Breaking News

National

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ് ; ഉറവിടം അറിയാത്ത 599 രോഗികള്‍; 118 മരണം….

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് …

Read More »

കര്‍ഷകരുടെ ചണ്ഡീഗഡ് രാജ് ഭവനിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍…

കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ചണ്ഡീഗഡില്‍ രാജ് ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പഞ്ച്കുല – ചണ്ഡീഗഡ് അതിര്‍ത്തിയിലാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ചണ്ഡിഗഡിലേക്ക് പഞ്ച്കുലയില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ മാര്‍ച്ച്‌ നടത്തിയാണ് കര്‍ഷകര്‍ രാജ്ഭവനിലേക്ക് എത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രധാന നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കനത്ത സുരക്ഷയാണ് പൊലീസ് …

Read More »

ഡെല്‍റ്റ ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡെല്‍റ്റ വകഭേദത്തിലുള്ള കൊവിഡ് വൈറസ് ലോകത്തെ 85ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം അറിയിച്ചു. വ്യാപനശേഷി കൂടുതലായ ഈ വൈറസ് വകഭേദം വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ വേഗത്തില്‍ വ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ നിലവില്‍ ഡെല്‍റ്റ വേരിയന്റിനെക്കുറിച്ച്‌ വളരെയധികം ആശങ്കയുണ്ടെന്ന് എനിക്കറിയാം, ലോകാരോഗ്യ സംഘടനയും ഈ വകഭേദത്തില്‍ ആശങ്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍റ്റ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത് ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതുവരെ …

Read More »

ജൂണ്‍ 21 ന് മാത്രം ഇന്ത്യ കുത്തിവയ്പ്പ് നടത്തിയവരുടെ എണ്ണം സ്വിറ്റ്സര്‍ലന്‍ഡിലെ ജനസംഖ്യയ്ക്ക് തുല്യം…

ജൂണ്‍ 21 ന് മാത്രം ഇന്ത്യ കുത്തിവയ്പ്പ് നല്‍കിയത് 80 ലക്ഷത്തിലധികം പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ജനസംഖ്യാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം സൗജന്യ വാക്സിനുകള്‍ നല്‍കുന്നു. ഒരു ദിവസം (ജൂണ്‍ 21 ന്) ഇന്ത്യ കുത്തിവയ്പ് നടത്തിയവരുടെ എണ്ണം സ്വിറ്റ്സര്‍ലന്‍ഡിലെ ജനസംഖ്യയ്ക്ക് തുല്യമാണ്, ഇത് നോര്‍ഡിക് രാജ്യങ്ങളെ അപേക്ഷിച്ച്‌ കൂടുതലാണ്. ജൂണ്‍ 21 നും ജൂണ്‍ 26 നും ഇടയില്‍ 3.3 കോടിയിലധികം ഡോസുകള്‍ നല്‍കിയതിനാല്‍ ഇന്ത്യയാണ്‌ …

Read More »

ലക്ഷദ്വീപില്‍ സ്വകാര്യ കമ്ബനിയുടെ ടൂറിസം പദ്ധതിക്ക്​ കേന്ദ്ര അംഗീകാരം…

ലക്ഷദ്വീപിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതിന്​ പിന്നാലെ വമ്ബന്‍ ടൂറിസം പദ്ധതിയ്ക്ക്​ അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ കമ്ബനിയുടെ നേതൃത്വത്തില്‍ മിനിക്കോയ്​ ദ്വീപിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. 319 കോടി രൂപ ചെലവിലാണ്​ ഇവിടെ റിസോര്‍ട്ട്​ നിര്‍മിക്കുക. റിസോര്‍ട്ടിനായി സ്വകാര്യമേഖലയ്ക്ക്​ 15 ഹെക്ടറോളം ഭൂമി 75 വര്‍ഷത്തേക്ക്‌ വിട്ടുകൊടുക്കും. മൂന്ന്​ വര്‍ഷം കൊണ്ടാണ്​ നിര്‍മാണം പൂര്‍ത്തിയാക്കുക. ലേലത്തിലൂടെയാണ് സ്വകാര്യ​ കമ്ബനിയെ തെരഞ്ഞെടുത്തത്​. കടലോരത്ത്‌ വില്ലകള്‍ നിര്‍മിക്കാന്‍ 8.53 ഹെക്ടറും വാട്ടര്‍വില്ലകള്‍ക്കായി പവിഴപ്പുറ്റുകള്‍ നിലകൊള്ളുന്ന …

Read More »

മൂന്നാം വിവാഹത്തിനൊരുങ്ങിയ ആത്മീയ നേതാവിന്റെ ജനനേന്ദ്രിയം മുറിച്ച്‌ മാറ്റി രണ്ടാം ഭാര്യ…

