സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 2500 തിരുവനന്തപുരം 1961 തൃശൂര്‍ 1801 കോഴിക്കോട് 1590 കൊല്ലം 1303 മലപ്പുറം 1200 കോട്ടയം 1117 പാലക്കാട് 1081 ആലപ്പുഴ 949 കണ്ണൂര്‍ 890 പത്തനംതിട്ട 849 …
Read More »പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വൈദ്യുതാഘാതമേറ്റ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു…
പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വൈദ്യുതാഘാതമേറ്റ യുവാവിന് ഗുരുതരമായ പൊള്ളല്‍. തമിഴ്‌നാട് ചെങ്കല്‍പേട്ട് സ്വദേശി മാരിമുത്തുവിനാണ് (33) പൊള്ളലേറ്റത്. മൂന്നുനില കെട്ടിടത്തിന് മുകളിലെ ജോലിക്കിടയില്‍ 220 കെവി ടവര്‍ലൈനില്‍ നിന്നുള്ള അമിത വൈദ്യുതി പ്രവാഹത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. മാരിമുത്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന മറ്റു തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് മാരിമുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ ഒരു വ്യക്തിയുടെ കെട്ടിടത്തിന് മുകളിലാണ് …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം; അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും, കേരളത്തില്‍ ചൊവ്വാഴ്ച്ച വരെ കനത്ത മഴ; യല്ലോ അലര്‍ട്ട്…
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യുനമര്‍ദ്ദമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂനമര്‍ദ്ദമായും തുടര്‍ന്ന് ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ആന്ധ്രാ പ്രദേശ് – തെക്കന്‍ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാകിസ്താന്‍ നിര്‍ദ്ദേശിച്ച ഗുലാബ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. ഞായറാഴ്ച വൈകുന്നേരത്തോടെ വിശാഖപട്ടണത്തിനും ഗോപാല്‍പുരിനും ഇടയില്‍ കലിംഗപട്ടണത്തിന് സമീപത്തുകൂടി …
Read More »രാജ്യത്തെ ഇന്ധന വില വര്‍ധന; സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി….
ഇന്ത്യയുടെ പെട്രോള്‍ വില കുറയാതിരിക്കാന്‍ കാരണം സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. പശ്ചിമബംഗാളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ കാരണം തൃണമൂല്‍ സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. ‘ഇന്ധന വില കുറയണം എന്ന് തന്നെയാണ് നിലപാട്. എന്നാല്‍ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത് കൊണ്ടാണ് ഇത് ജി എസ് ടി യില്‍ …
Read More »വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ സ്‌പെയിനില്‍ നിന്ന് 20,000 കോടിയുടെ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ; കരാറില്‍ ഒപ്പുവെച്ചു…
വ്യോമസേനയുടെ അവ്രോ-748 ചരക്ക് വിമാനങ്ങള്‍ക്ക് പകരം എയര്‍ബസ് സി-295 എംഡബ്ല്യു വിമാനങ്ങള്‍ വാങ്ങാന്‍ 20,000 കോടിയുടെ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. സ്പെയിന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസില്‍ നിന്നാണ് 56 സി-295 എംഡബ്ല്യു വിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്. 48 മാസത്തിനുള്ളില്‍ 16 വിമാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കും. സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ 10 വര്‍ഷം കൊണ്ട് ബാക്കി 40 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും. ടാറ്റ കണ്‍സോര്‍ഷ്യമാണ് വിമാനങ്ങള്‍ നിര്‍മിക്കുക. അഞ്ച് മുതല്‍ പത്ത് …
Read More »സംസ്ഥാനത്ത് ഇന്ന് 17,983 പേര്‍ക്ക് കോവിഡ് ; 127 മരണം; 16,918 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്ബിളുകളാണ് 1,10,523 പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 2784 എറണാകുളം 2397 തിരുവനന്തപുരം 1802 കൊല്ലം 1500 കോട്ടയം 1367 കോഴിക്കോട് 1362 പാലക്കാട് 1312 മലപ്പുറം 1285 ആലപ്പുഴ 1164 ഇടുക്കി 848 കണ്ണൂര്‍ 819 …
Read More »സൗജന്യ ചികിത്സയില്‍ ഒന്നാമത്; കേരളത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍…
സംസ്ഥാനത്തിന് 3 ദേശീയ പുരസ്കാരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്തൻ 3.0ൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡ് കേരളത്തിനാണ്. കൂടാതെ ആയുഷ്മാൻ ഭാരത് പ്രധാന്മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കിയ സർക്കാർ ആശുപത്രിക്കുള്ള അവാർഡ് കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു …
Read More »ആവശ്യപ്പെട്ടതിലും അധികം മുടിമുറിച്ചു; 2 കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി…
ആവശ്യപ്പെട്ടതിലും അധികം മുടിമുറിച്ചത് കരിയറില്‍ അവസരങ്ങള്‍ നഷ്ടമാകാന്‍ ഇടയാക്കിയെന്ന പരാതിയില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്റെ വിധി. മുടി വെട്ടിനശിപ്പിച്ചെന്ന് ആരോപിച്ച് ആഡംബര ഹോട്ടല്‍ ശൃംഖലയ്‌ക്കെതിരെ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ച യുവതിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിവന്നത്. കമ്മീഷന്‍ അധ്യക്ഷന്‍ ആര്‍.കെ. അഗര്‍വാള്‍, അംഗം ഡോ. എസ്.എം. കാന്തികാര്‍ എന്നിവരാണ് യുവതിക്ക് രണ്ടുകോടിരൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹോട്ടല്‍ ശൃംഖലയ്ക്ക് നിര്‍ദേശം നല്‍കിയത്. നിരവധി …
Read More »പൊലീസ് വെടിവയ്പ്പില്‍ മരിച്ച ഗ്രാമവാസിയുടെ നെഞ്ചില്‍ ചവിട്ടിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു…
ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിനിടയില്‍ വെടിയേറ്റ് മരിച്ച ഗ്രാമവാസിയുടെ മൃതദേഹത്തില്‍ ചവിട്ടിയ ഫോട്ടോഗ്രാഫറിനെ പൊലീസ് അറസ്റ്റ് ചെയ്തതായി അസാം ഡി ജി പി അറിയിച്ചു. ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനു വേണ്ടി പൊലീസ് തന്നെ വാടകയ്ക്കെടുത്ത ഫോട്ടോഗ്രാഫറാണ് ആവേശം മൂത്ത് പൊലീസിനൊപ്പം ചേര്‍ന്ന് ഗ്രാമവാസിയെ മര്‍ദ്ദിച്ചത്. ഫോട്ടോഗ്രാഫര്‍ ബിനോയ് ബെനിയയാണ് പൊലീസ് പിടിയിലായത്. പൊലീസിനെ ആക്രമിക്കാന്‍ പാഞ്ഞടുത്ത ഗ്രാമവാസിയെ വെടിയേറ്റു വീണ ശേഷം പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ചലനമില്ലാതെ കിടക്കുന്ന ഗ്രാമവാസിയെ …
Read More »പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം; 24 പേര്‍ പിടിയില്‍…
മഹാരാഷ്ട്രയിലെ താനെയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും, ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മറ്റ് പ്രതികള്‍ ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. അറസ്റ്റിലായ 24 പ്രതികളില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഡോംമ്ബിവാലിയിലെ മന്‍പട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രതികള്‍ക്കെതിരെ കൂട്ട …
Read More »