്രം കാണാം

ലോകമെമ്പാടും കൊറോണ വൈറസ് പിടിപെട്ടിരിക്കുന്ന ഈ അവസരത്തില്‍ തീര്‍ച്ചയായും നമ്മള്‍ കണ്ടിരിക്കേണ്ട ചിത്രമാണ് The Flu. 2013 ല്‍ ഇറങ്ങിയ കൊറിയന്‍ ചിത്രമാണ് ദി ഫ്ലു. ഒരു കണ്ടെയ്നറില്‍ കുറേ ആളുകളെ രണ്ടുപേര്‍ ചേര്‍ന്ന് കടത്തിക്കൊണ്ടു പോകുന്നതായിട്ടാണ് ചിത്രം തുടങ്ങുന്നത്. പിന്നീട് അതില്‍ നിന്നുമൊരാള്‍ രക്ഷപെടുകയും അയാളിലൂടെയും കടത്താന്‍ ശ്രമിച്ച ഒരാളിലൂടെയുമാണ്‌ വൈറസ് രാജ്യത്ത് മുഴുവന്‍ പടര്‍ന്നു പിടിക്കുന്നതും. അതെങ്ങനെയെന്നു ചിത്രം വിശധമാക്കും. മലയാളം സബ്ടൈറ്റിലൂടെ ചിത്രം കാണാം; കൊറോണ …

Read More »

കോവിഡ് 19: കോടികള്‍ സംഭാവന നല്‍കി തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ അല്ലു അര്‍ജുനും മഹേഷ് ബാബുവും; അല്ലു അര്‍ജുന്‍റെ വക കേരളത്തിനും…

കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ രാജ്യം ഇപ്പോള്‍. ഇതേതുടര്‍ന്ന് പ്രതിസന്ധികളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായിരിക്കുകയാണ് തെന്നിന്ത്യന്‍ താരങ്ങളായ അല്ലു അര്‍ജുനും മഹേഷ് ബാബുവും. ആന്ധ്രാ പ്രദേശ്-തെലങ്കാന സര്‍ക്കാരുകള്‍ക്ക് ഒരു കോടി രൂപയാണ് മഹേഷ് ബാബു സംഭാവന നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് താരം തുക കൈമാറിയത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്നും നമ്മള്‍ കൊറോണയെ അതിജീവിക്കുമെന്നും മഹേഷ് ബാബു ട്വീറ്റ് …

Read More »

ലോക്ഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ കേന്ദ്രം; ദൂരദര്‍ശനില്‍ ‘രാമായണം’ പുനസംപ്രേഷണം ചെയ്യുന്നു…

രാജ്യത്ത് കൊവിഡ്-19 ലോകഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ വഴിയൊരുക്കി കേന്ദ്രം. 1987-88 കാലത്ത് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം പുനസംപ്രേഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പരമ്ബര ശനിയാഴ്ച മുതല്‍ പുനസംപ്രേഷണം നടത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987 ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്ബര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്നാണ് മന്ത്രി പറഞ്ഞു. നേരത്തെ ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം …

Read More »