Breaking News

National

രണ്ടാം തരംഗത്തിനിടെ ഓക്‌സിജന്‍ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍…

കോവിഡ‍് രണ്ടാം തരംഗത്തില്‍ ഓക്സിജന്‍ ലഭിക്കാതെയുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഓക്സിജന്‍ ലഭ്യതക്കുറവിന്റെ രൂക്ഷതയുണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും പ്രാണവായു ലഭിക്കാതെ ഒരു മരണം പോലും സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് രാജ്യസഭയെയാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാന്‍ അറിയിച്ചത്. ഒന്നാം തരംഗത്തിനിടെ 3095 മെട്രിക് ടണ്‍ ആയിരുന്നു മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകതയെങ്കില്‍ രണ്ടാം തരംഗത്തിനിടെ അത് 9000 മെട്രിക് ടണ്ണായി വര്‍ധിച്ചു. ഇതോടെ സംസ്ഥാനങ്ങള്‍ക്ക് കൃത്യമായ …

Read More »

സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്നു; ഇന്ന് 16,848 പേര്‍ക്ക് കൊവിഡ് ബാധിച്ചു; 140 മരണം ; 15,855 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് …

Read More »

ഡി കാറ്റഗറിയിൽ കടകൾ തുറക്കാൻ അനുവദിച്ചത് എന്തിന്? സ‍‌ർക്കാർ നടപടിക്കെതിരെ രൂക്ഷവിമ‍ർശനവുമായി സുപ്രീംകോടതി…

ബക്രീദ് പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളിൽ മൂന്ന് ദിവസം ഇളവ് നൽകിയ കേരള സ‍‌ർക്കാർ നടപടിക്കെതിരെ രൂക്ഷവിമ‍ർശനവുമായി സുപ്രീംകോടതി. കേരളം ഭരണഘടനയുടെ 21 അനുചേദം അനുസരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാൻവാർ കേസിൽ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണ്. ഇപ്പോഴത്തെ ഇളവുകൾ സ്ഥിതി ഗുരുതരമാക്കിയാൽ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. സ‍ർക്കാർ നൽകിയ മൂന്ന് ദിവസത്തെ ഇളവുകൾ ഇന്ന് തീരുന്ന സ്ഥിതിക്ക് സർക്കാർ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും നേരത്തെ ഈ ഹർജി …

Read More »

കൊല്ലത്ത് സഹോദരീ ഭര്‍ത്താവിനോടൊപ്പം ഒളിച്ചോടിയെന്ന കേസില്‍ വൻ ട്വിസ്റ്റ്; ഒളിച്ചോടിയതല്ലെന്ന് യുവതി; നഗ്നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി തന്നെ ബലംപ്രയോഗിച്ച്‌….

കൊല്ലം മാടന്‍നടയില്‍ സഹോദരീ ഭര്‍ത്താവിനോടൊപ്പം യുവതി ഒളിച്ചോടിയ കേസില്‍ ട്വിസ്റ്റ്. താൻ ഒളിച്ചോടിയതല്ലെന്നും സഹോദരീ ഭര്‍ത്താവ് തന്നെ ബലംപ്രയോഗിച്ച്‌ തട്ടികൊണ്ടുപോയതാണെന്നും കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ജൂണ്‍ 22ന് മധുരയില്‍ നിന്നാണ് യുവതിയെയും സഹോദരീ ഭര്‍ത്താവിനെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞദിവസം അട്ടക്കുളങ്ങര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഇതിനു ശേഷം കൊല്ലം വെസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയില്‍ പൊലീസ് വീണ്ടും …

Read More »

വഴി ചോദിക്കാനായി വാഹനം നിര്‍ത്തി; കുട്ടികളെ കടത്തുന്ന സംഘമെന്ന് ആരോപിച്ച് സന്യാസികള്‍ക്ക് മര്‍ദ്ദനം…

വഴി ചോദിക്കാനായി വാഹനം നിര്‍ത്തിയ സന്യാസികള്‍ക്ക് മര്‍ദ്ദനം. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. വഴി ചോദിക്കാനായ് വാഹനം നിര്‍ത്തിയ സന്യാസിമാരെ കണ്ട് കുട്ടികള്‍ ഭയന്ന് ഓടിയതോടെ കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘമെന്ന് തെറ്റിധരിച്ചായിരുന്നു മര്‍ദ്ദനം. ധര്‍ ജില്ലയിലെ ധന്നട് ഗ്രാമത്തില്‍ വച്ചാണ് സന്യാസിമാര്‍ക്ക് മര്‍ദ്ദനം നേരിട്ടത്. ധന്നടില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോവുകയായിരുന്നു സന്യാസിമാരുടെ സംഘമെന്നാണ് പൊലീസ് വിശദമാക്കുന്നത്. വഴി തെറ്റിയതിന് പിന്നാലെ വഴിയോരത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ സമീപത്തായി വാഹനം ഇവര്‍ …

Read More »

യുഎസ് നാവികസേനയില്‍ നിന്ന് രണ്ട് എംഎച്ച്‌ -60 ആര്‍ സീഹോക്ക് സമുദ്ര ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് ലഭിച്ചു…

