വീസ കാലാവധി അവസാനിക്കുന്നതും അതുമൂലം ജോലി നഷ്ടപ്പെടുന്നതും പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ 14 ലക്ഷത്തോളം പ്രവാസികളാണ് കേരളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഗള്‍ഫിലേക്ക് അടക്കമുള്ള പ്രവാസികളുടെ തിരികെയുള്ള യാത്ര സുഗമമാക്കാന്‍ വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുന്നതിന് നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാവുകയാണ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധമായി നേരിടുന്ന പ്രശ്നങ്ങളും വിമാനക്കമ്ബനികള്‍ ഭീമമായ നിരക്ക് ഈടാക്കുന്നതും പ്രവാസികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ ജനപ്രതിനിധികളും സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളും ഇടപെടണമെന്ന് കാലിക്കറ്റ് ചേംബര്‍ …
Read More »കുതിച്ചുയർന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്; സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്; 19,622 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,70,49,431 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് …
Read More »രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു; രണ്ടു സംസ്ഥാനങ്ങളിൽ തുറക്കില്ല..
രാജ്യത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ അടച്ച തിയേറ്റുകളാണ് തുറക്കുന്നത്. രാജ്യത്തെ 4000 തിയേറ്ററുകളാണ് ആദ്യഘട്ടത്തില്‍ തുറക്കുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. മഹാരാഷ്ട്രയിലും കേരളത്തിലും തിയേറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല. കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാത്തതിനാല്‍ തിയേറ്ററുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാനയില്‍ മാത്രം 100 ശതമാനം …
Read More »സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം…
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. 99.37 ആണ് വിജയശതമാനം. cbseresults.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയാം. ഉമാങ് (UMANG) ആപ്പ് വഴിയും ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും ഫലമറിയാനാകും. എസ്.എം.എസ് സംവിധാനത്തിലൂടെയും ഫലമറിയാം. 99.67 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടേത് 99.13 ശതമാനവുമാണ് വിജയം. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറുമേനി വിജയം നേടി. 12,96,318 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 10, 12ാം …
Read More »കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷം; വിരമിച്ച ശേഷവും ഇവിടെ തുടരും: ഋഷിരാജ് സിങ്…
കേരള പോലിസിലെ ‘സിങ്കം’ ഋഷിരാജ് സിങ് ഇന്നു വിരമിക്കും. നിലവില്‍ ജയില്‍ മേധാവിയാണ് അദ്ദേഹം. കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പോലിസിന്റെ യാത്ര അയപ്പ് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലെ സുന്ദരമായ സ്ഥലത്ത് ജോലി ചെയ്തതില്‍ സന്തോഷം.വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ …
Read More »കേരളത്തില്‍ മാത്രം കൊവിഡ് കേസുകള്‍ കുത്തനേ കൂടുന്നു; ആശങ്കയറിയിച്ച് കേന്ദ്രം….
കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും മോചനം നേടിയിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണം കുറയാത്തതില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. രാജ്യത്ത് ആകെ റിപോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ 50 ശതമാനത്തിലധികവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പിന്തുടരുന്നതിന് പകരം സ്വന്തം നിലയില്‍ കേരളം ചികില്‍സാ രീതികള്‍ ആവിഷ്‌കരിച്ചതാണ് രോഗവ്യാപനം നിയന്ത്രണത്തിലാകാത്തതിന് കാരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. ടെസ്റ്റ് നടത്തി പോസിറ്റീവായവരെ …
Read More »ഹാസനില്‍ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നല്‍കി കൊന്നു ; 38 കുരങ്ങുകൾ ചത്തു.; നിരവധി കുരുങ്ങുകളെ ചാക്കില്‍ കെട്ടി വടികൊണ്ട് ക്രൂരമായി തല്ലി…
കര്‍ണാടകയിലെ ഹാസനില്‍ അജ്ഞാതര്‍ കുരങ്ങുകളെ കൂട്ടത്തോടെ വിഷം നല്‍കി കൊന്നു. ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ അരെഹള്ളി ഹൊബ്ലിയിലെ ചൗഡനഹള്ളി ഗ്രാമത്തിലാണ് 38 കുരങ്ങുകളെ വിഷം കഴിച്ച് ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായ ഒരു കുരങ്ങ് ചികിത്സയിലാണ്. ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്ന നാടന്‍ കുരങ്ങുകളെയാണ് സാമൂഹികദ്രോഹികള്‍ വിഷം നല്‍കി കൊന്നത്. വിഷം നല്‍കിയതിന് പുറമെ കുരുങ്ങുകളെ ചാക്കില്‍ കെട്ടി വടികൊണ്ട് ക്രൂരമായി അടിച്ചിട്ടുമുണ്ട്. മുറിവേറ്റാണ് കൂടുതല്‍ കുരങ്ങുകളും ചത്തത്. …
Read More »ഇരുപതിനായിരത്തിൽ താഴാതെ കേരളം; സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്; 20,891 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ്…
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,96,792 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് …
Read More »ബോക്സിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; മേരി കോം പുറത്ത്…
ഒളിമ്പിക്സ് ബോക്സിംഗില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്നു മേരി കോം പ്രീക്വാര്‍ട്ടറില്‍ വീണു. 51 കിലോ ഫ്ളൈവെയ്റ്റില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് മേരി കോം പരാജയപ്പെട്ടത്. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 3-2നായിരുന്നു തോല്‍വി. മേരിയുടെ അവസാന ഒളിന്പിക്സായിരുന്നു ഇത്. ലണ്ടന്‍ ഒളിമ്ബിക്സില്‍ വെങ്കലം നേടിയ മേരി കോം ആറുവട്ടം ലോകചാമ്ബ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പിലും ഒന്നാമതെത്തിയിരുന്നു.
Read More »മോഷ്ടിച്ച ഓട്ടോയുമായി പിന്നിലൂടെ വന്ന് ഇടിച്ചു തെറിപ്പിച്ചു; ജഡ്ജിയുടെ മരണം കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍; വീഡിയോ പുറത്ത്…
ധന്‍ബാദ് ജില്ലാ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. പ്രഭാത സവാരി ചെയ്യുകയായിരുന്ന ജഡ്ജിയെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയുമായി പിന്നിലൂടെ എത്തി റോഡിന്റെ വശത്തൂടെ നടക്കുകയായിരുന്ന ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. രക്തത്തില്‍ കുളിച്ച് റോഡരികില്‍ …
Read More »