ഉത്തര്‍പ്രദേശില്‍ മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങിയ ആത്മീയ നേതാവിനെ ഭാര്യമാരിലൊരാള്‍ കൊലപ്പെടുത്തി. യു.പിയിലെ മുസഫര്‍നഗര്‍ ഷികാര്‍പുര്‍ ഗ്രാമത്തിലെ 57കാരനായ മൗലവി വഖീല്‍ അഹ്​മദാണ് വ്യാഴാഴ്​ച വൈകിട്ട്​​ കൊല്ലപ്പെട്ടത്​. മൂന്നാമതും വിവാഹം കഴിക്കരുതെന്ന അഭ്യര്‍ഥന നിരസിച്ചതോടെ രണ്ടാം ഭാര്യയായ ഹസ്ര അഹ്​മദിനെ ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവ്​ മൂന്നാമതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പരസ്​പരം വഴക്കുണ്ടായതായി ഹസ്ര പൊലീസിനോട്​ പറഞ്ഞു. വഴക്കിന്​ ശേഷം ഉറങ്ങി കിടന്ന അഹ്​മദിന്റെ ജനനേന്ദ്രിയം ഹസ്ര മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന്​ രക്തം വാര്‍ന്നായിരുന്നു …

Read More »

രണ്ടാംതരംഗത്തേക്കാള്‍ ശക്തമാകുമോ കോവിഡ് മൂന്നാംതരംഗം? ആശ്വാസമേകി ഐ.സി.എം.ആര്‍ പഠനം; റിപ്പോർട്ട് പുറത്ത്…

കോവിഡ് മൂന്നാംതരംഗം വരാനിരിക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചതു മുതല്‍ രാജ്യം ആശങ്കയിലായിരുന്നു. ഒന്നും രണ്ടും തരംഗങ്ങള്‍ വിതച്ച നാശം ഇനിയും തീരാത്ത സാഹചര്യത്തില്‍ മൂന്നാംതരംഗത്തെ എങ്ങനെ അതിജീവിക്കുമെന്നാണ് ആശങ്ക. ജനിതക വകഭേദം സംഭവിച്ച്‌ കൂടുതല്‍ വ്യാപനശേഷി നേടിയ വൈറസുകളാകും മൂന്നാംതരംഗത്തിന് പിന്നിലെന്ന മുന്നറിയിപ്പ് വന്നതോടെ ഭീതി ഇരട്ടിച്ചു. അതേസമയം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് മൂന്നാംതരംഗത്തെ അത്രയേറെ ഭയക്കേണ്ടതില്ലെന്നാണ്. മുന്‍കരുതലും പ്രതിരോധവുമുണ്ടെങ്കില്‍ മൂന്നാംതരംഗം …

Read More »

തമിഴ്‌നാട് ലോക്ക്ഡൗണ്‍ ജൂലൈ 5 വരെ നീട്ടി; ചെന്നൈയിലും മറ്റ് ജില്ലകളിലും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു

തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ജൂലൈ 5 വരെ നീട്ടി. ചെന്നൈയിലും അയല്‍ ജില്ലകളിലും നിരവധി ഇളവുകള്‍ നല്‍കി. ചെന്നൈ, ചെംഗല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍, ജ്വല്ലറി സ്റ്റോറുകള്‍, ടെക്സ്റ്റൈല്‍ ഷോറൂമുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 50 ശതമാനം ശേഷിയുള്ള ടെക്സ്റ്റൈല്‍സ്, ജ്വല്ലറി ഷോറൂമുകള്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കുമെങ്കിലും എയര്‍ കണ്ടീഷനിംഗ് ഇല്ലാതെ മാളുകള്‍ രാവിലെ 9 മുതല്‍ രാത്രി 7 …

Read More »

രാജധാനി എക്​സ്​പ്രസ്​ ട്രെയിന്‍ പാളം തെറ്റി…

ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക്​ വരികയായിരുന്ന രാജധാനി എക്​സ്​പ്രസ്​ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിനുള്ളിലാണ്​ പാളം തെറ്റിയത്. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്​റ്റേഷനില്‍ നിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ വരികയായിരുന്ന ട്രെയിന്‍ കാര്‍ബൂഡ് ടണലിനുള്ളില്‍ പാളം തെറ്റുകയായിരുന്നുവെന്ന്​. അപകടത്തില്‍ യാത്രക്കാര്‍ക്ക്​ പരിക്കേറ്റിട്ടില്ല. മുംബൈയില്‍നിന്ന് 325 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും അധികൃതര്‍ പറഞ്ഞു

Read More »

രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസിൽ വൻ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്ക് രോഗം; 1183 മരണം…

രാജ്യത്ത് 24 മണിക്കൂറിനിടെ 48,698 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 1183 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന ദേശീയ പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനം ആണ്. രോഗമുക്തി നിരക്ക് 96.72 ശതമാനമാണ്. അതിനിടെ, കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. എട്ട് സംസ്ഥാനങ്ങള്‍ക്ക് കൂടി ഇക്കാര്യം അറിയിച്ച്‌ കേന്ദ്രം കത്തയച്ചു. മഹാരാഷ്ട്രയിലും ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച …

Read More »