യുഎസ് നാവികസേനയില്‍ നിന്ന് രണ്ട് എംഎച്ച്‌ -60 ആര്‍ സീഹോക്ക് സമുദ്ര ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് ലഭിച്ചു. യുഎസ് നാവികസേനയില്‍ നിന്ന് ഇന്ത്യ സ്വീകരിക്കുന്ന രണ്ട് എം‌എച്ച്‌ -60 ആര്‍ സീഹോക്ക് മാരിടൈം ഹെലികോപ്റ്ററുകളും പത്താമത്തെ പി -8 പോസിഡോണ്‍ സമുദ്ര നിരീക്ഷണ വിമാനവും ഇരു രാജ്യങ്ങളുടെയും നാവികസേന തമ്മിലുള്ള സഹകരണവും പരസ്പര പ്രവര്‍ത്തനക്ഷമതയും ശക്തിപ്പെടുത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു.  ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച മൊത്തം 24 എം‌എച്ച്‌ -60 ആര്‍ മള്‍ട്ടി-റോള്‍ …

Read More »

പെഗാസസ്‌ സോഫ്റ്റ്വയർ ഫോൺ ചോർത്തൽ ; ആരോപണം തള്ളി കേന്ദ്ര സർക്കാർ…

ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു. ശക്തമായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമായ ഇന്ത്യ എല്ലാ പൗരന്മാരുടെയും മൗലികാവകാശമായ സ്വകാര്യത മാനിക്കാൻ പ്രതിജ്ഞാബദ്ധമാണ്. പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗം സംബന്ധിച്ച് കേന്ദ്ര സർക്കാർ വിവരാവകാശ നിയമ പ്രകാരം …

Read More »

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസത്തെ പ്രത്യേക പാഠ്യപദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

മഹാമാരിയും അതിനെ തുട‍ർന്നുള്ള സ്കൂൾ അടച്ചുപൂട്ടലുമൊക്കെ കാരണം കഴിഞ്ഞ വർഷം വിദ്യാർത്ഥികൾക്കിടയിൽ പഠന കാര്യത്തിൽ വലിയ മാന്ദ്യം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അസിം പ്രേംജി ഫൗണ്ടേഷൻ അഞ്ച് സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന് ശേഷം മധ്യപ്രദേശ് സ‍ർക്കാരിന്റെ രാജ്യശിക്ഷ കേന്ദ്രത്തിന്റെ കണ്ടെത്തലുകളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നതാണ്. ഇതിനെ തുട‍ർന്ന് വിദ്യാ‍ർത്ഥികൾക്കായി ഒരു പ്രത്യേക കോഴ്സ് തന്നെയാണ് സ‍ർക്കാ‍ർ തയ്യാറാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ, മൂന്ന് ഭാഗങ്ങളായി വിഭജിച്ചാണ് കോഴ്സ് നടത്തുക. ഇത് …

Read More »

വി.എച്ച്‌.പി സംസ്ഥാന അധ്യക്ഷനായി സംവിധായകന്‍ വിജി തമ്പിയെ തെരഞ്ഞെടുത്തു..

പ്രശസ്ത സംവിധായകന്‍ വിജി തമ്പിയെ വിശ്വഹിന്ദു പരിഷത്ത് കേരള സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന സമ്മേളനത്തിലാണ് വിജി തമ്പിയെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മിമിന്ദ് എസ് പരാന്തേയാണ് വിജി തമ്പിയുടെ പേര് പ്രഖ്യാപിച്ചത്. ദേശീയ അധ്യക്ഷനയി ഓര്‍ത്തോപീഡിക് സര്‍ജനും പത്‌മശ്രീ ജേതാവുമായ രബീന്ദ്ര നരേന്‍ സിങ് തെരഞ്ഞെടുക്കപ്പെട്ടു. ബിഹാര്‍ സ്വദേശിയായ സിങ് ഇതുവരെ പരിഷത്ത് വൈസ് പ്രസിഡന്‍റായിരുന്നു. സംസ്ഥാന അധ്യക്ഷനായിരുന്ന ബി …

Read More »

നഗരമധ്യത്തില്‍ അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച്‌​ മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍ (വീഡിയോ)

നഗരത്തില്‍ നറുറോഡില്‍വെച്ച്‌​ അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച്‌​ ആക്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ 16ഓളം പേര്‍ പ്രതികളാണ്​. അഭിഭാഷകന്‍ അക്രമ സ്​ഥലത്തുനിന്ന്​ രക്ഷപ്പെട്ടുവെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു​. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​ അ​ദ്ദേഹം. ആള്‍ക്കൂട്ടം അഭിഭാഷകനെ വളഞ്ഞിട്ട്​ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അഭിഭാഷകനെ ചിലര്‍ രക്ഷപ്പെടുത്താന്‍ ​ശ്രമിച്ചെങ്കിലും അവരെയും അക്രമികള്‍ മര്‍ദിക്കുകയായിരുന്നു. അക്രമത്തില്‍ എം.എച്ച്‌​.ബി പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു. ഭൂമി തര്‍ക്കമാണ്​ അക്രമത്തില്‍ കലാശിച്ചതെന്നാണ്​ വിവരം. …

Read More »