കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് സംസ്ഥാനത്ത് 149 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,810 ആയി. 1387 പേരെയാണ് കോവിഡ് ബാധിച്ച് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം 18,849 രോഗമുക്തി നേടി. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം …
Read More »സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ മാറ്റം; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ ശക്തമാകാന്‍ കാരണം അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ്…
സംസ്ഥാനത്തെ മഴ അലര്‍ട്ടുകളില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍, അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് സജീവമാകുന്നതാണ് മഴ ശക്തമാകാന്‍ കാരണം. മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. അതേസമയം, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ഒരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെട്ടു. …
Read More »നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരനെ സൈന്യം പിടിച്ചു; ഒരാളെ വെടിവച്ച് കൊന്നു…
ജമ്മു കശ്മീരിലെ ഉറി നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു പാക്കിസ്ഥാന്‍ ഭീകരനെ സൈന്യം പിടികൂടി. മറ്റൊരു ഭീകരനെ വെടിവച്ച് കൊന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു പാക്കിസ്ഥാന്‍ ഭീകരനെ ജീവനോടെ പിടികൂടുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ ഉറി, രാംപൂര്‍ മേഖലകളില്‍ ഒന്നിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നുഴഞ്ഞുകയറ്റം തടയാന്‍ വന്‍ ഓപ്പറേഷനാണ് സൈന്യം നടത്തുന്നത്. ഒരു വന്‍ നുഴഞ്ഞുകയറ്റ ശ്രമം ഉള്‍പ്പെടെ മൂന്ന് ഭീകര …
Read More »ഗുജറാത്തില്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി നടത്താന്‍ സമ്മതിക്കില്ല; ഭീഷണിയുമായി ബജ്രംഗ്ദള്…
ഹിന്ദുദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്ന ബി.ജെ.പി നേതാവിന്റെ പരാതിയില്‍ ജയിലിലായ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി ഗുജറാത്തില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് ബജ്രംഗ്ദള്. ഒക്ടോബര്‍ ഒന്നുമുതലാണ് ഫാറൂഖിയുടെ ഗുജറാത്ത് സന്ദര്‍ശനം. ഗുജറാത്തില്‍ പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങളും മുന്നറിയിപ്പുകളുമാണ് ഫറൂഖിക്ക് ലഭിച്ചത്. ഗുജറാത്ത് ബജ്രംഗ് ദള്‍ നേതാക്കളുടേതാണ് ഭീഷണി സന്ദേശമെന്നാണ് റിപ്പോർട്ട്. ‘അവന്‍ തന്റെ തൊഴിലിലൂടെ ഹിന്ദു മതത്തെ ആക്രമിക്കുന്നു. അവന്‍ ഹാസ്യരൂപത്തില്‍ ഹിന്ദു …
Read More »ഗുലാബ് ചുഴലിക്കാറ്റ്: മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയേറെയാണെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയത്. ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്. ഈ …
Read More »കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വിസ് ആരംഭിക്കുന്നു…
കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വിസ് ആരംഭിക്കുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് സര്‍വീസ് ഉള്‍പ്പെടുത്തിയത്. ബംഗളൂരുവില്‍നിന്ന് കൊച്ചി വഴി ആഴ്ചയില്‍ രണ്ട് പുതിയ സര്‍വിസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതില്‍ ഒന്നാണ് കൊച്ചിക്ക് പകരം കണ്ണൂര്‍ വഴിയാക്കുന്നത്. രണ്ട് സര്‍വീസും കൊച്ചിവഴി ആകുമേ്ബാള്‍ വേണ്ടത്ര യാത്രക്കാരില്ലാത്തതാണ് കണ്ണൂര്‍ വഴിയാക്കാന്‍ കാരണം. 254 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് 12ന് കണ്ണൂരില്‍നിന്ന് …
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18795 കൊവിഡ് കേസുകള്‍, 26030 പേര്‍ക്ക് രോഗമുക്തി, 179 മരണങ്ങള്‍…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18795 കൊവിഡ് കേസുകള്‍. 20,000 ല്‍ താഴെ കേസുകള്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് 201 ദിവസങ്ങള്‍ക്ക് ശേഷമാണ്. ഇപ്പോള്‍ സജീവമായ കേസുകള്‍ 2,92,206 ആണ്. മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 3,36,97,581 ആയി ഉയര്‍ന്നു, അതേസമയം സജീവ കേസുകള്‍ 2,92,206 ആയി കുറഞ്ഞു. 179 പുതിയ മരണങ്ങളോടെ മരണസംഖ്യ 4,47,373 ആയി ഉയര്‍ന്നു. സജീവമായ കേസുകളില്‍ മൊത്തം അണുബാധകളുടെ 0.87 …
Read More »സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം; 11,699 പേര്‍ക്ക് മാത്രം കോവിഡ് ; 58 മരണം; 17,763 പേര്‍ക്ക് രോഗമുക്തി…
കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 1667 എറണാകുളം 1529 തിരുവനന്തപുരം 1133 കോഴിക്കോട് 997 മലപ്പുറം 942 കൊല്ലം 891 കോട്ടയം 870 പാലക്കാട് 792 ആലപ്പുഴ 766 കണ്ണൂര്‍ 755 പത്തനംതിട്ട 488 …
Read More »20 വര്‍ഷമായി ഒളിവിലായിരുന്ന ജെയ്‌ഷെ ഭീകരന്‍ പിടിയില്‍: ഒരാഴ്ചയ്ക്കിടെ അറസ്റ്റിലാകുന്ന നാലാമത്തെ ഭീകരന്‍…
20 വര്‍ഷമായി ഒളിവിലായിരുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ പിടിയില്‍. നൗഗാം സ്വദേശിയായ ബഷീര്‍ അഹമ്മദ് എലിയാസ് ജാഫര്‍ ഖാനെയാണ് കാശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍വയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പൊലീസ് റെയ്ഡിലാണ് ഭീകരന്‍ പിടിയിലായത്. 2001 ല്‍ മാര്‍വ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലെ പ്രതിയായ ഇയാള്‍ 20 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ …
Read More »ഞാന്‍ കര്‍ഷകര്‍ക്കൊപ്പം; ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി…
കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ നേതൃത്വത്തിലുള്ള ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പത്തുമാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്‍റെ ഭാഗമാണ് സെപ്റ്റംബര്‍ 17ലെ ഭാരത് ബന്ദ്. ഭാരത് ബന്ദില്‍ അണിനിരക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും മുന്നണികളോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ‘കര്‍ഷകരുടെ അഹിംസാത്മക സത്യാഗ്രഹം ഇന്നും തുടരുന്നു. എന്നാല്‍ ചൂഷക സര്‍ക്കാര്‍ ഇത് ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് ഇന്ന് ഞങ്ങള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്’ -ഞാന്‍ കര്ഷകര്െക്കാപ്പം …
Read More »