Breaking News

National

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം; 19 കാരി ജീവനൊടുക്കി…

സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് 19 കാരിയായ യുവതി ജീവനൊടുക്കി. ചെന്നൈയ്ക്ക് സമീപം സേലയൂര്‍ സ്വദേശിനിയാണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം മുന്‍പായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹസമയം സ്ത്രീധനമായി പെണ്‍വീട്ടുകാര്‍ 15 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും നല്‍കിയിരുന്നു. സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനായ യുവാവ് മദ്യപിച്ചെത്തി സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ രണ്ടാഴ്ചമുമ്ബ് യുവാവിന്റെ വീട്ടില്‍നിന്ന് യുവതി സ്വന്തംവീടായ സേലയൂരിലേക്ക് പോയി. കഴിഞ്ഞ …

Read More »

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഉച്ചയ്ക്ക് 12ന്; മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും അവസരം…

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രഖ്യാപിക്കും. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം അറിയാനാകും. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡിജിലോക്കര്‍ വെബ്സൈറ്റ് digilocker.gov.in ലും Results.gov.in epwലും ഫലം അറിയാനാകും. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 30 ന് പ്രഖ്യാപിച്ചിരുന്നു. മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുമെന്നാണ് സിബിഎസ്‌ഇ അറിയിച്ചിട്ടുള്ളത്. …

Read More »

എന്താണ് ഇ-റൂപ്പി, അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു? പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ പത്ത് നേട്ടങ്ങള്‍ അറിയാം…

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള പണരഹിതവും സമ്ബര്‍ക്കരഹിതവുമായ ഉപകരണമായ ഇ-റൂപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചു. സര്‍ക്കാര്‍ ക്ഷേമപദ്ധതികളിലെ ചോര്‍ച്ച തടയുകയും ആനുകൂല്യങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്നവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഒറ്റത്തവണ പേയ്മെന്റ് സംവിധാനം. ഗുണഭോക്താക്കളുടെ മൊബൈല്‍ ഫോണുകളില്‍ ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്‌എംഎസ് രൂപത്തില്‍ ആനുകൂല്യങ്ങള്‍ കൈമാറുന്നതിനാല്‍, അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയില്ല. ഉപയോക്താക്കള്‍ക്ക് സിസ്റ്റം തടസ്സരഹിതമാക്കുന്നതിന്, ഇ-റൂപ്പിക്ക് ഇടപാടുകള്‍ക്ക് ഏതെങ്കിലും ഫിസിക്കല്‍ ഇന്റര്‍ഫേസ് ആവശ്യമില്ല. ഇത് പ്രീപെയ്ഡ് ആയതിനാല്‍ സുരക്ഷിതമാണെന്ന് …

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,549 പേര്‍ക്ക്കൂടി കോവിഡ്; 422 മരണം…

24 മണിക്കൂറിനിടെ രാജ്യത്ത് 30,549 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 38,887 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,17,26,507 ആയി. ഇതില്‍ 3,08,96,354 പേര്‍ രോഗമുക്തരാകുകയും ചെയ്തു. കഴിഞ്ഞ ദിവസം 422 മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,25,195 ആയി ഉയര്‍ന്നു. 4,04,958 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. അതേസമയം, കഴിഞ്ഞ …

Read More »

കോവിഡ് കണക്കിൽ വൻ കുറവ് ; സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് മാത്രം രോ​ഗം, 118 മരണം; ടിപിആര്‍ 10.93…

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി. പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,75,15,603 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് …

Read More »

കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കാസര്‍ഗോഡ്…

ജില്ലയിലെ കോവിഡ്-19 സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘത്തെ ജില്ലാ കളക്ടറും ജില്ലയിലെ ആരോഗ്യ വകുപ്പ് മേധാവികളും ജില്ലയിലെ കോവിഡ് കേസുകള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാക്‌സിനേഷന്‍, ആശുപത്രികളിലെ സൗകര്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ ധരിപ്പിച്ചു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അഡ്വൈസറായ ഡി.എം. സെല്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. പി രവീന്ദ്രന്‍, കോഴിക്കോട് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്കണ്‍ട്രോള്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. രഘു എന്നിവരാണ് …

