അസം നിയമസഭയില്‍ പാസാക്കിയ ഗോവധ നിരോധന നിയമ പ്രകാരമുള്ള പരമാവധി ശിക്ഷ എട്ട് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയുമാക്കി. മാംസ ഉപയോഗം, ഇറച്ചി കടത്തല്‍, അറവ് നിയന്ത്രണം, അനുമതി കൂടാതെയുള്ള കശാപ്പ് എന്നിവക്കൊക്കെ വന്‍ പിഴ കൂട്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ബില്‍ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധം മറികടന്നാണ് അസം നിയമസഭ ഗോവധ നിരോധന ബില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ …
Read More »സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം; നടപടി പെണ്‍കുട്ടികള്‍ കത്തെഴുതിയ സാഹചര്യത്തിലെന്ന് പ്രധാനമന്ത്രി…
സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം. രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്. സൈനിക സ്‌കൂളില്‍ പ്രവേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പെണ്‍കുട്ടികള്‍ തനിക്ക് കത്തെഴുതിയിരുന്നതായി മോദി പറഞ്ഞു. നിലവില്‍ 33 സൈനിക സ്‌കൂളുകളാണ് രാജ്യത്തുള്ളത്. രണ്ടരവര്‍ഷം മുമ്ബ് പരീക്ഷണ അടിസ്ഥാനത്തില്‍ മിസോറാമിലെ സൈനിക സ്‌കൂളിലാണ് പെണ്‍കുട്ടികള്‍ക്ക് ആദ്യമായി പ്രവേശനം അനുവദിച്ചത്.
Read More »നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നക്കേസിലെ പ്രതി 24 മണിക്കൂറിനുള്ളില്‍ പിടിയില്‍; പിടികൂടാൻ ഒന്നിച്ചത് 700 പൊലീസുകാര്‍…
700 പൊലീസുകാരുടെ സഹായത്തോടെ ബലാത്സംഗകേസ് പ്രതിയെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്ത് അന്വേഷണസംഘം. നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയാണ് പിടിയിലായത്. ജയ്പൂര്‍ റൂറല്‍ പൊലീസ് സുപ്രണ്ട് ശങ്കര്‍ ദത്ത് ശര്‍മ്മയാണ് അന്വേഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്. തുടക്കത്തില്‍ കേസിനെ സംബന്ധിച്ച് കാര്യമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ശങ്കര്‍ ദത്ത് ശര്‍മ്മ പറഞ്ഞു. കേസിലെ പ്രതിയായ സുരേഷ് കുമാര്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി. …
Read More »ഹിമാചല്‍ മണ്ണിടിച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ; മരണം 19 ആയി…
ഹിമാചല്‍പ്രദേശിലെ കിന്നൗറിലുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരണം 19 ആയി ഉയര്‍ന്നു. കിന്നൗറിലെ നിഗുല്സാരിയില് നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് . മണ്ണിടിച്ചിലിനിടെ വാഹനങ്ങളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമമാണ് അധി കൃതര്‍ നടത്തുന്നത്. ഹിന്ദുസ്ഥാന്‍-ടിബറ്റ് ദേശീയപാതയില്‍ മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് ട്രക്കും ബസും അടക്കം അഞ്ച് വാഹനങ്ങളാണു തകര്‍ന്നത്.
