Breaking News

National

നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ദേശീയ മനുഷ്യവകാശ കമ്മീഷന്‍…

പ്രമുഖ തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ ദേശീയ മനുഷ്യവകാശ കമ്മീഷന്‍. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയാണ് നടന്റെ മരണം. പിന്നാലെ വാക്‌സിന്‍ എടുത്തതാണ് മരണകാരണമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങളുണ്ടായിരുന്നു. നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്ത് വന്നത്. തുടര്‍ന്ന് പ്രചാരണം നടത്തിയവര്‍ക്കെതിരേ …

Read More »

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട്…

കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ നിയന്ത്രണങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡ് തമിഴ്‌നാട് സ്ഥാപിച്ചു. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് മുന്നറിയിപ്പ് സന്ദേശമുള്ളത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കുകയോ, രണ്ട് ഡോസ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണമെന്ന് ബാനറില്‍ പറയുന്നു. അല്ലാത്ത പക്ഷം അതിര്‍ത്തി കടക്കാനാകില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇ പാസും നിര്‍ബന്ധമാണ്. ആര്യങ്കാവ് …

Read More »

രാകേഷ് അസ്താനയുടെ നിയമനം; ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി…

ചട്ടങ്ങള്‍ മറികടന്ന് രാകേഷ് അസ്താന ഐപിഎസിനെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ചെന്ന ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കാന്‍ ദില്ലി ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഹൈക്കോടതി ഉത്തരവിന് ശേഷം സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, രാകേഷ് അസ്താനയുടെ നിയമനം റദ്ദാക്കണമെന്നും, പുതിയ …

Read More »

മുസാഫര്‍നഗര്‍ വര്‍ഗീയ കലാപം: 77 കേസുകള്‍ പിന്‍വലിച്ച്‌ യുപി സര്‍ക്കാര്‍…

മുസാഫര്‍നഗര്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട 77 കേസുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഒരു കാരണവും നല്‍കാതെയാണ് കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതെന്നാണ് അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചത്. ‘ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 321 പ്രകാരം കേസ് പിന്‍വലിക്കുന്നതിന് ഒരു കാരണവും സര്‍ക്കാര്‍ നല്‍കുന്നില്ല. പൂര്‍ണ്ണമായ പരിഗണനയ്ക്ക് ശേഷം, നിര്‍ദ്ദിഷ്ട കേസ് പിന്‍വലിക്കാനുള്ള തീരുമാനം എടുത്തതായി സര്‍ക്കാര്‍ പ്രസ്താവിക്കുന്നുണ്ട്’, സുപ്രീം കോടതിയുടെ അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയയും അഭിഭാഷക …

Read More »

പുതിയ വാഹനം പൊളിക്കല്‍ നയം, കോടികളുടെ നിക്ഷേപം പ്രതീക്ഷിച്ച്‌ കേന്ദ്രസര്‍ക്കാര്‍…

രാജ്യത്തെ പുതിയ വാഹന പൊളിക്കല്‍ നയത്തിന്റെ ഭാഗമായി “മെറ്റീരിയല്‍ റീസൈക്ലിങ്” ബിസ്നസിലേക്ക് പതിനായിരം കോടിയുടെ നിക്ഷേപം വരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നത്. രാജ്യത്തെ വാഹനപ്പെരുപ്പത്തിന്റെ കണക്കുകളിലേക്ക് കണ്ണോടിച്ചാല്‍ കുറഞ്ഞത് ഏകദേശം 15,000 – 30,000 കോടി രൂപയുടെ നിക്ഷേപം വന്നേക്കും. ഇന്ത്യയില്‍ നിലവില്‍ മരണാസന്നരായ 2.14 കോടി വാഹനങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഓരോ വര്‍ഷവും ഈ എണ്ണം അധികരിച്ചുകൊണ്ടിരിക്കും. രാജ്യത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മെറ്റീരിയല്‍ റീസൈക്ളിങ് മാറുന്നതിലേക്കാണ് …

Read More »

കോവിഷീല്‍ഡിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് ഹൈക്കോടതി….

രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നതിനിടയിലെ ഇടവേളയായി 84 ദിവസം നിശ്ചയിച്ചത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. വാക്സിന്‍റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടാണോ അതോ ലഭ്യതയുമായി ബന്ധപ്പെട്ടാണോ എന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കിറ്റെക്സിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ കുത്തിവെപ്പിന് അനുമതി നല്‍കാന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ആദ്യ ഡോസ് വാക്സിനെടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് …

Read More »

യൂസഫലി ഓക്കേ, മറ്റു രണ്ടു പേര്‍ കേരളത്തിന്‌ വേണ്ടി എന്ത് ചെയ്തു: മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമെതിരെ സോഷ്യല്‍ മീഡിയ…

പ്രമുഖ വ്യവസായി എം എ യൂസഫ് അലിയുടെ അനിയന്‍ അഷ്‌റഫ്‌ അലിയുടെ മകന്റെ കല്യാണത്തിന് മലയാളത്തിലെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും വിദേശത്തേക്ക് പോയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വിദേശത്തെത്തിയ മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇ. ഭരണകൂടത്തില്‍നിന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയിരുന്നു. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍. യൂസഫ് അലിയും പ്രമുഖ നടന്മാരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെയാണ് ഇവരെ …

Read More »

ഗതാഗതം തടസപ്പെടുത്താനാകില്ല, കര്‍ഷകസമരം അടിയന്തിരമായി പരിഹരിക്കണം: സുപ്രീംകോടതി…

വിവാദ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന അനിശ്ചിതകാല പ്രതിഷേധത്തില്‍ റോഡ് ഗതാഗതം തടസപ്പെടുന്നത് തുടരാനാകില്ലെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധം മൂലം 20 മിനിട്ട് ദൈര്‍ഘ്യമെടുക്കുന്ന യാത്രയ്ക്ക് ദിവസം 2 മണിക്കൂറോളം പാഴാകുന്നുവെന്ന് കാട്ടി നോയിഡ സ്വദേശി മോനിക്ക അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, ഹൃഷികേശ് റായ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദ്ദേശം. ‘പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ …

Read More »

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് അമ്മ ട്രെയിനില്‍ നിന്നും ചാടിമരിച്ചു…

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് അമ്മ ട്രെയിനില്‍ നിന്നും ചാടിമരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് ഞെട്ടിക്കുന്ന സംഭവം. ചന്ദന എന്ന സ്ത്രീയാണ് കുഞ്ഞുമായി ജീവനൊടുക്കിയത്. നെറിഗുണ്ട റെയില്‍വെ സ്റ്റേഷനില്‍വച്ച്‌ ട്രെയിനില്‍ കയറിയ ഇവര്‍ യാത്രയ്ക്കിടെ കുഞ്ഞുമായി പുറത്തേക്ക് ചാടുകയായിരുന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനോപ്പം ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. തിരുപ്പതിയിലെ കോളര്‍ഗുണ്ട സ്വദേശിനിയായ യുവതി മുന്‍സിപ്പല്‍ …

Read More »

തിയറ്ററുകളില്‍ അമ്ബത് ശതമാനം പേരെ നാളെ മുതല്‍ പ്രവേശിപ്പിക്കാം; ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ തമിഴ്നാട്…

തമിഴ്നാട്ടില്‍ കോവിഡ് വൈറസ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തിയറ്ററുകളില്‍ അമ്ബത് ശതമാനം പേരെ നാളെ മുതല്‍ പ്രവേശിപ്പിക്കാം. ബാറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മൃഗശാലകളിലും ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കും. വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമാവും പ്രവേശനം അനുവദിക്കുക. ഈ ഇളവുകള്‍ സഹിതം തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ സെപ്റ്റംബര്‍ ആറുവരെ നീട്ടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്കൂളുകളും കോളജുകളും തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍ …

Read More »