Read More »

സംസ്ഥാനത്ത് വാഹന വില കുറയുന്നു; കയ്യടിച്ച് വാഹനലോകം, കണ്ണുനിറഞ്ഞ് ജനം…

സ്വന്തമായി ഒരു വാഹനം എന്നത് പലരുടെയും സ്വപ്‍നമാണ്. ലോണെടുത്തും മറ്റുമാകും പലരും ആ സ്വപ്‍നത്തെ സാക്ഷാല്‍ക്കരിക്കുന്നത്. ഒരു വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത. സംസ്ഥാനത്ത് വാഹന വില കുറയും. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ പ്രളയ സെസ് അവസാനിച്ചതോടെയാണ് ഈ വിലക്കുറവ്. 2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്യ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ …

Read More »

300 തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊന്ന് കുഴിച്ചിട്ടതായി പരാതി….

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരിയില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയതായി പരാതി. ഏകദേശം 300ഓളം നായ്ക്കളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ചെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിച്ചു. ”ലിംഗപാലം ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ 300ഓളം തെരുവ് നായ്ക്കളെ ജൂലൈ 24ന് കൊലപ്പെടുത്തി. മൃഗസംരക്ഷണ പ്രവര്‍ത്തക ചല്ലപള്ളി ശ്രീലത എന്നയാള്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തുവരുന്നത്”-ധര്‍മാജിഗുഡം എസ്‌ഐ രമേഷ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. നായ്ക്കളെ വിഷം കുത്തിവെച്ച് കൊന്ന ശേഷം ഗ്രാമത്തിലെ ഉപയോഗ …

Read More »

പ്രശസ്ത പിന്നണി ഗായിക കല്ല്യാണി മേനോന്‍ അന്തരിച്ചു…

പ്രശസ്ത പിന്നണി ഗായിക കല്ല്യാണി മേനോന്‍ (80) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചെന്നൈയില്‍ ചികിത്സയിലായിരുന്നു. പവനരച്ചെഴുതുന്നു, ഋതുഭേദകല്‍പന, ജലശയ്യയില്‍ തളിരമ്ബിളി, എന്നിവയാണ് പ്രശസ്ത മലയാള ഗാനങ്ങള്‍. കൊച്ചി കാരയ്ക്കാട്ട് മാറായില്‍ കുടുംബാംഗവും സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് മേനോന്റെ അമ്മയുമാണ്. മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1973ല്‍ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത ‘അബല’യാണ് ആദ്യമായി പാടിയ ചിത്രം. ചേര്‍ത്തല ശിവരാമന്‍ നായര്‍ ആയിരുന്നു ഗുരു. യേശുദാസും കല്ല്യാണിയും …

Read More »

‘രണ്ട് ഒളിമ്ബിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത’; പി വി സിന്ധുവിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍…

ടോക്യോയിലെ ഒളിമ്ബിക് വേദിയില്‍ നിന്ന് ഇന്ത്യക്കായി ഒരു വെങ്കല മെഡൽ സ്വന്തമാക്കിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍. വെങ്കല മെഡല്‍ നേടിയ സിന്ധുവിന് ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. രണ്ട് ഒളിമ്ബിക് മെഡലുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്ര വിജയം കരസ്തമാക്കിയതിനും മോഹന്‍ലാല്‍ ട്വീറ്റിലൂടെ അഭിനന്ദനം അറിയിച്ചു. മോഹന്‍ലാലിന് പുറമെ മലയാളത്തിലെയും ബോളിവുഡിലെയുമെല്ലാം നിരവധി താരങ്ങള്‍ സിന്ധുവിന് അഭിനന്ദനം അറിയിച്ചു …

Read More »