Read More »സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതി ; 4 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്…
സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട നാല് പേര്‍ അറസ്റ്റിലായതായി ജമ്മു – കശ്മീര്‍ പൊലീസ്. ഭീകരന്‍ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ് പിടിയിലായത്. ഡ്രോണുകളിലെത്തുന്ന ആയുധങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ പദ്ധതിയിട്ടതായും പൊലീസ് വെളിപ്പെടുത്തുന്നു . ആഗസ്റ്റ് 15ന് മുമ്ബ് ജമ്മുവില്‍ ബോംബ് സ്ഥാപിച്ച് ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. മോട്ടോര്‍സൈക്കിളില്‍ ബോംബ് സ്ഥാപിച്ച് ആക്രമണം …
Read More »വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ; കേരളത്തിന് 11 മെഡലുകള്‍…
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള ഒരു മെഡലും സ്തുത്യർഹ സേവനത്തിനുള്ള 10 മെഡലുകളും കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേടി. എഡിജിപി യോഗേഷ് ഗുപ്‌തയാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായത്. ജി സ്പർജൻ കുമാർ, ടി കൃഷ്ണ കുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി കെ, സിന്ധു വി പി, …
Read More »പാല്‍ ടാങ്കറില്‍ കടത്തിയ 30.5 ലക്ഷത്തിന് കള്ളപ്പണം പിടികൂടി…
തമിഴ്നാട്ടില്‍നിന്ന് ചെങ്ങന്നൂരിലേക്ക് വന്ന പാല്‍ ടാങ്കറില്‍ ഒളിച്ചുകടത്തിയ 30.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് ആറോടെ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ കോട്ടവാസലില്‍ നിന്നാണ് പണം പിടികൂടിയത്. ലോറിയുടെ കാബിനിലാണ് പണം ഒളിപ്പിച്ചിരുന്നത്. ചെങ്കോട്ടയില്‍നിന്നും ഒരു സേട്ട് കൊട്ടാരക്കരയിലെ ഒരു സ്വര്‍ണ വ്യാപാരിയെ ഏല്പിക്കാനാണ് പണം തന്നതെന്ന് എക്സൈസ് കസ്റ്റഡിയിലുള്ള ടാങ്കര്‍ ഡ്രൈവര്‍ തെങ്കാശി സ്വദേശി മുരുകന് പറഞ്ഞു. പതിവായി ഇത്തരത്തില്‍ പണം കൊണ്ട് വരുന്നുണ്ടെന്നും ഡ്രൈവര്‍ പറഞ്ഞു. …
Read More »കൊവിഡ് വാക്സിന്‍ ആരും എടുക്കരുത്, അധികാരം പിടിക്കും മുന്‍പേ ‘കാടന്‍ നിയമങ്ങളുമായി’ താലിബാന്‍; ലൈംഗിക പീഡനങ്ങള്‍ വ്യാപകമാകുന്നു; പുറത്തിറങ്ങാനാകാതെ സ്ത്രീകള്‍…
ഭരണം പിടിച്ചതോടെ ഭീകരസംഘടന താലിബാന്‍ അഫ്ഗാനില്‍ കാടത്ത നടപടികള്‍ തുടങ്ങി. അധികാരം കിട്ടിയ സ്ഥലങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നിരോധിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഏറ്റെടുത്ത പാക്ത്യ പ്രവിശ്യയിലാണ് വാക്സിനേഷന്‍ നിരോധിച്ചത്. ആശുപത്രികളില്‍ നിരോധനം സംബന്ധിച്ച പോസ്റ്ററുകളും താലിബാന്‍ പതിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് പാക്ത്യ പ്രവിശ്യയില്‍ താലിബാന്‍ പിടിമുറുക്കിയത്. ഐക്യരാഷ്ട്ര സഭയുടെ പദ്ധതിയുടെ ഭാഗമായാണ് അഫ്ഗാനില്‍ വാക്സിനേഷന്‍ നടക്കുന്നത്. അതേസമയം, താലിബാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള സ്ത്രീകളെ ഭീകരവാദികളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് വ്യപകമായി. ഇതോടെ …
Read More »രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 38,667 പേര്‍ക്ക് കോവിഡ് : 20,452 കേസുകളും കേരളത്തില്‍ നിന്ന് മാത്രം..
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 38,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 478 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. നിലവില്‍ 3,87,673 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ 35,743 പേര്‍ രോഗമുക്തരായി ഇതോടെ രാജ്യത്തെ കോവിഡ് മുക്തരായവരുടെ എണ്ണം 3,13,38,008 അയി ഉയര്‍ന്നു. 97.45 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 4,30,732 പേര്‍ കോവിഡ് മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 53,61,89,903 പേര്‍ …
Read More »ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കാൻ രാഹുലുമായി ചർച്ച…
കേരളത്തിലെ കോൺഗ്രസിന് ജില്ലാ തലത്തിൽ പുതിയ നേതൃത്വം വരുന്നതിൽ അടുത്ത കാലത്തെപ്പോഴെങ്കിലും തീരുമാനമുണ്ടാകുമോ? കെപിസിസി, ഡിസിസി പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദില്ലിയിൽ കെപിസിസി നേതാക്കൾ എംപി രാഹുൽ ഗാന്ധിയെ കാണുകയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമാണ് കൂടിക്കാഴ്ചയ്ക്കായി ദില്ലിയിൽ എത്തിയിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരും രാഹുലുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. 14 ഡിസിസി കളിലും ഗ്രൂപ്പ് നോക്കാതെ …
Read More »